Connect with us
inner ad

Thiruvananthapuram

നിയമസഭ കയ്യാങ്കളിക്കേസ്: പ്രതികളെ വെള്ളപൂശാൻ നീക്കം

Avatar

Published

on


തുടരന്വേഷണം വേണമെന്ന് കോടതിയിൽ ക്രൈംബ്രാഞ്ച്;
അനുബന്ധ കുറ്റപത്രത്തിൽ കോടതിയുടെ രൂക്ഷ വിമർശനം

Advertisement
1000x200 PX MALAYALI DCTR MDX-02-02

തിരുവനന്തപുരം: സ്പീക്കറുടെ കസേര ഇളക്കിയെടുത്ത് താഴേക്ക് ഇടുകയും മുണ്ടു മടക്കിക്കുത്തി ഡസ്കിന് മുകളിൽ താണ്ഡവമാടുകയും ചെയ്ത സംഭവങ്ങൾ ടെലിവിഷനിലൂടെ ലോകം മുഴുവൻ കണ്ട  നിയമസഭാ കയ്യാങ്കളിക്കേസിൽ കോടതിയിൽ നാടകീയ നീക്കവുമായി പൊലീസ്. കേസിന്റെ വിചാരണ തീയതി നിശ്ചയിക്കാൻ കോടതി തീരുമാനിച്ച ദിവസംതന്നെ തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചു. മന്ത്രി വി.ശിവൻകുട്ടി, ഇടതു നേതാക്കളായ ഇ.പി.ജയരാജൻ, കെ.ടി.ജലീൽ, കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ.സദാശിവൻ എന്നിവരാണു കേസിലെ പ്രതികൾ.  കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.സജീവാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയത്.  തുടരന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുന്നതുവരെ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. കേസ് ആറിന് പരിഗണിക്കും.
മുൻ ധനമന്ത്രി കെ.എം.മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട്, വിവിധ കോടതികളിലുള്ള കേസുകൾ ഒരുമിച്ച് വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ വിധി പറയാൻ കോടതി ചേർന്നപ്പോഴാണ് പുനരന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. അനുബന്ധ കുറ്റപത്രം സമർപ്പിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. സഭയിലെ കയ്യാങ്കളിക്കിടെ പരുക്ക് പറ്റിയെന്നും അതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മുൻ എംഎൽഎമാരായ ജമീല പ്രകാശവും കെ.കെ.ലതികയും കോടതിയെ സമീപിച്ചിരുന്നു.
പരുക്ക് പറ്റിയെന്ന് സാക്ഷ്യപ്പെടുത്തിയ 14 വൂണ്ട് സർട്ടിഫിക്കറ്റുകൾ ലഭിച്ചിട്ടുണ്ടെന്നും അതേപ്പറ്റി വിശദമായി അന്വേഷിക്കണമെന്നും ക്രൈംബ്രാഞ്ച് കോടതിയിൽ പറഞ്ഞു. തെളിവുകൾ ലഭിച്ചാൽ അനുബന്ധ കുറ്റപത്രം സമർപ്പിക്കാനും അനുമതി തേടി. കോടതിയിൽ വായിച്ച നിലവിലെ കുറ്റപത്രം പിൻവലിക്കുകയാണോ എന്നും എന്തിനാണ് അനുബന്ധ കുറ്റപത്രം സമർപ്പിക്കുന്നതെന്നും കോടതി ആരാഞ്ഞു. തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം സമർപ്പിക്കണമെന്ന ആവശ്യത്തിൽ സിജെഎം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. തുടരന്വേഷണത്തിൽ പുതുതായെന്തെങ്കിലും കണ്ടെത്തിയാൽ മാത്രമേല്ല അനബന്ധ കുറ്റപത്രത്തിന് പ്രസക്തി ഉള്ളൂ എന്നായിരുന്നു ചോദ്യം. കോടതി ഇടപെട്ടതോടെ സർക്കാർ അഭിഭാഷകൻ അപേക്ഷയിൽ ഉടൻ തിരുത്താമെന്ന് അറിയിച്ചു. അനുബന്ധ കുറ്റപത്രം സമർപ്പിക്കാമെന്ന ഭാഗം മാറ്റാമെന്ന് അറിയിച്ചു. തുടരന്വേഷണം എന്ന ആവശ്യം ഉന്നയിക്കാൻ പൊലീസിന് അധികാരമുണ്ട്. അന്വേഷണം നടത്തി പുതിയ തെളിവുകൾ ലഭിക്കുന്നതിനു മുൻപ് അനുബന്ധ കുറ്റപത്രം സമർപ്പിക്കണമെന്ന ആവശ്യം എങ്ങനെ അനുവദിക്കാൻ കഴിയുമെന്നും കോടതി ചോദിച്ചു.
തുടരന്വേഷണമാണ് ആവശ്യമെന്നും തെളിവുകൾ ലഭിച്ചാൽ മാത്രമേ അനുബന്ധ കുറ്റപത്രം സമർപ്പിക്കൂ എന്നും പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. അനുബന്ധ കുറ്റപത്രം സമർപ്പിക്കാൻ അനുവദിക്കണമെന്ന അപേക്ഷ പിൻവലിക്കാമെന്നും പ്രോസിക്യൂട്ടർ പറഞ്ഞു. കോടതി നടപടികൾ തുടരുകയാണ്. കേസുമായി ബന്ധപ്പെട്ട് ജമീല പ്രകാശം, കെ.കെ.ലതിക, കേസിലെ പ്രതികളും മുൻ എംഎൽഎമാരായ കെ.അജിത്, കെ.ടി.ജലീൽ, സി.കെ.സദാശിവൻ എന്നിവർ വിവിധ മജിസ്ട്രേറ്റ് കോടതികളിൽ നൽകിയ ഹർജികളാണ് ഒരുമിച്ച് വാദം കേൾക്കണോ എന്ന് കോടതി പരിഗണിക്കുന്നത്.  കേസ് അവസാനിപ്പിക്കണമെന്ന സർക്കാർ ആവശ്യം സുപ്രീം കോടതി വരെ തള്ളിയതാണ്. കുറ്റപത്രം പ്രതികൾക്ക് വായിച്ച് കേൾപ്പിച്ച് വിചാരണ നടപടിയിലേക്ക് കടക്കാനാരിക്കെയാണ് വീണ്ടും അന്വേഷണമെന്ന പൊലീസ് ആവശ്യം. 2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്നാണ് പൊലീസ് കേസ്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

Kerala

സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ (15.6- 64.4 mm) മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

പ്രതീക്ഷിക്കാവുന്ന ആഘാതങ്ങൾ:

Advertisement
1000x200 PX MALAYALI DCTR MDX-02-02
  • പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്‌ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം.
  • താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.
  • മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.
  • വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാധ്യത.
  • ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.
  • മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകൾക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്.
Continue Reading

Kerala

തിരുവനന്തപുരത്ത്‌ ബ്യൂട്ടി പാര്‍ലറിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയില്‍

Published

on

തിരുവനന്തപുരം: തിരുവനന്തപുരം മേട്ടുക്കടയില്‍ ബ്യൂട്ടി പാര്‍ലറിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന തിരുവനന്തപുരം സ്വദേശി ഷീലയുടെ മൃതദേഹമാണ് കണ്ടെത്തിയത്. റോഡുപണി നടക്കുന്നതിനാല്‍ പാര്‍ലര്‍ അടച്ചിട്ടിരിക്കുകയായിരുന്നു. മേട്ടുക്കടയിലെ ഫ്ലാറ്റിന്റെ താഴത്തെ മുറിയിലാണ് ബ്യൂട്ടി പാര്‍ലര്‍ നടത്തിയിരുന്നത്. ഇതിന്റെ പിന്നിലുള്ള മുറിയിലാണ് ഇവര്‍ താമസിച്ചിരുന്നതും.

മുറിയില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് തമ്ബാനൂര്‍ പോലീസ് എത്തി മുറി തള്ളിത്തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്. വാതില്‍ അകത്തുനിന്നും കുറ്റിയിട്ട നിലയിലാണ് എന്നാണ് പോലീസ് പറഞ്ഞത്. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kerala

യുവതിയെ തോക്ക് ചൂണ്ടി പീഡിപ്പിച്ചു; ഗുണ്ടാനേതാവ് പുത്തൻപാലം രാജേഷിനെതിരെ കേസ്

Published

on

തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ടാനേതാവ് പുത്തൻപാലം രാജേഷിനെതിരേ പീഡനക്കേസ്. യുവതിയെ തോക്ക് ചൂണ്ടി പീഡിപ്പിച്ചെന്ന പരാതിയിലാണ് രാജേഷിനെതിരേ പോലീസ് കേസെടുത്തത്എറണാകുളം സ്വദേശിനിയായ യുവതിയെ തിരുവനന്തപുരത്തെ ഹോട്ടലില്‍വെച്ച്‌ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് പരാതി. രാജേഷിന്റെ കൂട്ടാളിയായ വിജയകുമാറാണ് യുവതിയെ ഹോട്ടലിലെത്തിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. വിജയകുമാറിനെ തിരുവനന്തപുരം ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തു.

Continue Reading

Featured