Connect with us
48 birthday
top banner (1)

Thiruvananthapuram

വകുപ്പ് തല അവലോകനത്തില്‍ ഇടത് യൂണിയന്‍ നേതാവായ പട്ടികജാതി വികസന ഓഫീസര്‍ക്ക് രൂക്ഷ വിമര്‍ശനം

Avatar

Published

on

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ ജില്ലാ തല അവലോകനത്തില്‍ ഇടത് ഗസറ്റഡ് ഓഫീസര്‍മാരുടെ സംഘടനയിലെ വനിതാ നേതാവും തിരുവനന്തപുരം ജില്ലാ ഓഫിസറുമായ ഉദ്യോഗസഥക്ക് രൂക്ഷ വിമര്‍ശനം. 2021 ല്‍ ഭരണാനുമതി ലഭിച്ച അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രദേശത്ത് നാല് വര്‍ഷങ്ങള്‍ക്ക് ശേഷവും പണി ആരംഭിക്കാത്തത് എന്ത് ന്ന് സ്ഥലം എം.എല്‍.എയും ഭഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിയുമായ ജി.ആര്‍ അനില്‍ ചോദിച്ചതിന് വ്യക്തമായ മറുപടി കൊടുക്കാന്‍ സാധിക്കാത്തതും തുടര്‍ന്ന് വകുപ്പ് മന്ത്രി ഒ.ആര്‍ കേളുവിന്റെ ചോദ്യങ്ങള്‍ക്ക് പരസ്പര വിരുദ്ധവും വ്യക്തവുമായ അല്ലാത്ത മറുപടി നല്‍കിയത് മന്ത്രിയെ ചൊടിപ്പിച്ചു.

നിങ്ങള്‍ ചോദ്യങ്ങള്‍ക്ക് മാത്രം മറുപടി നല്‍കിയാല്‍ മതിയെന്ന് മന്ത്രിയില്‍ നിന്ന് കേട്ടതിന് ശേഷമാണ് ഇടത് നേതാവ് നിശബ്ദയായത്. അവലോകനത്തിന് ശേഷം വകുപ്പിന്റെ സംസ്ഥാന തല വാട്ടസ് പ്പ് ഗ്രൂപ്പില്‍ ബന്ധപ്പെട്ട ഉദ്യോഗസഥന്‍ പരിപാടിയുടെ വാര്‍ത്തയും ഫോട്ടോകളും പങ്ക് വെച്ചപ്പോള്‍ എന്ത് കൊണ്ട് താന്‍ പ്രസന്റേഷന്‍ നടത്തുന്ന ഫോട്ടോ വന്നില്ല എന്ന് ചോദിച്ചു കൊണ്ട് രംഗത്ത് വന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ അവഗണിച്ച് തള്ളിയത് അവര്‍ക്ക് കനത്ത ക്ഷീണമായി.

Advertisement
inner ad

കാസര്‍ഗോഡ് സ്ഥിര താമസ്സകാകരിയായ ഇവര്‍ ഏറെക്കാലം കാസര്‍കോഡ് ജില്ലാ പട്ടികജാതി വികസന ഓഫീസറായിരുന്നു. സര്‍വ്വീസില്‍ നിന്ന് വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കുന്ന ഇവര്‍ പിരിഞ്ഞ് പോകുന്നതിന് മുന്‍പ് തലസ്ഥാന ജില്ലയിലേക്ക് സ്ഥലംമാറ്റം വാങ്ങി വന്നത് ജോലിയില്‍ നിന്ന് പിരിഞ്ഞ ശേഷവും തന്റെ ഭരണസ്വാധീനം ഉപയോഗിച്ച് ഏതെങ്കിലും സര്‍ക്കാര്‍ ലാവണം ഒപ്പിച്ച് അതില്‍ കടിച്ച് തൂങ്ങി കിടക്കാനാണ് എന്നാണ് ജീവനക്കാര്‍ക്കിടയിലെ സംസാരം

പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റിലെ ഭരണാനുകൂല സംഘടനയില്‍ ഉള്‍പ്പെട്ട ചില ഉദ്യോഗസ്ഥ പ്രമുഖര്‍ക്ക് എതിരേ വകുപ്പ് ഡയറക്ടര്‍ എടുത്ത അച്ചടക്ക നടപടിയില്‍ പ്രതിഷേധിച്ച് ഇടത് സര്‍വ്വീസ് സംഘടനകള്‍ വകുപ്പ് ആസ്ഥാനത്ത് നടത്താന്‍ ശ്രമിച്ച ഒരു മണി സമരത്തിന്റെ മുഖ്യനായികയായ ഇവര്‍ക്ക് സമരം നടത്താന്‍ പോലും സാധിക്കാതെ പോയത് ജീവനക്കാര്‍ക്ക് ഇടയില്‍ പരിഹാസ ചിരിക്ക് കാരണമായി.

Advertisement
inner ad

ജീവനക്കാര്‍ക്ക് ഇടയില്‍ താടക റാണി എന്ന് അറിയപ്പെടുന്ന ഇവര്‍ ഇടത് സംഘടനകളുടെ സമര പ്രഹസനങ്ങളിലേക്ക് ജീവനക്കാരേ തള്ളിവിടുന്നതിന് എതിരേ വകുപ്പിലെ ഒരു സാധാരണ ജീവനക്കാരന്‍ നിങ്ങള്‍ സഖാത്തി കളിക്കാനാണോ ജില്ലാ പട്ടികജാതി വികസന ഓഫിസറുടെ കസേരയില്‍ ഇരിക്കുന്നത് എന്ന് പരസ്യമായി ചോദിച്ചത് കഴിഞ്ഞ ദിവസങ്ങളില്‍ ജീവനക്കാരുടെ സ്വകാര്യ സംഭാഷണങ്ങളില്‍ കൂട്ടച്ചിരിക്ക് കാരണമായി.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ​ഗോപാലകൃഷ്ണൻ അന്തരിച്ചു

Published

on

തിരുവനന്തപുരം: പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ​ഗോപാലകൃഷ്ണൻ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വീട്ടിൽ വീണ് പരിക്കേറ്റതിനെ തുടർന്ന് എട്ട് ദിവസം മുൻപാണ് മങ്കൊമ്പ് ഗോപാല കൃഷ്ണനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ന്യുമോണിയ ബാധിച്ചിരുന്നു. ഇന്ന് വൈകുന്നേരം 4.55 ന് ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്.

Continue Reading

Featured

ചവര്‍ കത്തിക്കുന്നതിനിടെ തീയില്‍പ്പെട്ട് റിട്ട.പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

Published

on

തിരുവനന്തപുരം: തിരുവനന്തപുരം പാറശാലയിൽ ചവര്‍ കത്തിക്കുന്നതിനിടെ തീയില്‍പ്പെട്ട് റിട്ട.പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. പാറശാല പൂഴിക്കുന്നിലാണ് സംഭവം.പൂഴിക്കുന്ന് സ്വദേശി മുരളീധരൻ (85) ആണ് മരിച്ചത്. സ്വന്തം പറമ്പില്‍ ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിക്കുന്നതിനിടയിലാണ് അപകടം. ചവറ് കത്തിക്കുന്നതിനിടെ തീയിലേക്ക് വീണതാണെന്നാണ് കരുതുന്നത്. പൊള്ളലേറ്റ നിലയില്‍ മുരളീധരൻ കിടക്കുന്നത് കണ്ട പരിസരവാസികള്‍ ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സെത്തി തീയണിച്ചശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍, നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Continue Reading

Featured

ഒടുവിൽ വഴങ്ങി സർക്കാർ; ആശ വർക്കർമാരുടെ ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങള്‍ പിൻവലിച്ചു

Published

on

തിരുവനന്തപുരം: ആശാവർക്കർമാരുടെ സമരത്തിനു മുന്നിൽ മുട്ടുമടക്കി സംസ്ഥാന സർക്കാർ. ആശമാരുടെ ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങള്‍ പിൻവലിച്ച്‌ ഉത്തരവിറക്കി. ഓണറേറിയം തുക ലഭിക്കാനുള്ള 10 മാനദണ്ഡങ്ങളാണ് ഒഴിവാക്കിയതെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു.
ഇൻസെന്റീവിനുള്ള മാനദണ്ഡങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്.ആശമാരുടെ പ്രശ്നങ്ങള്‍ പഠിക്കാൻ നിയമിച്ച കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് ഉത്തരവ്.ആശാ സമരത്തിന്‍റെ വിജയമാണെന്നും സമര സമിതി അറിയിച്ചു.നേരത്തെ ആരോഗ്യ വകുപ്പ് സമരക്കാർക്ക് വാക്കാല്‍ ഉറപ്പ് നല്‍കിയിരുന്നു.

ആശാ പ്രവർത്തകർ സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരം ആരംഭിച്ചിട്ട് ഇന്ന് 36 ദിവസം പിന്നിട്ടിരുന്നു. സമരം ഒരു മാസം പിന്നിട്ടതിന് പിന്നാലെ ഇന്ന് സെക്രട്ടറിയേറ്റ് ഉപരോധം നടത്തുകയും ചെയ്തിരുന്നു. വിവിധയിടങ്ങളില്‍ നിന്നായി എത്തിയ നൂറ് കണക്കിന് ആശമാരാണ് സെക്രട്ടറിയേറ്റ് ഉപരോധിക്കുന്നത്.സർക്കാർ സംഘടിപ്പിച്ച പരിശീലന പരിപാടി ബഹിഷ്കരിച്ചാണ് ആശമാർ സെക്രട്ടേറിയറ്റ് ഉപരോധത്തില്‍ പങ്കെടുത്തത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, കെകെ രമ എംഎല്‍എ, തുടങ്ങിയവർ ഉപരോധത്തില്‍ ഐക്യദാർഢ്യവുമായി എത്തി.

Advertisement
inner ad
Continue Reading

Featured