സംഗീത നാടക അക്കാദമി ചെയര്‍മാന്‍; എം.ജി ശ്രീകുമാറിന്റെ നിയമനത്തിൽ വിമർശനവുമായി ഇടത് അനുകൂലികൾ

തിരുവനന്തപുരം: കേരള സംഗീത നാടക അക്കാദമി ചെയർമാനായി ഗായകൻ എം.ജി ശ്രീകുമാറിനെ നിയമിക്കാൻ തീരുമാനിച്ചതിൽ സിപിഎമ്മിൽ ഭിന്നാഭിപ്രായം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൻറേ തീരുമാനം ആണ് പ്രവർത്തകരെ ചൊടിപ്പിച്ചിരിക്കുന്നത്. എം.ജി ശ്രീകുമാറിനെ കേരള സംഗീത നാടക അക്കാദമി ചെയർമാനായി നിശ്ചയിച്ചതിനു പിന്നാലെ വലിയ വിമർശനമാണ് സാമൂഹ്യമാധ്യമങ്ങളിലടക്കം ‌ഉയരുന്നത്. 2016ൽ കഴക്കൂട്ടത്തെ ബിജെപി സ്ഥാനാർഥിക്കായി വോട്ട് അഭ്യർഥന നടത്തിയതും പ്രധാനമന്ത്രി നരേന്ദ്രമോദിയെ ശ്രീകുമാർ സ്തുതിച്ചിരുന്നതുമാണ് ഇടത് അണികളെയടക്കം ചൊടിപ്പിച്ചിരിക്കുന്നത്. കൂടാതെ പുരാവസ്തു തട്ടിപ്പ് കേസ് പ്രതിയായ മോൻസണുമായുള്ള ബന്ധവും ചർച്ചയാകുന്നുണ്ട്. കഴക്കൂട്ടത്ത് ബിജെപി സ്ഥാനാർത്ഥിയായ വി. മുരളീധരൻറെ ഫെയ്‌സ്ബുക്ക് പേജിൻറെ ഉദ്ഘാടന വേദിയിലാണ് താമര വിരിയണമെന്നും, മോദിസാറിൻറെ പ്രവൃത്തികൾ കണ്ട് അതിശയിച്ചുപോയെന്നും വ്യക്തമാക്കി എം.ജി ശ്രീകുമാർ എത്തിയത്.അന്ന് ബിജെപിക്ക് അനുകൂലമായ ഒരു ഗാനവും ആലപിച്ചാണ് എംജി ശ്രീകുമാർ വേദി വിട്ടത്.ഇതെല്ലാം ചൂണ്ടിക്കാട്ടി സൈബർ സംഘവും എം.ജി ശ്രീകുമാറിനെ നിയമിച്ച തീരുമാനത്തിനെതിരെ രംഗത്തുണ്ട്.

Related posts

Leave a Comment