Connect with us
inner ad

Featured

അരിക്കൊമ്പൻ; കേരളത്തിൽ ഇടതു പാർട്ടികൾ കൊമ്പ് കോർക്കുന്നു, തമിഴകത്ത് കൊമ്പു കുത്തിക്കാൻ നിരോധനാജ്ഞ

Avatar

Published

on

കമ്പം (തമിഴ്നാട്): അരിക്കൊമ്പൻ ആനയുടെ പേരിൽ ഇടതു മുന്നണിയിൽ രൂക്ഷമായ ചേരിപ്പോര്. വനം മന്ത്രി എ.കെ. ശശീന്ദ്രനും കേരള കോൺ​ഗ്രസ് ജോസ് കെ മാണി വിഭാ​ഗവും തമ്മിലാണ് കൊമ്പ് കോർക്കുന്നത്. ആനയെ അതിന്റെ ആവാസ സ്ഥലത്തു നിന്ന് മാറ്റിയത് ആന മണ്ടത്തരമെന്ന് ജോസ് കെ മാണി. എന്നാൽ ആന പ്രേമികളുടെ പിടിവാശിക്കു മുന്നിൽ കോടതി ഇടപെട്ടതു കൊണ്ടാണ് ആനയെ സ്ഥലം മാറ്റിയതെന്ന് വനം മന്ത്രി ശശീന്ദ്രൻ. അതിനിടെ, കാട്ടു മൃ​ഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യരെയും വളർത്ത് മൃ​ഗങ്ങളെയും കൊല്ലുന്നതിൽ പ്രതിഷേധിച്ച് കേരള കോൺ​ഗ്രസ് എം പ്രവർത്തകർ ഇന്നു രാവിലെ തിരുവനന്തപുരത്ത് വനം വകുപ്പ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. വളർത്തുമൃ​ഗങ്ങളുമായിട്ടാണ് പ്രവർത്തകർ എത്തിയത്.
ആനയെ ചിന്നക്കനാൽ മേഖലയിൽ നിന്നു മാറ്റിയത് പരാജയപ്പെട്ട പരീക്ഷണമാണെന്ന് ജോസ് കെ മാണി പരിഹസിച്ചു. അതുകൊണ്ടാണ് നാടുകടത്തിയ ആന അയൽനാട്ടിലെ കമ്പത്തെ വിറപ്പിക്കുന്നത്. ലോകത്തൊരിടത്തും വിജയിച്ചിട്ടില്ലാത്തതാണ് ഈ പരീക്ഷണമെന്നും അതിന് ഇറങ്ങിപ്പുറപ്പെട്ടവർ ആനമണ്ടത്തരമാണു കാണിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളം നാടുകടത്തിയ അരിക്കൊമ്പനെ കൊമ്പ് കുത്തിക്കാൻ തമഴികം. അക്രമകാരിയായ ആനയെ മയക്കുവെടിവയ്ക്കാൻ ഉത്തരവിട്ട് തമിഴ്‌നാട് വനം വകുപ്പ്, ആന ഇപ്പോഴുള്ള കമ്പം പ്രദേശത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചു. എന്നാൽ ആന ജനവാസ കേന്ദ്രത്തിൽ തലങ്ങും വിലങ്ങും ഓടുന്നത് ജനങ്ങളെ വല്ലാതെ വിരട്ടുന്നുണ്ട്. അഞ്ചു വാഹനങ്ങളും ഇചിനകം ആന തകർത്തു. ഇന്ന് രാവിലെയാണ് അരിക്കൊമ്പൻ കമ്ബത്തെ ജനവാസ മേഖലയിൽ എത്തിയത്.
ആനയെ ഓടിക്കാൻ പിന്നാലെ കൂകിവിളിച്ച് ഓടുകയാണ് ജനം. വനം വകുപ്പുദ്യോഗസ്ഥരും സ്ഥലത്തെത്തി.

Advertisement
VKSHNM NWS KWT 1000 x 180 PX-01

ലോവർ ക്യാമ്ബിൽ നിന്നും വനാതിർത്തിയിലൂടെ ഇവിടെ എത്തിയെന്നാണ് നിഗമനം. ഇന്നലെ രാത്രി തമിഴ്‌നാട്ടിലെ ലോവർ ക്യാമ്ബിനും ഗൂഡല്ലൂരിനും ഇടയിലുള്ള വനമേഖലയിലാണ് ആനയുണ്ടായിരുന്നത്. ഇന്ന് രാവിലെ ആനയുടെ സിഗ്‌നൽ നഷ്ടമായതോടെ വനം വകുപ്പ് നടത്തിയ തെരച്ചിലിലാണ് ആന കമ്ബത്ത് ജനവാസ മേഖലയിൽ എത്തിയെന്ന് വ്യക്തമായത്.
ആനയെ ഒരു പുളിമരക്കാട്ടിലേക്ക് കയറ്റി തീറ്റ സാമഗ്രികൾ നൽകിയെങ്കിലും ആന അവിടെനിന്നും പുറത്തേക്ക് ഓടിയിരിക്കയാണ്.

Advertisement
VKSHNM NWS KWT 1000 x 180 PX-01

Featured

സെക്രട്ടേറിയറ്റിലെ സിപിഎം സംഘടനാ ഭാരവാഹികള്‍ തമ്മില്‍ കൂട്ടത്തല്ല് 

Published

on

By

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ഭരണാനുകൂല സംഘടനാ ഭാരവാഹികള്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും. സെക്രട്ടേറിയറ്റിലെ സിപിഎം സര്‍വീസ് സംഘടനയായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷനിലെ നേതാക്കന്‍മാര്‍ തമ്മിലുള്ള വാക്കേറ്റമാണ് കയ്യാങ്കളിയിലേക്ക് പോയത്. പ്രസിഡന്റിന്റെ വിഭാഗവും ജനറല്‍ സെക്രട്ടറി വിഭാഗവും തമ്മിലാണ് പോരടിച്ചത്. ഏതാനും മാസങ്ങളായി ഇരുവിഭാഗവും രൂക്ഷമായ അഭിപ്രായ വ്യത്യാസത്തിലായിരുന്നു. ജനറല്‍ സെക്രട്ടറി ചീഫ് എഡിറ്ററായ മാഗസീനില്‍ എതിര്‍ വിഭാഗത്തിലെ ഭാരവാഹികളുടെ ഫോട്ടോ ചെറുതായതാണ് ഇന്നലെ ഭാരവാഹികള്‍ തമ്മില്‍ വാക്കേറ്റം നടന്നത്. കാന്റീന്‍ മാനേജിംഗ് കമ്മിറ്റി അംഗത്തിന്റെ ഫോട്ടോ മുഖ മാസികയായ സെക്രട്ടേറിയറ്റ് സര്‍വ്വീസില്‍ അപ്രധാനമായി കൊടുത്തതിനെ കാന്റീന്‍ മാനേജിംഗ് കമ്മിറ്റി അംഗം പത്രാധിപകരായ നിര്‍വ്വാഹക സമിതി അംഗത്തോട് ചോദിച്ചതാണ് സംഭവങ്ങളുടെ തുടക്കം. വര്‍ഷങ്ങളായി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന ഹണി ആ സ്ഥാനത്ത് നിന്ന് മാറണമെന്നാവശ്യവും ശക്തമാണ്. എന്നാല്‍ ഇതിനോടെന്നും ഹണി അനുകൂലികള്‍ യോജിച്ചിരുന്നില്ല. ജനറല്‍ സെക്രട്ടറിയുടെ പക്ഷക്കാരനായ സെക്രട്ടറിയെ മര്‍ദ്ദിച്ചെന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ രാവിലെ സംഘടന ഹാളില്‍ വച്ചായിരുന്നു വാക്കേറ്റം തുടങ്ങിയത്. ഇരുപക്ഷവും നടന്ന ചര്‍ച്ച അടിയിലേക്ക് കലാശിക്കുകയായിരുന്നു.

Advertisement
VKSHNM NWS KWT 1000 x 180 PX-01

സംഘടന ഹാളില്‍ അടി നടക്കുന്ന വിവരം അറിഞ്ഞ് ഹണി അനുകൂലിയായ സിപിഎം സര്‍വീസ് സൊസൈറ്റി പ്രസിഡന്റ് ഹാളില്‍ എത്തിയപ്പോഴേക്കും വാക്കേറ്റം രൂക്ഷമായി. ഹാളില്‍ നിന്ന് ഇരുപക്ഷത്തേയും ഇറക്കിവിട്ടു. തുടര്‍ന്ന് ചേരിതിരിഞ്ഞ് സെക്രട്ടേറിയറ്റ് ക്യാമ്പസിന്റെ വിവിധ ഭാഗങ്ങളില്‍ തര്‍ക്കങ്ങളുമുണ്ടായി. ജീവനക്കാരുടെ വാട്ട്‌സ് അപ്പ് ഗ്രൂപ്പില്‍ ഇവരുടെ ചേരിതിരിഞ്ഞുള്ള അടി ചര്‍ച്ചയായതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. ജൂണ്‍ മാസമാണ് സംഘടനയുടെ വാര്‍ഷിക യോഗം. തെരഞ്ഞെടുപ്പ് കാലത്തെ ചേരിതിരിഞ്ഞുള്ള അടി സിപിഎം ഗൗരവമായി എടുത്തിരിക്കുകയാണ്. പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമായി പുതിയ ആളുകള്‍ സംഘടനയെ നയിക്കാന്‍ വരട്ടെയെന്ന നിലപാടാണ് സിപിഎം പാര്‍ട്ടി സെക്രട്ടറിയുടേത്.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Featured

വേനൽ മഴ കനക്കുന്നു; കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

Published

on

തിരുവനന്തപുരം: ‌ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്. തെക്കൻ കേരളത്തിൽ വേനൽമഴ കനക്കുമെന്ന് മുന്നറിയിപ്പ് വന്നതിന് പിന്നാലെ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റേതാണ് നി‍ർദ്ദേശം. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്. കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

വേനൽ ചൂടിന് ആശ്വാസമായി തിരുവനന്തപുരത്ത് കനത്ത മഴയാണ് പെയ്യുന്നത്. നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേർട്ട്.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Featured

കേരളത്തിൽ ആംആദ്മി പിന്തുണ യുഡിഎഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ആംആദ്മി പാര്‍ട്ടി യുഡിഎഫിനെ പിന്തുണക്കും. ഇന്‍ഡ്യ മുന്നണിയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെ പിന്തുണക്കാനാണ് പാര്‍ട്ടി തീരുമാനിച്ചതെന്ന് ആംആദ്മി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വില്‍സന്‍, ജനറല്‍ സെക്രട്ടറി എ അരുണ്‍ എന്നിവര്‍ പറഞ്ഞു. ദേശീയതലത്തില്‍ ഇന്‍ഡ്യ മുന്നണിയുടെ ഭാഗമാണ് ആംആദ്മി പാര്‍ട്ടി.

Continue Reading

Featured