Connect with us
48 birthday
top banner (1)

Kerala

അവകാശ നിഷേധത്തിനെതിരെ ഇടത് സംഘടനകൾ യോജിച്ച പണിമുടക്കിന് തയ്യാറാകണം: ചവറ ജയകുമാർ

Avatar

Published

on

നിരന്തരമായി ആനുകൂല്യങ്ങൾ കവർന്നെടുക്കുന്ന സർക്കാരിനെതിരെ
രാഷ്ട്രീയ അടിമത്തം ഉപേക്ഷിച്ച് അനിശ്ചിതകാല പണിമുടക്കിന് ഇടതു സർവ്വീസ് സംഘടനകൾ തയ്യാറാകണമെന്ന് സെറ്റോ ചെയർമാൻ ചവറ ജയകുമാർ ആവശ്യപ്പെട്ടു . തുടർച്ചയായ ഏഴുവർഷത്തെ ഭരണം സമസ്ത മേഖലകളിലും നാശം വിതച്ചു .വിലക്കയറ്റം കൊണ്ട് കേരള ജനത പൊറുതിമുട്ടുകയാണ് .അഞ്ച് ഗഡു (15%) ക്ഷാമബത്ത കുടിശ്ശികയാണ് .4 വർഷമായി ലീവ് സറണ്ടർ തടഞ്ഞ് വച്ചിരിക്കുന്നു .മെഡിസെപ്പ് വികലമായ രീതിയിൽ നടപ്പിലാക്കി. രണ്ട് വട്ടം പങ്കാളിത്ത പെൻഷൻ പിൻവലിക്കാമെന്ന് വാഗ്ദാനം നൽകി അധികാരത്തിൽ വന്നവർ മറ്റ് മേഖലയിലേക്കും പങ്കാളിത്ത പെൻഷൻ വ്യാപിക്കുകയാണ്.2019 ലെ ശമ്പള പരിഷ്കരണ കുടിശ്ശിക നാളിതുവരെ നൽകിയിട്ടില്ല .ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിരന്തരം പിടിച്ചു വയ്ക്കുന്ന ഗവൺമെൻ്റിന് തങ്ങളുടെ ചെലവുകളിൻമേൽ യാതൊരു നിയന്ത്രണവുമില്ല . കേരളം ലഹരി മാഫിയയുടെ പിടിയിലമർന്നിരിക്കുന്നു .

Advertisement
inner ad

വെള്ളക്കരം ,വൈദ്യുതി ചാർജ്ജ് അടിക്കടി വർദ്ധിപ്പിക്കുകയാണ് .
ഇന്ധന നികുതി വർദ്ധിപ്പിക്കാൻ സർക്കാരിന് എന്ത് അധികാരമാണുള്ളത് .
3 ലക്ഷം പിൻവാതിൽ നിയമനം നടത്തിയ സർക്കാർ തൊഴിൽ രഹിതരായ യുവാക്കളോട് മറുപടി പറയണം . മന്ത്രിസഭാ വാർഷികദിനത്തിൽ കേരള എൻ.ജി.ഒ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ആയിരക്കണക്കിന് കേന്ദ്രങ്ങളിൽ നടന്ന “താക്കീത്” പ്രതിഷേധ ധർണ്ണ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു . വി.എസ്.രാഘേഷ് ,ജോർജ്ജ് ആൻ്റണി ,P.അനിൽകുമാർ ,രാജീവൻ ,ജീവൻ ,ലിജു എബ്രഹാം ,സന്തോഷ് കുമാർ, ലിജി ദേവരാജ് എന്നിവർ സംസാരിച്ചു .

Advertisement
inner ad

Featured

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; 6 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി, 3 ജില്ലകളിൽ റെഡ് അലർട്ട്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്. മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ, മലപ്പുറം എറണാകുളം ജില്ലകളിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരക്കും. മുൻകൂട്ടി നിശ്ചയിച്ച യൂണിവേഴ്സിറ്റി, പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. കാസർകോട് ജില്ലയിൽ സ്കൂളുകൾക്കും അങ്കണവാടികൾക്കും മദ്രസകൾക്കും ഇന്ന് അവധിയായിരിക്കും. കോളേജുകൾക്ക് അവധി ബാധകമല്ല

Advertisement
inner ad

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. വടക്കൻ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്. മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

Advertisement
inner ad
Continue Reading

Kasaragod

പുതുതായി അനുവദിച്ച പ്ലസ് വൺ ബാച്ചുകൾ ഇല്ലാതാക്കാൻ ശ്രമിച്ചാൽ ശക്തമായി നേരിടും: അഡ്വ. ജവാദ് പുത്തൂർ

Published

on

കാസർഗോഡ്: കാസർഗോഡ് ജില്ലയിൽ 18 പുതിയ പ്ലസ് വൺ ബാച്ചുകൾ ആണ് അനുവദിച്ചത്. എന്നാൽ ഇത് അനുവദിച്ച സ്കൂളുകളിൽ മതിയായ സൗകര്യങ്ങൾ ഇല്ലെന്ന മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ബാച്ചുകൾ സ്വീകരിക്കാൻ സാധിക്കില്ലെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയാണ്. ഇത്തരം മുടന്തൻ ന്യായങ്ങളുടെ പേരിൽ വിദ്യാർത്ഥികളുടെ പഠിക്കാനുള്ള അവകാശത്തെ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചാൽ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഒരുമിപ്പിച്ചുകൊണ്ട് ശക്തമായ പ്രതിഷേധ പരിപാടികളുമായി കെഎസ്‌യു സമരരംഗത്തേക്ക് ഇറങ്ങുമെന്ന് കാസർഗോഡ് കെഎസ്‌യു ജില്ലാ പ്രസിഡന്റ് അഡ്വ. ജവാദ് പുത്തൂർ പറഞ്ഞു.

കാഞ്ഞങ്ങാട് മണ്ഡലത്തിനകത്ത് വരുന്ന ഹോസ്ദുർഗ് ഹയർ സെക്കൻഡറി സ്കൂൾ അധികൃതർ പറയുന്നത് പുതിയ ബാച്ച് എടുക്കാനുള്ള സൗകര്യം ഇല്ലെന്നാണ്. എന്നാൽ കൂടിയാലോചന നടത്താതെയാണ് ഇത്തരം ഒരു തീരുമാനത്തിലെത്തിയതെന്നും നിലവിൽ സൗകര്യങ്ങൾ ഉണ്ടെന്നാണ് പിടിഎ ഭാരവാഹികളും സമീപവാസികളും പറയുന്നത്. സർക്കാരിന്റെയും അധ്യാപകരുടെയും നേതൃത്വത്തിലുള്ള ഈ ഒളിച്ചുകളി തുടരുകയും പ്രഖ്യാപിക്കപ്പെട്ട ബാച്ചുകൾ ഇല്ലാതാക്കാനുള്ള സാഹചര്യം ഉണ്ടാവുകയും ചെയ്‌താൽ അതിശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും ജവാദ് പുത്തൂർ കൂട്ടിച്ചേർത്തു.

Advertisement
inner ad
Continue Reading

Accident

തിരുവനന്തപുരത്ത് തോട് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളിയെ കാണാതായി; തിരച്ചില്‍ തുടരുന്നു

Published

on

തിരുവനന്തപുരത്ത് തോട് വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളിയെ കാണാനില്ല. മാരായമുട്ടം സ്വദേശി ജോയിയെയാണ് കാണാതായത്. കോര്‍പറേഷന്റെ താല്‍ക്കാലിക തൊഴിലാളിയാണ്. തിരച്ചില്‍ തുടരുന്നു. തമ്പാനൂർ റെയില്‍വേ സ്റ്റേഷനടുത്ത് വലിയ തോതില്‍ മാലിന്യങ്ങള്‍ അടിഞ്ഞിരുന്നത് വൃത്തിയാക്കുന്നതിനിടെയാണ് അപകടം. മാലിന്യക്കൂമ്ബാരത്തിനുള്ളില്‍ പെട്ടതാണോ എന്നാണു സംശയിക്കുന്നത്. അഗ്നിരക്ഷാസേനയും സ്‌കൂബാ സംഘവുമാണു രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഇന്ന് രാവിലെ മുതല്‍ തിരുവനന്തപുരത്ത് ശക്തമായ മഴ പെയ്യുന്നുണ്ട്. ജോയി ഒഴുക്കില്‍പ്പെട്ടതാവാം എന്നതാണ് അഗ്നിശമനസേനയുടെ പ്രാഥമിക നിഗമനം.

Continue Reading

Featured