Connect with us
48 birthday
top banner (1)

Kerala

ഇടത് സർക്കാർ അധ്യാപക സർവീസ് മേഖലയെ തകർക്കുന്നു; വി.ഡി സതീശൻ

Avatar

Published

on

തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ എട്ടു വർഷമായി അധികാരത്തിലിരിക്കുന്ന ഇടതുപക്ഷ സർക്കാർ അധ്യാപക സർവീസ് മേഖലയെ തകർക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

യുണൈറ്റഡ് ടീച്ചേഴ്സ് ആൻഡ് എംപ്ലോയീസ് ഫെഡറേഷൻ്റെ നേതൃത്വത്തിൽ നിയമസഭയിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രത്തിൽ ഇതേവരെ ഉണ്ടാകാത്തവണ്ണം ജീവനക്കാരുടെ ക്ഷാമ ബത്ത 18 ശതമാനം കുടിശ്ശികയായി. 2021 മുതൽ മൂന്നു വർഷത്തെ തുകയാണ് സർക്കാർ ജീവനക്കാർക്ക് കൊടുക്കാനുള്ളത്. 2019ലെ ശമ്പള പരിഷ്കരണത്തിന്റെ കുടിശ്ശിക ഇനത്തിലും 8500 കോടിയോളം രൂപ വിതരണം ചെയ്യാനുണ്ട്.

Advertisement
inner ad

പെൻഷൻകാരുടെ കുടിശിക പോലും നാളിതുവരെ കൊടുത്തിട്ടില്ല. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യങ്ങളുടെ ഇനത്തിൽ 23,000 കോടിയോളം രൂപയാണ് ഈ സർക്കാർ തടഞ്ഞു വെച്ചിരിക്കുന്നത്. ഇത് സിവിൽ സർവീസ് മേഖലയെ അനാകർഷകമാക്കി തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.
ലീവ് സറണ്ടർ കഴിഞ്ഞ നാല് വർഷമായി മരവിപ്പിച്ചു. പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് പറഞ്ഞ് പറ്റിച്ചു.
ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ മറവിൽ വിദ്യാഭ്യാസ മേഖലയെ ഒന്നടങ്കം തകർക്കുന്ന സാഹചര്യമാണ് നിലവിലുള്ളത് .
സർവ്വകലാശാലകളിലെ രാഷ്ട്രീയ ഇടപെടലുകൾ അവസാനിപ്പിക്കണം.
സർക്കാർ സ്കൂളുകളിലെ കുട്ടികളുടെ ഉച്ച ഭക്ഷണത്തിനുള്ള തുക പോലും നൽകാൻ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകിയതിന്റെ ചെലവ് കണ്ടെത്താൻ പ്രഥമ അധ്യാപകർ സ്വന്തം കിടപ്പാടം പണയം വയ്ക്കേണ്ട അവസ്ഥയിലാണ്. കേന്ദ്രസർക്കാരിൻ്റെ നയങ്ങൾക്ക് പിന്തുടർച്ചയായി സംസ്ഥാന സർക്കാരും പാഠപുസ്തകങ്ങളിൽ ചരിത്രത്തിൻറെ അപ നിർമിതിക്കുള്ള ശ്രമം നടത്തുന്നു . സ്വാതന്ത്ര്യ സമര നായകരെ തമസ്കരിക്കാനുള്ള ഈ നയം തികച്ചും ജനാധിപത്യവിരുദ്ധമാണ്.

Advertisement
inner ad

വിലക്കയറ്റം സർവ്വ സീമകളും ലംഘിച്ച് ഉയരുകയാണ്.കഴിഞ്ഞ ഓണക്കാലം വിലക്കയറ്റത്തിന്റെ ചാകര കാലമായിരുന്നു.
സാധനങ്ങൾ വാങ്ങാൻ പോലും സാധാരണക്കാർ ബുദ്ധിമുട്ടി. വിലക്കയറ്റം കുറയ്ക്കാൻ പൊതുവിപണിയിൽ ഇടപെടേണ്ട സിവിൽ സപ്ലൈസ് കോർപ്പറേഷൻ നോക്കുകുത്തിയായി.ഇലക്ഷൻ അടുക്കുമ്പോൾ കിറ്റ് കൊടുത്ത് വോട്ട് നേടാൻ ശ്രമിക്കുന്നവർ ഈ ദുരിതകാലത്ത് പാവപ്പെട്ടവരെ മറക്കുകയാണ്. ഫാസിസ്റ്റ് നയങ്ങൾ പിന്തുടരുന്ന ഭരണകൂടത്തിനെതിരെ ജനങ്ങളുടെ വിധിയെഴുത്ത് ഉണ്ടാകുമെന്നത് തീർച്ചയാണ് അതിൻറെ തുടക്കമാണ് പുതുപ്പള്ളിയിലെ യുഡിഎഫിന്റെ ഉജ്ജ്വലമായ വിജയം. ഇത് കേരളമെമ്പാടും ആവർത്തിക്കും എന്നത് തീർച്ചയാണ് .

നിരന്തരമായി ആനുകൂല്യങ്ങൾ നിഷേധിക്കുന്നത് സിവിൽ സർവീസിൻ്റെ തകർച്ചയിലേക്കാണ് എത്തുന്നത്. ഇത് സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തിന് കനത്ത തിരിച്ചടിയാണ്.അതുകൊണ്ടുതന്നെ ജീവനക്കാരുടെ ആനുകൂല്യങ്ങൾ യഥാസമയം വിതരണം ചെയ്യാൻ സർക്കാർ തയ്യാറാകണം.

Advertisement
inner ad

പി.കെ.കുഞ്ഞാലിക്കുട്ടി മുഖ്യ പ്രഭാഷണം നടത്തി.യു.ടി.ഇ.എഫ്.സംസ്ഥാന ചെയർമാൻ ചവറ ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.
കെ.പി.എ.മജീദ്, പി.ഉബൈദുല്ല, യു. ടി. ഇ. എഫ് ജനറൽ കൺവീനർ സിബി മുഹമ്മദ്, ട്രഷറർ എ.വി. ഇന്ദു ലാൽ, അഹമ്മദ്കുട്ടി ഉണ്ണിക്കുളം, എ.എം. ജാഫർ ഖാൻ ,ആമിർ കോഡൂർ, കെ.സി.സുബ്രഹ്മണ്യൻ,കെ.അരുൺ കുമാർ, അനിൽ എം.ജോർജ്ജ്, രമേശ് എം.തമ്പി., ഒ.റ്റി.പ്രകാശ്, അരുൺകുമാർ, സി.അനിൽകുമാർ, എം.ജെ.തോമസ് ഹെർബിറ്റ്,ഹരി, ബി.എസ്.രാജീവ്, അരുൺ, അബ്ദുൽ ജലീൽ, കെ.എം.അബ്ദുള്ള, ജി.എസ്. ഉമാശങ്കർ, എ.പി.സുനിൽ, കെ.കെ.രാജേഷ് ഖന്ന, വി.പി.ദിനേശ്, രഞ്ജു.കെ.മാത്യു, ടി.വി.രാമദാസ്, ജെ.സുനിൽ ജോസ്, വി.പി.ബോബിൻ, ഷനിജ്, ബി.പ്രദീപ് കുമാർ, റാഫി പോത്തൻകോട്, ബിജു രാമചന്ദ്രൻ , കെ.ടി.അബ്ദുൽ ലത്തീഫ് ,പി.കെ. അസീസ്, ടി.പി.ഉണ്ണി മൊയ്തീൻ, ജലീൽ പാണക്കാട്, പി.ജെ.അബദുൽ ഹഖ്, ലത്തീഫ് ,ഹമീം മുഹമ്മദ്, സമദ്, കണ്ണിയാൻ മുഹമ്മദ് അലി, ടി.പി.അബ്ദുൽ ഹഖ്, ലത്തീഫ് ,സജിൻഎന്നിവർ സംസാരിച്ചു.

Advertisement
inner ad

Featured

അജിത്കുമാര്‍ ആര്‍എസ്എസ് നേതാവിനെ കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെ: കെ മുരളീധരൻ

Published

on

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബെലയുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ചതിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം അജിത് കുമാര്‍ ഹൊസബെലയുമായി കൂടിക്കാഴ്ച നടത്തിയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് പിണറായി വിജയൻ മറുപടി പറയാതിരുന്നപ്പോൾ തന്നെ ഇത് നിദ്ദേശിക്കാൻ പറ്റാത്ത സാഹചര്യമാണ് ഉള്ളതെന്ന് അറിയാമായിരുന്നു, പ്രതിപക്ഷം ഉന്നയിച്ചത് ഇപ്പോൾ സത്യമാണെന്ന് പൂർണമായി തെളിഞ്ഞിരിക്കുകയാണ്.

രഹസ്യപദ്ധതിയുടെ ഫലമാണ് പിന്നീട് തൃശൂരില്‍ ബിജെപിക്ക് ലഭിച്ചത്. ആര്‍എസ്എസ് നേതാവിനെ അജിത് കുമാര്‍ സന്ദര്‍ശിച്ചപ്പോള്‍ മുഖ്യമന്ത്രിയേയോ ഡിജിപിയെയോ അറിയിക്കണ്ടേയെന്നും മുരളീധരന്‍ ചോദിച്ചു. തൃശ്ശൂര്‍ പൂരം അട്ടിമറിക്കാൻ ഗൂഢാലോചന നടന്നതായി വ്യക്തമായിട്ടുണ്ട്. ആര്‍എസ്എസ് നേതാവിനെ കാണാന്‍ അജിത്ത് കുമാറിനെ പറഞ്ഞുവിട്ടത് മുഖ്യമന്ത്രിയാണ്. തൃശ്ശൂരില്‍ ബിജെപിയെ ജയിപ്പിക്കാനും മുഖ്യമന്ത്രി എതിരായ കേസുകളിൽ രക്ഷപെടാനുമാണ് അജിത്ത് കുമാറിനെ പറഞ്ഞയച്ചത്. കേരളം കിട്ടിയില്ലെങ്കിലും മോഡി സംരക്ഷിക്കുമെന്ന വിശ്വാസമാണ് അജിത്ത് കുമാറിനെന്നും കെ മുരളീധരന്‍ പറഞ്ഞു.

Advertisement
inner ad
Continue Reading

Kerala

‘ശശിയായി പിവി അൻവർ’; പരാതിയിൽ പാർട്ടി അന്വേഷണമില്ലെന്ന്; എം.വി ഗോവിന്ദൻ

പി.ശശിക്ക് പാർട്ടിയുടെ സംരക്ഷണം

Published

on

തിരുവനന്തപുരം: പരാതി പരസ്യമായി പറഞ്ഞതിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലെ വിമർശനത്തിന് പിന്നാലെ പി.വി. അൻവറിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അന്‍വറിന്റെ പരാതി ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്‌തെങ്കിലും വിഷയത്തില്‍ പാര്‍ട്ടിതല അന്വേഷണം വേണ്ടെന്നാണ് തീരുമാനമെന്ന് യോഗതീരുമാനങ്ങള്‍ വിവരിക്കവെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. വിഷയം ഭരണതലത്തില്‍ അന്വേഷിക്കേണ്ടതാണെന്നും സര്‍ക്കാര്‍ ഇതിനകം തന്നെ ഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥവന്റെ നേതൃത്വത്തില്‍ മികച്ച അന്വേഷണം നടത്തി ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ഗോവിന്ദന്‍. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെ കുറിച്ച്‌ പി വി അൻവർ മാധ്യമങ്ങളിലൂടെയല്ലാതെ പരാതിയൊന്നും പാർട്ടിക്ക് മുൻപാകെ ഉന്നയടിച്ചിട്ടില്ല. എഴുതി തന്നിട്ടുള്ള പരാതിയില്‍ പരാമർശങ്ങളൊന്നുമില്ല. അതുകൊണ്ടുതന്നെ ശശിയെ കുറിച്ചുള്ള ചർച്ചകളിലേക്ക് സിപിഎം കടക്കേണ്ടതില്ല എന്നതാണ് പാർട്ടി നിലപാട്. അൻവർ പരസ്യമായല്ല പരാതി ഉന്നയിക്കേണ്ടിയിരുന്നതെന്നും ഗോവിന്ദൻ വ്യക്തമാക്കി.

Continue Reading

Kerala

ബോണസ് തീരുമാനം നിരാശാജനകം; സെക്രട്ടേറിയറ്റ് അസോസിയേഷൻ

Published

on

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് ഓണം പ്രമാണിച്ചുള്ള ബോണസ് -ഉത്സവബത്ത നിരക്ക് വർധിപ്പിക്കാത്ത ഇടത് സർക്കാരിൻ്റെ തീരുമാനം നിരാശാജനകവും വഞ്ചനാപരവുമാണെന്ന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ. ഒരുമാസത്തെ ശമ്പളം ബോണസ് എന്നത് ജീവനക്കാരുടെ അടിസ്ഥാന അവകാശവും മുൻ സർക്കാരുകളാൽ അംഗീകരിക്കപ്പെട്ടതുമാണ്. എന്നാൽ സർക്കാർ ജീവനക്കാരിൽ ഒരാൾക്കുപോലും ഇന്ന് ഒരു മാസത്തെ ശമ്പളം ബോണസായി ലഭിക്കുന്നില്ല. തൊഴിലാളി സ്നേഹം പ്രസംഗിക്കുന്ന സർക്കാർ, ബോണസ് ഉത്സവബത്ത തുകയിൽ നയാപൈസയുടെ വർധന പോലും വരുത്തിയിട്ടില്ല. കൊടിയ വിലക്കയറ്റത്തിൻ്റെയും കടുത്ത ആനുകൂല്യനിഷേധത്തിൻ്റെയും കാലത്ത് ബോണസ് ഉത്സവബത്തകളിൽ കുറവ് വരുത്തിയിട്ടില്ലെന്ന് അഭിമാനിക്കുന്നത് സർക്കാർ ഈ അവകാശങ്ങളെ ഔദാര്യമായി കാണുന്നു എന്ന മനോഭാവമാണ് വെളിപ്പെടുത്തുന്നത്. കേരളത്തിൽ കെ. കരുണാകരൻ്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ ഒരു മാസത്തെ പൂർണ ശമ്പളം ബോണസായി നൽകിയിരുന്നെങ്കിൽ ഇന്ന് അത് സർവീസിൽ പുതുതായി കയറുന്ന ഏറ്റവും താഴ്ന്ന വിഭാഗം ജീവനക്കാർക്കു പോലും നാല് ദിവസത്തെ ശമ്പളം പോലും കിട്ടുന്നില്ലെന്നും അവകാശങ്ങളെ കുറിച്ച് എല്ലാവരും മറക്കണമെന്നുമാണ് എട്ടുവർഷം പിന്നിട്ട ഇടതു ഭരണത്തിൻ്റെ ചിന്തയെന്നും
കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് ഇർഷാദ് എം എസും ജനറൽ സെക്രട്ടറി പുരുഷോത്തമൻ കെ പി യും കുറ്റപ്പെടുത്തി.

Continue Reading

Featured