Connect with us
48 birthday
top banner (1)

Kuwait

കന്യാകുമാരി സ്വദേശിനി കുവൈറ്റിൽ നിര്യാതയായി!

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈത്ത് സിറ്റി : കന്ന്യാകുമാരി ജില്ലായിലെ മുക്കം ബാലം കോവിൽ സ്ട്രീറ്റിൽ ലീല (60) ഹൃദയസ്ഥംഭനത്തെ തുടർന്ന് കുവൈറ്റിൽ നിര്യാതയായി . മക്കൾ ദിനേശ് കുമാർ , സതീഷ് കുമാർ എന്നിവർ കുവൈറ്റിൽ ഉണ്ട് . മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള നടപടിക്രമങ്ങൾ ഒഐസിസി കെയർ ടീം ന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു .

Continue Reading
Advertisement
VKSHNM NWS KWT 1000 x 180 PX-01
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

ലുലുവിൽ വളർത്തുമൃഗ- പൂന്തോട്ട കാർണിവൽ!

Published

on

കുവൈറ്റ് സിറ്റി : ലുലു ഹൈപ്പർമാർക്കറ്റ് ‘പാവ്സ് ആൻഡ് ടെയിൽസ്’ വളർത്തു മൃഗ കാർണിവൽ നടത്തി. ഖുറൈൻ ഔട്ട്‌ലെറ്റ് ൽ ആണ് വളർത്തുമൃഗങ്ങളെ സ്നേഹിക്കുന്നവർക്കായി ഈ ആകർഷണീയ ഇവൻ്റ് സംഘടിപ്പിച്ചത്. മൃഗ – സസ്യ പ്രേമികളുടെ സംഗമം കാർണിവലിന്റെ പ്രത്യേകതയായി. വളർത്തുമൃഗങ്ങളുടെയും, ചെടികളുടെയും പ്രദർശനവും നടന്നു. വളർത്തുനായകളുടെയും, പൂച്ചകളുടെയും ഫാഷൻ ഷോയും ആകർഷകമായി. തത്തകൾ, പക്ഷികൾ, പാമ്പുകൾ തുടങ്ങിയ അപൂർവ ഇനം പക്ഷികളും, മൃഗങ്ങളും മറ്റു ജീവ ജാലങ്ങളും കാണികളെ ആകർഷിച്ചു.

വളർത്തുമൃഗങ്ങളുടെ ഭക്ഷണത്തിനും അതിനോട് അനുബന്ധിച്ചുള്ള ഉപകരണങ്ങൾക്കും പ്രത്യേക വില കിഴിവ് ലഭിക്കുന്ന കൗണ്ടറുകളും കാര്ണിവലിന്റെ ഭാഗമായി ഒരുക്കിയിരുന്നു. പരിസ്ഥിതി സൗഹൃദ ‘ഗോ ഗ്രീൻ ക്യാമ്പയ്‌ഗൻ ’ നും പ്രമുഖ നഴ്‌സറികൾ പങ്കാളികളായപരിപാടിയിൽ നടന്നു . പൊതു ജനങ്ങൾക്കായി സംഘടിപ്പിച്ച ‘മികച്ച പൂന്തോട്ടം 2024’, ‘മികച്ച ബാൽക്കണി ഗാർഡൻ 2024’ എന്നീ മത്സരങ്ങളിൽ നിരവധി പേർ പങ്കെടുത്തു. ലുലു ഉന്നത മാനേജ്‌മെന്റ് പ്രതിനിധികൾ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Kuwait

ആലപ്പുഴ ജില്ലാ പ്രവാസി അസ്സോസിയേഷന് പുതിയ നേതൃത്വം !

Published

on

കുവൈറ്റ് സിറ്റി : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ (അജ് പക്) പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് നടന്നവാർഷിക പൊതു യോഗത്തിൽ പ്രസിഡണ്ട് ബിനോയ്‌ ചന്ദ്രൻ അധ്യക്ഷനായിരുന്നു. ബാബു പനമ്പള്ളി, രാജീവ്‌ നടുവിലെമുറി എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്സ്‌ ചമ്പക്കുളം വാർഷിക റിപ്പോർട്ടും ട്രഷറർ കുര്യൻ തോമസ് പൈനുംമൂട്ടിൽ വാർഷിക കണക്കുകളും അവതരിപ്പിച്ചു. രക്ഷാധികാരി ബാബു പനമ്പള്ളിയുടെ നേതൃത്വത്തി ലാണ് 2024-2025 വർഷത്തിലേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നത്.

പുതിയ ഭാരവാഹികളായി കുര്യൻ തോമസ് പൈനുംമൂട്ടിൽ (പ്രസിഡണ്ട് ), സിറിൽ ജോൺ അലക്സ്‌ ചമ്പക്കുളം (ജനറൽ സെക്രട്ടറി), സുരേഷ് വരിക്കോലിൽ (ട്രഷറർ), മനോജ്‌ പരിമണം (ജനറൽ കോർഡിനേറ്റർ ), അനിൽ വള്ളികുന്നം (പ്രോഗ്രാം കമ്മറ്റി കൺവീനർ) എന്നിവ രെ തെരഞ്ഞെടുത്തു. ബാബു പനമ്പള്ളി (രക്ഷാധികാരി), രാജീവ് നടുവിലേമുറി (ചെയർമാൻ), മാത്യു ചെന്നിത്തല, ബിനോയ്‌ ചന്ദ്രൻ (അഡ്വൈസറി ബോർഡ് ചെയർമാന്മാർ), ബാബു തലവടി, കൊച്ചുമോൻ പള്ളിക്കൽ, എ. ഐ കുര്യൻ, ഹനാൻ ഷാൻ (അഡ്വൈസറി ബോർഡ് അംഗങ്ങൾ)എന്നിവരെയും തെരഞ്ഞെടുത്തിട്ടുണ്ട്. വൈസ് പ്രസിഡന്റ്‌മാരായി പ്രജീഷ് മാത്യു, ഷംസു താമരക്കുളം, അശോകൻ വെണ്മണി, അബ്ദുൽ റെഹിമാൻ പുഞ്ചിരി, ജി എസ് പിള്ള, ലിബു പായിപ്പാടൻഎന്നിവരെയും മാത്യു ജേക്കബ് നെ ജോയിന്റ് ട്രഷറർ ആയും തെരെഞ്ഞെടുത്തിട്ടുണ്ട്.

Advertisement
VKSHNM NWS KWT 1000 x 180 PX-01

രാഹുൽ ദേവ് (സംഘടന ചുമതല), ഹരി പത്തിയൂർ, ജോൺ തോമസ് കൊല്ലക്കടവ്, ഫ്രാൻസിസ് ചെറുകോൽ, സുമേഷ് കൃഷ്ണൻ, സജീവ് കായംകുളം, സാം ആന്റണി, സലീം പതിയാരത്, ശശി വലിയകുളങ്ങര, അജി ഈപ്പൻ എന്നിവരാണ് വിവിധ ചുമതലകളുള്ള സെക്രട്ടറിമാർ. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സിബി പുരുഷോത്തമൻ, ജീജോ കായംകുളം, ജോമോൻ ജോൺ ചെന്നിത്തല, മനോജ്‌ കുമാർ ചെങ്ങന്നൂർ, ജിബി തരകൻ, സിഞ്ചു ഫ്രാൻസിസ്, ലിനോജ്‌ വർഗീസ്, അനീഷ് സാൽമിയ, ജ്യോതിഷ് തമ്പി, നന്ദകുമാർ കെ. ജി, സജി ജോർജ് ചേർത്തല, വിഷ്ണു ജി നായർ, സന്ദീപ് നായർ, ഷാജി ഐപ്പ് , സുരേഷ് കുമാർ കെ.എസ്, ഫിനോ പള്ളിപ്പാട്, അനൂപ് ഫർവാനിയ, അനൈ കുമാർ, അജിത് തോമസ് കണ്ണമ്പാറ, ശരത് മാന്നാർ, വിൽ‌സൺ കറുകയിൽ, പ്രദീപ്‌ ജോസഫ് അഞ്ചിൽ, രാകേഷ് ചെറിയാൻ, റോയി ചെറിയാൻ, അനിൽ കുമാർ പാവുരെത്, സന്തോഷ്‌ കൈമൾ, വിനോദ് ജേക്കബ് എന്നിവരെ തിരഞ്ഞെടുത്തു.

വനിതാ വിഭാഗം ഭാരവാഹികൾ: ലിസ്സൻ ബാബു, (ചെയർപേഴ്സൺ), ഷീന മാത്യു (ജനറൽ സെക്രട്ടറി), അനിത അനിൽ (ട്രഷറർ), സുനിത രവി (പ്രോഗ്രാം കൺവീനർ),സാറാമ്മ ജോൺസ് , ബിന്ദു ജോൺ, ദിവ്യ സേവ്യയർ (വൈസ് ചെയർപേർസന്മാർ ) സിമി രതീഷ്, ജിത മനോജ്‌ (ജോയിന്റ് സെക്രട്ടറിമാർ), ആനി മാത്യു (ജോയിന്റ് ട്രഷറർ), കീർത്തി സുമേഷ്, അശ്വതി സന്ദീപ്, ഡോ.ശ്രീലക്ഷ്മി ജ്യോതിഷ് ഗംഗ അനൈ, ലക്ഷ്മി സജീവ്, വൃന്ദ അനൂപ്, പാർവതി അനി (എക്‌സി കുട്ടീവ് അംഗങ്ങൾ ) എന്നിവരാണ്.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Kuwait

Published

on

‘റമദാൻ സൂഖ്’ തുറന്ന് ലുലു ഹൈപ്പർമാർക്കറ്റ്!

കുവൈറ്റ് സിറ്റി : ലുലു ഹൈപ്പർമാർക്കറ്റ് ൽ ‘റമദാൻ സൂഖ്’ ഉദ്ഘാടനം ചെയ്തു. സ്പെഷ്യൽ പ്രൊമോഷൻ ആരംഭിച്ചു. ഇതോടനുബന്ധിച്ച് അൽ-ഖുറൈൻ ഔട്ട്‌ലെറ്റിൽ നമാ, ഖവാഫിൽ, ഇസ്‌ലാമിക് കെയർ സൊസൈറ്റി, വാസ്ം അഹ്ൽ അൽ ഖൈർ, അൽ നജാദ് എന്നീ പ്രമുഖ ചാരിറ്റി ഗ്രൂപ്പുകളിലെ പ്രതിനിധികളും ലുലു ഉന്നത മാനേജ്‍മെന്റ്ഉം ചേർന്ന്എക്‌സ്‌ക്ലൂസീവ് ചാരിറ്റി ഗിഫ്റ്റ് കാർഡുകൾ അനാച്ഛാദനം ചെയ്തു. എല്ലാ ഔട്ട്‌ലെറ്റുകളിലും ആക്സസ് ചെയ്യാവുന്ന 10, 25, 50 കുവൈറ്റി ദിനാർ ഗിഫ്റ്റ് കാർഡുകൾ റമദാനിൽ ഷോപ്പർമാർക്ക് വളരെ പ്രയോജനപ്രദമായി. ദിവസവും 400 ലധികം സൗജന്യ ഇഫ്താർ ഫുഡ് കിറ്റുകൾ വിതരണം ചെയ്യും. നമാ ചാരിറ്റിയുടെ പങ്കാളിത്തത്തിലൂടെ കുവൈറ്റിലുടനീളം നിർദ്ധനരായ വ്യക്തികളെ കണ്ടെത്തി സഹായിക്കും.

Advertisement
VKSHNM NWS KWT 1000 x 180 PX-01

രുചികരമായ ഭക്ഷണങ്ങൾ മുതൽ വീട്ടാവശ്യങ്ങൾ, സമ്മാനങ്ങൾ എന്നിവയുടെ വൈവിധ്യമാർന്ന പ്രമോഷനുകളും കിഴിവുകളുമാണ് റമദാൻ സൗകിന്റെ പ്രത്യേകത. ഈന്തപ്പഴ ഉത്സവം, ബിഗ് ടിവി മജ്‌ലിസ്, ഹോം ഫെസ്റ്റ് തുടങ്ങിയപ്രീമിയം ഉൽപ്പന്നങ്ങൾ മത്സരാധിഷ്ഠിത വിലകളിൽ മികച്ച ഷോപ്പിംഗ് അനുഭവങ്ങലോടെ റമദാൻ്റെ ചൈതന്യവും ഔദാര്യവുംപാലിച്ച് കൊണ്ട് ലുലു റമദാൻ സൂഖിൽ ലഭ്യമാണ്.

Continue Reading

Featured