ലീവ് സറണ്ടർ വീണ്ടും മരവിപ്പിച്ചത് ജീവനക്കാരോടുള്ള സർക്കാർ മനോഭാവത്തിന്റെ തെളിവ് : കെ ജി ഒ യു

കൊച്ചി : സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം വീണ്ടും മരവിപ്പിച്ച സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിൽ കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ (കെ ജി ഒ യു) സംസ്ഥാന കമ്മിറ്റി യോഗം പ്രതിഷേധിച്ചു.

ജൂൺ മാസം ഒന്നുമുതൽ ആറുമാസത്തേക്ക് ആണ് വീണ്ടും ലീവ് സറണ്ടർ ആനുകൂല്യം നൽകുമെന്നായിരുന്നു സർക്കാർ നേരത്തെ ജീവനക്കാർക്ക് നൽകിയ വാഗ്ദാനം നൽകിയിരുന്നത്. അതുപോലെ തന്നെ കഴിഞ്ഞ വർഷത്തെ ലീവ് സറണ്ടർ പിഎഫിൽ ലയിപ്പിച്ചത് ജൂൺ മാസം മുതൽ പിൻവലിക്കാനുള്ള അനുമതിയും അന്ന് സർക്കാർ ഉറപ്പു നൽകിയിരുന്നു.

ഈ ഉറപ്പാണ് കഴിഞ്ഞ ദിവസമിറക്കിയ ഉത്തരവ് പ്രകാരം സർക്കാർ തള്ളിക്കളഞ്ഞത്. ജീവനക്കാർക്ക് ലഭിക്കേണ്ട ന്യായമായ അവകാശമാണ് ലീവ് സറണ്ടർ. അത് മരവിപ്പിച്ചത് വഴി ജീവനക്കാരോടുള്ള സർക്കാരിന്റെ മനോഭാവമാണ് പ്രകടമാക്കുന്നതെന്നും സംസ്ഥാന കമ്മിറ്റി യോഗം കുറ്റപ്പെടുത്തി.

സംസ്ഥാന പ്രസിഡന്റ് ഡോ. മനോജ് ജോൺസന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി കെ കുര്യാക്കോസ്, സംസ്ഥാന ട്രഷറർ കെ സി സുബ്രഹ്മണ്യൻ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ വിഎം ശ്രീകാന്ത്, ബി ഗോപകുമാർ, അബ്ദുൾ ഹാരിസ്, ബീന പൂവത്തിൽ, സംസ്ഥാന സെക്രട്ടറിമാരായ വിഎം ഷൈൻ, ദിലീപ് ജി, പിഐ സുബൈർ, കുട്ടി, എസ് അനിൽകുമാർ, ഡോ. ജി ആർ ഹരികൃഷ്ണൻ, കെ ജെ ജോൺസൺ, സി ബ്രിജേഷ് എന്നിവർ സംസാരിച്ചു.

Related posts

Leave a Comment