റേഷന്‍ കടക്ക് മുന്നില്‍ യൂത്ത് ലീഗ് നില്‍പ്പ് സമരം നടത്തി

കൊടക്കാട് : ഭക്ഷ്യ നിയമം കാറ്റില്‍ പറത്തി റേഷന്‍ വിഹിതം വെട്ടിക്കുറച്ച് പാവപ്പെട്ട മനുഷ്യരെ ദ്രോഹിക്കുന്ന ഇടതു സര്‍ക്കാര്‍ നിലപാട് തിരുത്തണം എന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് കൊടക്കാട് വെസ്റ്റ് കമ്മിറ്റി കൊടക്കാട് റേഷന്‍ കടക്ക് മുന്നില്‍ നില്‍പ്പ് സമരം നടത്തി.
കോനാരി മന്‍സൂര്‍ അധ്യക്ഷത വഹിച്ചു.് മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് സമദ് കൊടക്കാട് ഉദ്ഘാടനം ചെയ്തു. പി. റഫീഖ്, വി. പി. റഫീഖ്, കെ. ജംഷി, കെ. വി. കെ. ജിയാദ്, വി. കെ. റിയാസ്,സി. ശിഹാബ്, മുക്താര്‍ തങ്ങള്‍, വി. പി അല്‍ത്താഫ്, അനീസ്,മാജിദ് വി. പി സംബന്ധിച്ചു

Related posts

Leave a Comment