വ്യാപാരികള്‍ക്ക് ഐക്യദാര്‍ഢ്യം യൂത്ത് ലീഗിന്റെ പ്രതിഷേധ സമരം

പെരിന്തല്‍മണ്ണ : കോവി ഡ് നിയന്ത്രണങ്ങള്‍ പാലിച്ചു കൊണ്ട് എല്ലാ ദിവസവും കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും ആരാധനാലയങ്ങളില്‍ സമൂഹപ്രാര്‍ത്ഥനക്ക് അനുമതി വേണമെന്നും ആവശ്യപ്പെട്ട് മുസ്ലീം യൂത്ത് ലീഗ് മുനിസിപ്പല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പെരിന്തല്‍മണ്ണ, പാതായ്ക്കര വില്ലേജ് ഓഫീസുകള്‍ക്ക് മുമ്പില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. അതിജീവനത്തിനായി പോരാടുന്ന വ്യാപാരികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. തെരുവു ഗുണ്ടയുടെ ഭാഷയിലുള്ള മുഖ്യമന്ത്രിയുടെ വ്യാപാരി വിരുദ്ധ ആക്ഷേപം പ്രതിഷേധാര്‍ഹമാണെന്ന് സമരക്കാര്‍ ആരോപിച്ചു.
പെരിന്തല്‍മണ്ണ വില്ലേജ് ഓഫീസിനു മുമ്പിലെ സമര പരിപാടി മുസ്ലീം ലീഗ് ദേശീയ കൗണ്‍സില്‍ അംഗം ഉസ്മാന്‍ താമരത്ത് ഉദ്ഘാടനം ചെയ്തു.
വി ടി ഷരീഫ് അദ്യക്ഷത വഹിച്ച സമര പരിപാടിയില്‍ നഹാസ് പാറക്കല്‍, സുല്‍ഫിക്കറലി, നിസാം കുന്നപ്പള്ളി, ഹുസൈന്‍ റിയാസ്, ഹബീബ് മണ്ണെങ്ങള്‍, കെ എം റാഷിഖ്, തെക്കത്ത് ഉസ്മാന്‍, ഉനൈസ് കക്കൂത്ത്, അബ്ബാസ് ജൂബിലി, മറ് : റഹീസ്, ഷുക്കൂര്‍, ജലാല്‍ പച്ചീരി, ഹസൈനാര്‍ തൊട്ടോളി, സലീം താമരത്ത്, ജിതേഷ്, സക്കീര്‍ മാസ്റ്റര്‍, മൂസ കുറ്റിരി സക്കീര്‍ പതയ്ക്കര തുടങ്ങിയവര്‍ സംസാരിച്ചു
പി ടി മുനീര്‍, വി സി സല്‍മാന്‍, കെ സാബിത്ത്, എം ജസീം, പി പി ആഷിഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി
അേേമരവാലിെേ മൃലമ

Related posts

Leave a Comment