Connect with us
48 birthday
top banner (1)

Featured

കോണ്‍ഗ്രസിന്റെ മുഖ്യശത്രു ബിജെപിയെന്ന് ലീഡേഴ്സ് മീറ്റ്

Avatar

Published

on

വയനാട്: കോണ്‍ഗ്രസിന്റെ ദേശീയനയത്തിന് അനുസൃതമായി കേരളത്തില്‍ പാര്‍ട്ടിയുടെ മുഖ്യശത്രു ബിജെപിയായിരിക്കുമെന്ന് കെപിസിസി ലീഡേഴ്സ് മീറ്റ് പ്രഖ്യാപിച്ചു. അതേസമയം, അഴിമതിയും കൊള്ളയുംമൂലം സിപിഎമ്മിനെയും പ്രധാനശത്രുവായി കാണുന്നുവെന്ന് നേതാക്കള്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

ദേശീയതലത്തില്‍ ബിജെപിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിനാണ് ശക്തിയുള്ളത്. എല്ലാ ജനവിഭാഗങ്ങളെയും എല്ലാ പ്രദേശങ്ങളെയും കോണ്‍ഗ്രസ് പ്രതിനിധാനം ചെയ്യുമ്പോള്‍ മറ്റു പാര്‍ട്ടികള്‍ ഏതെങ്കിലും വിഭാഗത്തിന്റെയോ പ്രദേശത്തിന്റെയോ പ്രതിനിധികള്‍ ആണ്. കേരളത്തില്‍ സിപിഎം ബിജെപിയുടെ ബി ടീം ആയി പ്രവര്‍ത്തിക്കുന്നു. കൂടാതെ അവര്‍ എല്ലാ കാര്യത്തിലും യോജിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസ് മുക്ത ഭാരതം ബിജെപി സ്വപ്നം കാണുമ്പോള്‍, കോണ്‍ഗ്രസ് മുക്ത കേരളം സ്വപ്ന്ം കാണുന്നവരാണ് സിപിഎം. പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടുമ്പോള്‍, സമാനമായ ആരോപണം നേരിടുന്ന കേരള മുഖ്യമന്ത്രിയെ തൊടുന്നില്ല. ഗള്‍ഫ് പര്യടനത്തിന് കേന്ദ്രം അനുമതി നിഷേധിച്ചിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുന്നു. ഈ സാഹചര്യത്തിലാണ് രണ്ടു പാര്‍ട്ടികളെയും ശക്തമായി എതിര്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.

Advertisement
inner ad

മതേതരത്വത്തില്‍ തുള്ളിവെള്ളം ചേര്‍ക്കാതെയുള്ള യുദ്ധമാണ് കോണ്‍ഗ്രസ് നടത്തുന്നത്. വര്‍ഗീയതയ്ക്കും ഫാസിസത്തിനുമെതിരേ കോണ്‍ഗ്രസ് വിട്ടുവീഴ്ച ഇല്ലാത്ത പോരാട്ടം തുടരും. രാഹുല്‍ ഗാന്ധി ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ട് നല്കിയ സന്ദേശം ആവേശോജ്വലമായിരുന്നു.

രണ്ടു ദിവസം നീണ്ട ചര്‍ച്ചയെ തുടര്‍ന്ന് അനൈക്യം എന്ന വാക്ക് ഇല്ലാതായി. ആത്മവിശ്വാസത്തിന്റെ കൊടുമുടിയില്‍ നിന്നാണ് പരിപാടിയില്‍ പങ്കെടുത്ത 90 നേതാക്കള്‍ പിരിഞ്ഞത്. ഒരുപാട് നല്ല നിര്‍ദേശങ്ങളും പ്രചോദനകരമായ സംവാദങ്ങളും നടന്നു. സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ പരിഹരിച്ച് മുന്നോട്ടുപോകാനും മിഷന്‍ 24 സമയബന്ധിതമായി നടപ്പാക്കാനും തീരുമാനിച്ചു. പ്രധാന തീരുമാനങ്ങള്‍ ചുവടെ.

• പുനഃസംഘടനാ പ്രക്രിയ മെയ് 30നകം പൂര്‍ത്തീകരിക്കും. നാളെ മുതല്‍ (മെയ് 11) തന്നെ ജില്ലാതല പുനസംഘടനാസമിതികള്‍ ചേര്‍ന്ന് മണ്ഡലം പ്രസിഡന്റുമാരുടെ പുനഃസംഘടന മെയ് 30നകം പൂര്‍ത്തീകരിക്കും. ബൂത്ത് കമ്മിറ്റികളുടെ രൂപീകരണം ജൂണ്‍ 1 മുതല്‍ ജൂണ്‍ 30 വരെ നീണ്ടുനില്ക്കുന്ന ക്യാമ്പയിനിലൂടെ പൂര്‍ത്തീകരിക്കും. ഇതിനായി ഡിസിസികളുടെ നേതൃത്വത്തില്‍ മണ്ഡലം കമ്മിറ്റി കൂടി ബൂത്ത്തലം വരെയുള്ള നേതാക്കള്‍ക്ക് ചാര്‍ജുകള്‍ നല്കും. ബിഎല്‍എമാരുടെ ലിസ്റ്റ് പൂര്‍ത്തിയാക്കി പേര്, അഡ്രസ്, ഫോണ്‍ നമ്പര്‍ എന്നിവ ജൂണ്‍ 15നകം ശേഖരിക്കണം.

Advertisement
inner ad

മെയ്, ജൂണ്‍ മാസത്തില്‍ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കല്‍ പ്രക്രിയ ചിട്ടയായി നടപ്പാക്കണം. ഓഗസ്റ്റ്- സെപ്റ്റംബര്‍ മാസത്തില്‍ ബൂത്തുതല കുടുംബസംഗമങ്ങള്‍ വിപുലമായി സംഘടിപ്പിക്കണം. ഒക്ടോബറില്‍ യുഡിഎഫ് നേതൃത്വത്തില്‍ നിയോജക മണ്ഡലം, മണ്ഡലം, ബൂത്ത്തല ഇലക്ഷന്‍ കമ്മിറ്റികള്‍ രൂപീകരിക്കണം.

ജില്ല, മണ്ഡലംതലത്തില്‍ ബഹുജന സമ്പര്‍ക്ക പരിപാടി നടത്തണം. നവമാധ്യമ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തണം. സാംസ്‌കാരികവേദികള്‍ രൂപീകരിക്കണം. ഒരു ബൂത്തില്‍ 10 സ്ഥിരം ബോര്‍ഡുകള്‍ സ്ഥാപിക്കണം. ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവമാകണം. പാര്‍ട്ടി വിദ്യാഭ്യാസം എല്ലാ തലങ്ങളിലും ഉണ്ടാകും.

Advertisement
inner ad

• കോണ്‍ഗ്രസിന്റെ അനുബന്ധ സംഘടനകള്‍ അവരവരുടെ പ്രവര്‍ത്തന മേഖലകളില്‍ ഫലപ്രദമായി ഇടപെടുകയും ബഹുജനങ്ങളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുകയും ചെയ്യുവാന്‍ പ്രധാനപ്പെട്ട നേതാക്കളുടെ മുഴുവന്‍ സമയ സേവനം ഉറപ്പുവരുത്തി കെപിസിസി ഉപസമിതികളെ നിയമിക്കും.

പ്രധാനമായും 15 മേഖലകളാണ് ഇപ്പോള്‍ തെരഞ്ഞെടുക്കുന്നത്.

Advertisement
inner ad

1) യുവജന രാഷ്ട്രീയം- യൂത്ത് കോണ്‍ഗ്രസ്
2) വിദ്യാര്‍ത്ഥികള്‍, കുട്ടികള്‍- കെഎസ് യു, ജവഹര്‍ ബാല്‍ മഞ്ച്
3) പ്രവാസി സംഘടനകള്‍, പ്രവാസി റിട്ടേണീസ് കോണ്‍ഗ്രസ്
4) സ്ത്രീ പ്രശ്നങ്ങളും ലിംഗ നീതിയും
5) ദലിത്, പിന്നാക്ക സമൂഹങ്ങളുടെ ഉന്നമനം
6) സര്‍വ്വീസ് സംഘടനകള്‍, പെന്‍ഷണേഴ്സ് സംഘടന
7) കാര്‍ഷിക മേഖല, മലയോര മേഖല
8) തീരദേശ മേഖല, കയര്‍, കശുവണ്ടി, മത്സ്യത്തൊഴിലാളികള്‍
9) കലാ, സാംസ്‌കാരിക മേഖല
10) അസംഘടിത തൊഴില്‍ മേഖലകള്‍
11) Public Policy, Research and Organisational Training
12) Election Preparedness, Strategy, Data Management and Political Communication.
13) Organisational Performance Evaluation.
14) സന്നദ്ധ പ്രവര്‍ത്തനങ്ങള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, സേവാ ദള്‍
15) സഹകരണ മേഖല, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍. ഈ ഉപസമിതികള്‍ മുഴുവന്‍ അടുത്ത ഒരാഴ്ചക്കകം തീരുമാനിച്ച് പ്രഖ്യാപിക്കും.

പത്രസമ്മേളനത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍, കെപിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ് എംപി, ടി സിദ്ദിഖ് എംഎല്‍എ, കെപിസിസി പ്രചാരണ വിഭാഗം ചെയര്‍മാന്‍ കെ മുരളീധരന്‍ എംപി, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ കെകെ ഏബ്രഹാം, കെ. ജയന്ത് ആലിപ്പറ്റ ജമീല തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement
inner ad

Featured

ലോക്‌സഭ പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധിയെ തെരഞ്ഞെടുത്തു

Published

on

ന്യൂഡൽഹി: ലോക്‌സഭ പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധിയെ തെരഞ്ഞെടുത്തു. ഇന്ത്യ സഖ്യത്തിന്‍റെ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. രാഹുൽ ഗാന്ധിയാണ് പ്രതിപക്ഷ നേതാവാണെന്ന് അറിയിച്ചു കൊണ്ട് കോൺഗ്രസ്‌ പാർലമെന്‍ററി പാർട്ടി നേതാവ് സോണിയ ഗാന്ധി പ്രോടെം സ്പീക്കർക്ക് കത്ത് നൽകി. പതിനെട്ടാമത് ലോക്സഭയിൽ റായ്ബറേലി എംപിയായി രാഹുൽ ​ഗാന്ധി ഇന്ന് സത്യപ്രതിജ്ഞ ചെയ്തിരുന്നു.

Continue Reading

Featured

പ്ലസ് വൺ സീറ്റ് പ്രതിസന്ധി: കെഎസ്‌യുവിന്റെ സമരവീര്യത്തിന് മുൻപിൽ മുട്ടുമടക്കി സർക്കാർ

Published

on

കൊച്ചി: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ ഒടുവിൽ വിദ്യാർഥികൾക്ക് മുൻപിൽ മുട്ടുമടക്കി സർക്കാർ. വിദ്യാർത്ഥി സംഘടനകളും ആയി കൂടിയ യോഗത്തിന് ശേഷമാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധിക ബാച്ചുകൾ അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. ആവർത്തിച്ച് സീറ്റ് പ്രതിസന്ധി ഇല്ലെന്നു പറഞ്ഞ വിദ്യാഭ്യാസ മന്ത്രിക്ക് ഒടുവിൽ തിരുത്തേണ്ടി വന്നിരിക്കുന്നു. സർക്കാരിന്റെ കണ്ണ് തുറപ്പിച്ചത് കെഎസ്‌യുവിന്റെ സമാനതകളില്ലാത്ത സമര പോരാട്ടങ്ങളാണ്. മലബാറിൽ വേണ്ടത്ര സീറ്റുകൾ ഇല്ലെന്ന വസ്തുത കേരളീയ പൊതുസമൂഹത്തിൽ ആഴത്തിൽ ആളിക്കത്തിക്കുന്നത് കെഎസ്‌യു ആണ്. പിന്നീട് അങ്ങോട്ട് കേരളം കണ്ടത് കെഎസ്‌യുവിന്റെ ഉറച്ച നിലപാടുകളും ക്രിയാത്മക ഇടപെടലുകളും സമര പോരാട്ടങ്ങളും ആയിരുന്നു. മലപ്പുറത്തും കോഴിക്കോടും തിരുവനന്തപുരത്തും കെഎസ്‌യു സമരവേലിയറ്റങ്ങൾ നടത്തി. മുഴുവൻ ജില്ലകളിലും പ്രതിഷേധം മാർച്ചുകളും സമരപരിപാടികളും ആസൂത്രണം ചെയ്തു നടപ്പാക്കി. കെഎസ്‌യുവിന്റെ സമരങ്ങൾക്ക് വലിയ പിന്തുണയാണ് പൊതുസമൂഹത്തിൽ നിന്നും രക്ഷകർത്താക്കളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും ലഭിച്ചത്. എണ്ണമറ്റ അവകാശ നേട്ടങ്ങളിൽ കേരള വിദ്യാർത്ഥി യൂണിയൻ ഒരു പൊൻതൂവൽ കൂടിയായി പ്ലസ് വൺ സീറ്റ് പ്രതിസന്ധി വിഷയം മാറുകയാണ്.

Continue Reading

Featured

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിൽ സ്വമേധയാ കേസെടുത്ത് ദേശീയ ബാലാവകാശ കമ്മീഷന്‍

Published

on

തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ സ്വമേധയാ കേസെടുത്ത് ദേശീയ ബാലാവകാശ കമ്മീഷന്‍. പൊതു വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി നോട്ടീസ് അയച്ചു. എഴ് ദിവസത്തിനകം നോട്ടീസ് നല്‍കണം. ബാലാവകാശ കമ്മീഷന്‍ അംഗം ഡോ. ദിവ്യ ഗുപ്തയാണ് നോട്ടീസ് അയച്ചത്. പ്ലസ് വൺ സീറ്റ് ലഭിക്കാതെ വിദ്യാർത്ഥി

പ്ലസ് വണ്‍ സീറ്റ് ലഭിക്കാതെ കേരളത്തില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതടക്കം ചൂണ്ടികാട്ടിയാണ് ബാലാവകാശ കമ്മീഷന്റെ നടപടി. മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിൽ വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്ത് അരങ്ങേറിയത്. പലതും സംഘർഷങ്ങളിലേക്ക് വഴിമാറി. പ്രതിഷേധം ശക്തമായതോടെ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Advertisement
inner ad
Continue Reading

Featured