കാർഷിക നിയമങ്ങൾ പിൻവലിച്ചത് കർഷക വിജയമെന്ന് രാഹുൽ ഗാന്ധി

വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചത് കർഷക വിജയമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര സർക്കാർ ചർച്ചകളെ ഭയപ്പെടുന്നുവെന്നും തെറ്റ് ചെയ്തതു കൊണ്ടാണ് കേന്ദ്രം ചർച്ചകളിൽ നിന്ന് ഒഴിഞ്ഞ് മാറുന്നതെന്നും രാഹുൽ ചൂണ്ടിക്കാട്ടി. മാപ്പ് പറഞ്ഞതോടെ പ്രധാനമന്ത്രി കുറ്റകാരനെന്ന് സമ്മതിച്ചുവെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ കൂടി പരിഗണിച്ചാണ് കേന്ദ്രത്തിന്റെ നീക്കമെന്നും രാഹുൽ കൂട്ടിച്ചേർത്തു. കാർഷിക നിയമങ്ങൾ പിൻവലിക്കുന്ന ബിൽ ഇരുസഭകളും പാസാക്കിയതോടെ രാഷ്ട്രപതി ഒപ്പിട്ടാൽ നിയമം റദ്ദാകും. ലോക്സഭയും രാജ്യസഭയും ചർച്ച കൂടാതെയാണ് ബിൽ പാസാക്കിയത്. ബില്ലിൽ ചർച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും, ചർച്ചയുടെ ആവശ്യമില്ലെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ അറിയിച്ചു. ഒരു വർഷത്തിന് ശേഷമാണോ കേന്ദ്രത്തിന് നിയമം പിൻവലിക്കാൻ തോന്നിയതെന്ന് മല്ലികാർജുൻ ഖാർഗെ ചോദിച്ചു. നിയമം പിൻവലിക്കാമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചാൽ ചർച്ചയുടെ ആവശ്യമില്ലെന്നായിരുന്നു സർക്കാർ നിലപാട്. മിനിമം താങ്ങുവില ഉറപ്പാക്കാൻ നിയമനിർമാണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ടെങ്കിലും സർക്കാരിന് അനുകൂല നിലപാടില്ല.

Related posts

Leave a Comment