Connect with us
48 birthday
top banner (1)

Idukki

സംസ്ഥാനത്തെ ഗുരുതര സാഹചര്യം മറച്ചുവച്ചാണ് മുഖ്യമന്ത്രി മുഖാമുഖം എന്ന അശ്ലീലനാടകം നടത്തുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

Avatar

Published

on


ഇടുക്കി: സംസ്ഥാനത്തെ ഗുരുതര സാഹചര്യം മറച്ചുവച്ചാണ് മുഖ്യമന്ത്രി മുഖാമുഖം എന്ന അശ്ലീലനാടകം നടത്തുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സംസ്ഥാനത്ത് രൂക്ഷമായ വിലക്കയറ്റം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സപ്ലൈകോയിലെ സാധനങ്ങളുടെ വില സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. സപ്ലൈകോയിലെ നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിപ്പിച്ചാല്‍ പൊതുവിപണിയില്‍ സ്വാഭാവികവും കൃത്രിമവുമായ വിലക്കയറ്റമുണ്ടാക്കും.

അരി ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ വില കൂട്ടാനുള്ള വാതിലാണ് സര്‍ക്കാര്‍ തുറന്ന് കൊടുത്തിരിക്കുന്നത്. ജനങ്ങളെ പീഡിപ്പിക്കുകയാണ്. കഴിഞ്ഞ ബജറ്റിനും ഈ ബജറ്റിനും ഇടയില്‍ രണ്ട് തവണ വൈദ്യുതി ചാര്‍ജും വെള്ളക്കരവും കെട്ടിട നികുതിയും ഇന്ധന നികുതിയും സേവന നിരക്കുകളും വര്‍ധിപ്പിച്ച് ജനങ്ങള്‍ക്ക് ജീവിക്കാനാകാത്ത അവസ്ഥയാണ് സര്‍ക്കാര്‍ സൃഷ്ടിച്ചത്. ഇതിനിടയിലാണ് ഇടിത്തീ പോലെ നിത്യോപയോഗ സാധനങ്ങളുടെയും വില വര്‍ധിപ്പിച്ചത്. ഗുരുതരമായ വിലക്കയറ്റത്തിലും സര്‍ക്കാരിന് നിസംഗതയാണ്.

Advertisement
inner ad

ആശുപത്രിയില്‍ മരുന്ന് ഉണ്ടെന്ന് പറഞ്ഞ ആരോഗ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു. മരുന്നില്ലെന്ന് കാട്ടി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കത്ത് നല്‍കിയതിനെ കുറിച്ച് മന്ത്രിക്ക് എന്താണ് പറയാനുള്ളത്. കാരുണ്യ കാര്‍ഡ് ഒരു ആശുപത്രികളും സ്വീകരിക്കുന്നില്ല. 1500 കോടിയോളം രൂപയാണ് ആശുപത്രികള്‍ക്ക് നല്‍കാനുള്ളത്. ഗുരുതരമായ സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. ജനങ്ങള്‍ എങ്ങനെ ജീവിക്കുമെന്ന് സതീശന്‍ ചോദിച്ചു.

സപ്ലൈകോയില്‍ ഒരു സാധനങ്ങളും ഇല്ലെന്ന പ്രതിപക്ഷ ആരോപണത്തെ തുടര്‍ന്ന് സാധനങ്ങള്‍ കൊണ്ടു വെക്കുകയല്ല സര്‍ക്കാര്‍ ചെയ്തത്, ഒഴിഞ്ഞ റാക്കുകളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാധ്യമ പ്രവര്‍ത്തകരെ കയറ്റരുതെന്ന ഉത്തരവാണ് ഇറക്കിയത്. എന്തെല്ലാം തലതിരിഞ്ഞ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത് ടെന്‍ഡറില്‍ കരാറുകാര്‍ ആരും പങ്കെടുക്കുന്നില്ല. ഇതെല്ലാം മറച്ചുവച്ചാണ് മുഖ്യമന്ത്രി മുഖാമുഖം നടത്തുന്നത്. കോണ്‍ഗ്രസ് നടത്തുന്ന ജനകീയ ചര്‍ച്ചാ സദസില്‍ ആര്‍ക്ക് വേണമെങ്കിലും പങ്കെടുക്കാം.

Advertisement
inner ad

സങ്കടങ്ങളും വിഷമങ്ങളും പറയാം. ഞങ്ങളെ വിമര്‍ശിക്കുകയും ചെയ്യാം. മുന്‍കൂട്ടി നിശ്ചയിച്ച ആളുകള്‍ക്ക് മുന്‍കൂട്ടി നിശ്ചയിച്ച ചോദ്യങ്ങള്‍ നല്‍കിയാണ് മുഖ്യമന്ത്രി വിദ്യാര്‍ത്ഥികളും യുവജനങ്ങളുമായി മുഖാമുഖം നടത്തിയത്. സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ചോദ്യങ്ങള്‍ ഒന്നും ഇല്ലെന്ന് ഉറപ്പുവരുത്തി. എന്തിനാണ് ഇങ്ങനെ ജനങ്ങളെ കബളിപ്പിക്കുന്നത് മന്ത്രിമാര്‍ നടത്തിയ താലൂക്ക് അദാലത്തില്‍ ലഭിച്ച നിവേദനങ്ങള്‍ തുറന്നു നോക്കാതെ സെക്രട്ടേറിയറ്റില്‍ കെട്ടിവച്ച ശേഷമാണ് നവകേരള സദസ് നടത്തിയത്.പഞ്ചായത്തിലും ഓഫീസിലും അന്വേഷിക്കണമെന്ന മറുപടിയാണ് നവകേരള സദസില്‍ പരാതി നല്‍കിയവര്‍ക്ക് കിട്ടിയത്. എന്നിട്ടാണ് ബ്രേക്ക് ഫാസ്റ്റ് പരിപാടി പോരാഞ്ഞ് ഇപ്പോള്‍ മുഖാമുഖവുമായി ഇറങ്ങിയിരിക്കുന്നത്. ഇത് സര്‍ക്കാര്‍ കാട്ടുന്ന അശ്ലീലനാടകമാണെന്നും സതീശന്‍ പറഞ്ഞു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Idukki

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു; ഇടുക്കിയിൽ രാത്രികാല യാത്രയ്ക്ക് നിരോധനം

Published

on

ഇടുക്കി: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കിയിൽ രാത്രികാല യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി. രാത്രി 7 മുതൽ രാവിലെ 6 മണി വരെയാണ് നിരോധനം. ഗ്യാപ്പ് റോഡിലൂടെയുള്ള യാത്രാ നിരോധനത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്താൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം ലഭിച്ചു. കൂടാതെ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കല്ലാര്‍കുട്ടി അണക്കെട്ട് തുറക്കാൻ ജില്ലാ ഭരണകൂടം അനുമതി നൽകി. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുതിരപ്പുഴ പെരിയാർ തീരദേശവാസികൾക്ക് ജാഗ്രത നിർദേശം ലൽകിയിട്ടുണ്ട്.

Continue Reading

Idukki

കാട്ടാനശല്യം തടയാന്‍ സര്‍ക്കാര്‍ സംവിധാനമില്ല: കര്‍ഷകര്‍ ദുരിതത്തില്‍

Published

on

അടിമാലി: മൂന്നാര്‍ വനം ഡിവിഷന് കീഴില്‍ കാട്ടാനശല്യം രൂക്ഷമായി തുടരുമ്പോഴും കൃഷിയിടങ്ങളില്‍ തമ്പടിച്ചിരിക്കുന്ന കാട്ടാനകളെ തുരത്താന്‍ വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. വനം ഡിവിഷന് കീഴില്‍ ആറ് റാപിഡ് റെസ്‌പോണ്‍സ് ടീം (ആര്‍.ആര്‍.ടി) ഉണ്ടായിരുന്നുവെങ്കിലും ഇപ്പോഴുളളത് രണ്ടെണ്ണം മാത്രം. മൂന്നാറില്‍ പടയപ്പയും ചിന്നക്കനാലില്‍ ചക്കകൊമ്പനും ജനവാസ കേന്ദ്രത്തില്‍ തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്.

മാങ്കുളം കവിതക്കാട്ടില്‍ രാപ്പകല്‍ ജനവാസ കേന്ദ്രങ്ങളില്‍ കാട്ടാന സാന്നിധ്യം പതിവായി. നേര്യമംഗലം കാഞ്ഞിര വേലിയില്‍ കാട്ടാനകളെത്താത്ത ദിവസങ്ങളില്ല. പെരിയാര്‍ നീന്തി എറണാകുളം ജില്ലയില്‍ എത്തുന്ന കാട്ടാനകള്‍ ജനവാസ മേഖലയിലൂടെ സഞ്ചരിച്ച് പരിക്കണ്ണി, ഊന്നുകള്‍ മേഖലകളില്‍ വരെയെത്തി നാശം വിതച്ച് വരുന്നു. വിവിധ മേഖലകളില്‍ കാട്ടാന ആക്രമണം പെരുകുമ്പോഴും ഇവയെ തടയാന്‍ സംവിധാനമില്ല.

Advertisement
inner ad

വീട്ടുമുറ്റങ്ങളില്‍ വരെയെത്തി നാശം വിതക്കുന്ന കാട്ടാനകളെ ജനവാസ മേഖലകളില്‍ നിന്ന് അകറ്റാന്‍ വനംവകുപ്പ് മാര്‍ഗങ്ങള്‍ ഒരുക്കാത്തത് കുടിയേറ്റ കര്‍ഷകരെയും തോട്ടം തൊഴിലാളികളെയും ഭീതിയിലാഴ്ത്തുന്നു. ജനവാസ മേഖലയോട് ചേര്‍ന്ന വനാതിര്‍ത്തിയില്‍ പല ഭാഗങ്ങളിലും സംരക്ഷണം ഒരുക്കിയിട്ടില്ല. കോടികള്‍ മുടക്കി കിടങ്ങും സൗരോര്‍ജവേലിയും സ്ഥാപിച്ച സ്ഥലങ്ങളില്‍ കാലങ്ങളായി അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ പ്രയോജനപ്പെടുന്നുമില്ല. വാര്‍ഷിക അറ്റകുറ്റപ്പണി വരെ നടത്താന്‍ ഫണ്ടില്ലെന്നാണ് വനംവകുപ്പിന്റെ വാദം. അടുത്തിടെയായി മാങ്കുളം, മറയൂര്‍, മൂന്നാര്‍, ചിന്നക്കനാല്‍, അടിമാലി, ദേവികുളം, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ കാട്ടാന ശല്യം പതിവായിട്ടുണ്ട്.

കിടങ്ങും സൗരോര്‍ജ്ജ വേലികളും ഉരുക്കുവടം പദ്ധതികളുമൊക്കെ നടപ്പാക്കിയെങ്കിലും മാങ്കുളം പഞ്ചായത്തിലെ ആനകുളത്തും കാട്ടാന ശല്യമുണ്ട്. ആനകുളം, 96, പെരുമ്പന്‍കുത്ത് തുടങ്ങി മാങ്കുളം പഞ്ചായത്തിലെ ഭൂരിഭാഗം മേഖലയിലും കാട്ടാന ശല്യം രൂക്ഷമാണ്. ചിന്നക്കനാല്‍ പഞ്ചായത്തിലെ ബിയല്‍റാം, സിങ്കുകണ്ടം, 301 കോളനി ഉള്‍പ്പെടെ എല്ലാ മേഖലയിലും കാട്ടാനശല്യം രൂക്ഷമാണ്. ഈ വര്‍ഷം മാത്രം അഞ്ചു ജീവനുകളാണ് കാട്ടാനകള്‍ എടുത്തത്.

Advertisement
inner ad

നാലു റേഷന്‍ കടകളും 20ലേറെ പലചരക്ക് കടകളും തകര്‍ത്തു. മാട്ടുപ്പെട്ടി, ചിന്നക്കനാല്‍ മേഖലയില്‍ നിരവധി വഴിയോര കച്ചവട സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായി. ഇത്തരത്തില്‍ മാത്രം 50 ലക്ഷത്തിലേറെ നഷ്ടമുണ്ടായതാണ് കണക്ക്. പഴംബ്ലിച്ചാല്‍, ഇളംബ്ലാശ്ശേരി മേഖലയില്‍ കോടികള്‍ മുടക്കി സ്ഥാപിച്ച സോളാര്‍ വേലികള്‍ 90 ശതമാനവും തകര്‍ന്നു. കുളമാംകുഴി, കമ്പിലൈന്‍, പ്ലാമല, കുടകല്ല്, ചിന്നപ്പാറ, പാട്ടയടമ്പ്, തലമാലി തുടങ്ങി അടിമാലി പഞ്ചായത്തിലെ ഭൂരിഭാഗം മേഖലയിലും കാട്ടാന ആക്രമണം രൂക്ഷമാണ്.മൂന്നാര്‍ ടൗണില്‍ ഉള്‍പ്പെടെ വിവിധ ഭാഗങ്ങളിലും കാട്ടാനകളുടെ ശല്യമുണ്ട്. മറയൂര്‍ പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ കാട്ടാന ശല്യത്തോടൊപ്പം കുരങ്ങ്, കാട്ടുപോത്ത് മുതലായവയുടെ ശല്യവും രൂക്ഷമാണ്. ഇതിന് പുറമെയാണ് കടുവ, പുലി എന്നിവയുടെ സാന്നിധ്യവും.

Advertisement
inner ad
Continue Reading

Idukki

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് മുകളില്‍ മരം കടപുഴകി വീണു

Published

on

അടിമാലി: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് മുകളില്‍ വന്‍ മരം കടപുഴകി. വന്‍ ദുരന്തം തലനാരിഴക്ക് ഒഴിവായി. അടിമാലി -കുമളി ദേശീയപാതയില്‍ അടിമാലി ടൗണില്‍ പഞ്ചായത്ത് ഓഫിസിന് മുന്നിലാണ് സംഭവം. വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് രാജാക്കാട് – തൊടുപുഴ റൂട്ടില്‍ സര്‍വിസ് നടത്തുന്ന സ്വകാര്യ ബസിന് മുകളിലാണ് വന്‍മരം വീണത്.

ബസിന്റെ മുന്‍ഭാഗം തകര്‍ന്നു. ഗ്ലാസ് പൊട്ടി വീണതിനെ തുടര്‍ന്ന് രാജകുമാരി സ്വദേശിനി ഷീല(38)ക്ക് പരിക്കേറ്റു. പരിക്ക് സാരമുള്ളതല്ല. 50ഓളം യാത്രക്കാരുമായി വന്ന സര്‍വിസ് ബസ് ആണ്. ചെറിയ വ്യത്യാസത്തിലാണ് വന്‍ ദുരന്തം വഴിമാറിയത്.

Advertisement
inner ad

വൈദ്യുതി ലൈനിന് മുകളിലായതിനാല്‍ വലിയ ശബ്ദം ഉണ്ടായത് പരിഭ്രാന്തി സൃഷ്ടിച്ചു. രണ്ടാഴ്ച മുന്‍പ് ഇതേ മരത്തിന്റെ ശിഖരം ഓട്ടോക്ക് മുകളില്‍ ഒടിഞ്ഞുവീണിരുന്നു. അന്ന് ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഈ സമയം മരം മുറിച്ച് മാറ്റാന്‍ ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും മരത്തിന് കുഴപ്പമില്ലെന്ന നിഗമനത്തില്‍ വെട്ടിമാറ്റിയിരുന്നില്ല. 100 ഇഞ്ചിന് മുകളില്‍ വലുപ്പമുള്ള വന്‍മരമാണിത്. അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് നീക്കണമെന്ന ജില്ലാ കലക്ടറുടെ ഉത്തരവ് തദ്ദേശ സ്ഥാപനങ്ങള്‍ പാലിക്കാത്തതാണ് പ്രശ്‌നത്തിന് കാരണം. അടിമാലി സര്‍ക്കാര്‍ സ്‌കൂളിലും ഇത്തരത്തില്‍ നിരവധി മരങ്ങളാണ് അപകടാവസ്ഥയില്‍ നില്‍ക്കുന്നത്.

Advertisement
inner ad

കൊച്ചി – ധനുഷ്‌കോടി ദേശീയപാതയില്‍ വാളറ മുതല്‍ നേര്യമംഗലം വരെ വനമേഖലയിലും ഇത്തരത്തില്‍ ധാരാളം മരങ്ങള്‍ അപകടാവസ്ഥയിലുണ്ട്. ദിവസവും മരം വീണ് ഈ ഭാഗത്ത് ഗതാഗതം തടസ്സപ്പെടുന്നുണ്ട്. അടുത്തിടെ നേര്യമംഗലം വില്ലാഞ്ചിറയില്‍ കാറിന് മുകളില്‍ മരം വീണ് ഒരാള്‍ മരിച്ചിരുന്നു.

Advertisement
inner ad
Continue Reading

Featured