Kerala
മാഫിയാ തലവൻമാരുടെ സങ്കേതമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസ് മാഫിയാ തലവൻമാരുടെ സങ്കേതമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മാഫിയയുടെ സംരക്ഷകനാണ് പിണറായിയെന്നും സതീശൻ വിമർശിച്ചു.
ഒന്നാം പിണറായി സർക്കാരിനെതിരായ ആരോപണം സ്വർണകള്ളക്കടത്തായിരുന്നു. കേന്ദ്ര ഏജൻസികളുടെ പിന്തുണയോടെ പിണറായി അടക്കമുള്ളവർ അന്ന് രക്ഷപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പ് ഇവർ ബിജെപിയുമായും കേന്ദ്രവുമായും അവിഹിതമായ ബാന്ധവം ഉണ്ടാക്കി.
നിലവിൽ ആരോപണമുന്നയിച്ചത് ഭരണകക്ഷി എംഎൽഎ ആണ്. പോലീസിനെ നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണെന്ന് പ്രതിപക്ഷം രണ്ട് വർഷം മുമ്പ് പറഞ്ഞതാണ്. അത് തന്നെയാണ് അൻവർ എംഎൽഎ പറഞ്ഞത്. ഇഎംഎസിൻ്റെ കാലം മുതൽ ഏതെങ്കിലും ഭരണകക്ഷി എംഎൽഎ സർക്കാരിന് നേരെ വിരൽ ചൂണ്ടിയിട്ടുണ്ടെങ്കിൽ അതിന് അധികാരത്തിലിരിക്കുന്നവർ നടപടിയെടുത്തിട്ടുണ്ട്. എന്നാൽ എഡിജിപി അജിത് കുമാറിനെയും പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെയും മാറ്റി നിർത്താനുള്ള ധൈര്യം പിണറായി വിജയനില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവർ കുറച്ച് കാലം കൂടി ഇരുന്നാൽ സെക്രട്ടറിയേറ്റിന് ചക്രംവച്ച് വീട്ടിൽ കൊണ്ടുപോകുമെന്നും സതീശൻ പരിഹസിച്ചു.
Kerala
സ്കൂൾ വിദ്യാർത്ഥികളെ മർദ്ദിക്കാൻ പോലീസിന് ആരാണ് ലൈസൻസ് നൽകിയത്; സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി കെ.എസ്.യു
സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപനത്തിനിടെ വിദ്യാര്‍ത്ഥികളെ മർദ്ദിച്ച പോലീസ് നടപടി പ്രതിഷേധാർഹമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. സ്കൂൾ വിദ്യാർത്ഥികളെ കായികമായി നേരിടാൻ കേരളാ പോലീസിന് ആരും ലൈസൻസ് നൽകിയിട്ടില്ല എന്ന് ഓർമ്മ വേണം, പൊയിൻ്റ് പട്ടികയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി പ്രതിഷേധം ഉണ്ടായെങ്കിൽ പക്വതയോടെ വിഷയത്തെ കൈകാര്യം ചെയ്യേണ്ട പോലീസ് അസത്യം പറയുകയും, മർദ്ദിക്കുകയും ചെയ്ത നടപടി എങ്ങനെ അംഗീകരിക്കാനാകുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് ചോദിച്ചു.
വിദ്യാർത്ഥികളെ വലിച്ചിഴച്ച് പുറത്തു കൊണ്ടുപോകാൻ ശ്രമിച്ചതിന് സ്ഥലത്തുണ്ടായിരുന്ന മാധ്യമ പ്രവർത്തകരും രക്ഷകർത്താക്കളും സാക്ഷികളാണ്. പോലീസിൻ്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ച്ചയാണെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് വ്യക്തമാക്കി.വിദ്യാർത്ഥികൾക്കു നേരെയുണ്ടായ പോലീസ് മർദ്ദനത്തെ തുടർന്ന് സ്കൂൾ അധികൃതർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും, കെ.എസ്.യു സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ബാലാവകാശ കമ്മീഷനെ സമീപിക്കുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് വ്യക്തമാക്കി.
Kerala
പത്തനംതിട്ടയിൽ 5 വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; രണ്ടാനച്ഛന് വധശിക്ഷ
പത്തനംതിട്ട: അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ. പത്തനംതിട്ട അഡീഷണല്‍ ജില്ലാ കോടതി -1 ന്റെതാണ് ഉത്തരവ്. രണ്ടാനച്ഛൻ തമിഴ്നാട് രാജപാളയം സ്വദേശി അലക്സ് പാണ്ഡ്യ(26) നാണ് കോടതി വധശിക്ഷ വിധിച്ചത്. പത്തനംതിട്ട അഡീഷണല്‍ സെഷൻസ് കോടതി (ഒന്ന്) കേസില്‍ വിധി പ്രഖ്യാപിച്ചത്. ക്രൂരമായ ലൈംഗിക പീഡനവും കൊലപാതകവും പ്രതിക്കെതിരെ തെളിഞ്ഞതായി കോടതി വിധിയില്‍ വ്യക്തമാക്കി.
പത്തനംതിട്ട കുമ്പഴയില്‍ 2021 ഏപ്രില്‍ 5 നായിരുന്നു സംഭവം. കുട്ടിയുടെ ശരീരത്തില്‍ കത്തികൊണ്ടുളള 66 മുറിവുകളുണ്ടായിരുന്നു. തുടര്‍ച്ചയായ മര്‍ദ്ദനം മരണ കാരണമായെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. 5 വയസ്സുകാരിയെ രണ്ടാനച്ഛനെ ഏല്‍പ്പിച്ചാണ് അമ്മ വീട്ടു ജോലിക്ക് പോയത്. മടങ്ങിയെത്തിയപ്പോള്‍ ചലനമറ്റ നിലയില്‍ കുഞ്ഞിനെ കണ്ടെത്തി. ഭാര്യയുടെ ആദ്യ വിവാഹത്തിലെ കുട്ടിയെ ഒഴിവാക്കാനായിരുന്നു പ്രതി ക്രൂരക്രത്യം നടത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
കഞ്ചാവിനും മദ്യത്തിനും അടിമയായിരുന്നു രണ്ടാനച്ഛൻ. കൊലപാതകം സ്ഥിരീകരിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. എന്നാല്‍ രാത്രി പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ ഇയാളെ തൊട്ടടുത്ത ദിവസം നാട്ടുകാരുടെ സഹയത്തോടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വിചാരണ വേളയില്‍ കോടതി വളപ്പില്‍ പ്രതി ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു.
Kerala
സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത. വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ബുധനാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് പാലക്കാട് ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ് നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് ഇന്നും നാളെയും ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. എന്നാല്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. നവംബർ ഒമ്ബത് മുതല്‍ 13 തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് ജാഗ്രത നിർദേശം നല്‍കിയിട്ടുണ്ട്.
-
Featured3 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Featured3 weeks ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 weeks ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
Education2 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News3 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business3 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Education3 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
-
News3 months ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
You must be logged in to post a comment Login