പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ നേതൃത്വത്തിലുള്ള യുഡിഎഫ് സംഘം അട്ടപ്പാടിയില്‍

പാലക്കാട് : പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ നേതൃത്വത്തിലുള്ള യുഡിഎഫ് സംഘം അട്ടപ്പാടിയില്‍.  ശിശുമരണങ്ങളുണ്ടായ ഊരുകള്‍ സന്ദർശിച്ച് അട്ടപ്പാടിയിലെ പ്രശ്നങ്ങള്‍ നേരിട്ട് മനസിലാക്കുന്നതിനായാണ് പ്രതിപക്ഷ നേതാവും സംഘവും എത്തിയത്.

അട്ടപ്പാടിയോടുള്ള സർക്കാർ അവഗണന തുറന്നുകാട്ടുന്നതുകൂടിയായി പ്രതിപക്ഷനേതാവിന്‍റെ സന്ദര്‍ശനം. രാവിലെ എട്ടു മണിക്ക് വീട്ടിയൂർ ഊരിലെത്തി ഗീതു, സുനീഷ് ദമ്പതികളെ കണ്ടു. പിന്നാലെ പാടവയൽ ഊരിലും കോട്ടത്തറ ട്രൈബൽ ആശുപത്രിയിലും സന്ദർശനം നടത്തി. കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സർക്കാരിന്‍റെ അടിയന്തര ഇടപെടല്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സന്ദർശനത്തിനിടയിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Related posts

Leave a Comment