ലീഡർ കെ കരുണാകരൻ നൂറ്റി മൂന്നാമത് ജന്മദിനത്തിൽ യൂത്ത് കോൺഗ്രസ്‌ അനുസ്മരണം നടത്തി.

തിരുവല്ല :കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ലീഡർ കെ കരുണാകരന്റെ 103 മത് ജന്മദിനത്തിൽ യൂത്ത് കോൺഗ്രസ്‌ തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കെ കരുണാകരൻ അനുസ്മരണം പത്തനംതിട്ട ഡി സി സി ജനറൽ സെക്രട്ടറി അഡ്വ. സതീഷ് ചാത്തങ്കേരി ഉദ്ഘാടനം നിർവഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ്‌ അഖിൽ ഓമനക്കുട്ടൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌
ആർ ജയകുമാർ,യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി
ജിജോ ചെറിയാൻ,അഭിലാഷ് വെട്ടിക്കാടൻ,
കെ എസ് യു നിയോജകമണ്ഡലം പ്രസിഡന്റ് ടോമിൻ ഇട്ടി, ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറിമാരായ ബിജിമോൻ ചാലാക്കേരി, രതീഷ് പാലിയിൽ, എജി ജയദേവൻ, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡനന്റുമാരായ സാന്റോ തട്ടാറ, സെജിൻ ഓതറ, ജെയ്‌സൺ പടിയറ, ആശിഷ് ഇളകുറ്റൂർ എന്നിവർ പ്രസംഗിച്ചു.

Related posts

Leave a Comment