Connect with us
48 birthday
top banner (1)

Cinema

‘ലീഡൻ രാമയ്യ’; സിദ്ധരാമയ്യയുടെ ജീവിതകഥ സിനിമയാകുന്നു

Avatar

Published

on

ബംഗളൂരു: കോൺഗ്രസ്‌ നേതാവും കർണാടക മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയുടെ ജീവിതകഥ സിനിമയാകുന്നു. ലീഡൻ രാമയ്യ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സത്യ രത്‌നം ആണ്. ചിത്രത്തിൽ വിജയ് സേതുപതി പ്രധാന വേഷത്തിൽ എത്തുന്നത്. താരത്തിന്റെ കരിയറിലെ ആദ്യ ബയോപിക് സിനിമ കൂടിയാണിത്.

രണ്ടു ഭാഗങ്ങളായാണ് ലീഡർ രാമയ്യ ഒരുക്കുന്നത്. രണ്ട് വ്യത്യസ്ത ഭാവത്തിലാണ് വിജയ് സേതുപതി എത്തുകയെന്നാണ് വിവരം. ബയോപിക്കിന്റെ രണ്ടാം ഭാഗത്തിലാണ് വിജയ് സേതുപതി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയെന്നും ആദ്യഭാഗത്തിലെ നിര്‍ണായക ഘട്ടത്തില്‍ അദ്ദേഹം അതിഥി വേഷമായിരിക്കും കൈകാര്യം ചെയ്യുകയെന്നും സത്യ രത്‌നം ദി ന്യൂസ് മിനിറ്റിനോട് പറഞ്ഞു.

Advertisement
inner ad

Cinema

‘സുമതി വളവ്’ ചിത്രീകരണം ആരംഭിച്ചു

Published

on

യഥാർത്ഥ ജീവിതത്തിൻ്റെ നേർക്കാഴ്ച്ചയായ വെള്ളം എന്ന ചിത്രത്തിനു ശേഷം മുരളിദാസ് കുന്നുംപുറത്ത്, അവതരിപ്പിക്കുന്ന പുതിയ ചിത്രമായ സുമതി വളവിൻ്റെ ചിത്രീകരണം നവംബർ മുപ്പത് ശനിയാഴ്ച്ച പാലക്കാട്ടെ ആലത്തൂരിനടുത്തുള്ള പാണ്ടങ്കോട് ആരംഭിച്ചു. വാട്ടർമാൻ ഫിലിംസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് തിങ്ക് സ്റ്റുഡിയോസാണ് ഈ ചിത്രം നിർമ്മിക്കുന്നത്. വൻ വിജയം നേടിയ മാളികപ്പുറത്തിനു ശേഷം വിഷ്ണു ശശിശങ്കറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സിദ്ധാർത്ഥ് ഭരതൻ മനോജ്.കെ.യു ,മാളികപ്പുറം സിനിമയിൽ ഏറെ ശ്രദ്ധയാകർഷിച്ച ബാലതാരങ്ങളായാ ശ്രീ പത് യാൻ,ദേവനന്ദ എന്നിവരടങ്ങിയ രംഗത്തോടെയായിരുന്നു ചിത്രീകരണമാരംഭിച്ചത്.

ലളിതമായ ചടങ്ങിൽ ആലത്തൂർ എം.എൽ.എ.കെ.ഡി.പ്രസന്നൻ ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടായിരുന്നു ചിത്രീകരണത്തിനു തുടക്കമിട്ടത്. മാളികപ്പുറത്തിൻ്റെ തിരക്കഥ രചിച്ച അഭിലാഷ് പിള്ളയാണ് ഈ ചിത്രത്തിൻ്റേയും തിരക്കഥ രചിക്കുന്നത്. മാളികപ്പുറത്തിൻ്റെ പ്രധാന അണിയാ ശിൽപ്പികൾ വീണ്ടും കൈകോർക്കുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിൻ്റെ പ്രസക്തി ഏറെ വലുതാണ്. ഗ്രാമ പശ്ചാത്തലത്തിലൂടെ പൂർണ്ണമായും ഒരു കോമഡി ത്രില്ലർ മൂവിയാണ് ഈ ചിത്രത്തിൻ്റെ അവതരണം. മൂന്നുകാലഘട്ടങ്ങ ളിലായിട്ടാണ് ഈ ചിത്രത്തിൻ്റെ കഥ നടക്കുന്നത്. ആയിരത്തിത്തൊള്ളായിരത്തി അറുപത് , തൊണ്ണൂറ്, രണ്ടായിരത്തി ഇരുപത്തിനാല് എന്നീ കാലഘട്ടങ്ങളിലൂടെയാണ് ഈ ചിത്രത്തിൻ്റെ സഞ്ചാരം. മണിച്ചിത്രത്താഴ് പ്രദർശനത്തിനെത്തിയ സമയവും ഈ ചിത്രത്തിന് പ്രധാന ഘടകമാണ്. പാലക്കാട്, കോതമംഗലം എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.

Advertisement
inner ad

അർജുൻ അശോകൻ സൈജുക്കുറുപ്പ് ബാലു വർഗീസ് ഗോകുൽ സുരേഷ്. ശ്രാവൺ മുകേഷ്, നന്ദു കോട്ടയം രമേഷ് ശ്രീജിത്ത് രവി,, സാദിഖ്,ബോബി കുര്യൻ (പണി ഫെയിം) ഗോപികാ അനിൽ സ്മിനു സിജോ, ജസ്‌നജയദീഷ്, സിജോ റോസ്, അനിയപ്പൻ, ജയകൃഷ്ണൻ,ശിവദ. ജൂഹി ജയകുമാർ , സുമേഷ് ചന്ദ്രൻ, ഗീതി സംഗീത, സ ന്ധിപ്, മനോജ് കുമാർ, അശ്വതി അഭിലാഷ്, ജയ് റാവു എന്നിവരാണു താരനിരയിലെ പ്രമുഖർ. സംഗീതം – രഞ്ജിൻ രാജ്. ശങ്കർ പി.വി. ഛായാഗ്രഹണവുംഷഫീഖ് മുഹമ്മദ് അലി, എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം – അജയ് മങ്ങാട്. മേക്കപ്പ് – ജിത്തു പയ്യന്നൂർ. കോസ്റ്റ്യും – ഡിസൈൻ സുജിത് മട്ടന്നൂർ. പ്രൊഡക്ഷൻ മാനേജർ നികേഷ് നാരായണൻ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ഷാജി കൊല്ലം. പ്രൊഡക്ഷൻ കൺട്രോളർ – ഗിരീഷ് കൊടുങ്ങല്ലൂർ. വാഴൂർ ജോസ്. ഫോട്ടോ- രാഹുൽ തങ്കച്ചൻ.

Advertisement
inner ad
Continue Reading

chennai

നടി സമാന്തയുടെ പിതാവ് ജോസഫ് പ്രഭു അന്തരിച്ചു

Published

on

ചെന്നൈ: തെന്നിന്ത്യൻ നടി സമാന്ത റൂത്ത് പ്രഭുവിൻ്റെ പിതാവ് ജോസഫ് പ്രഭു അന്തരിച്ചു. ‘വീണ്ടും കണ്ടുമുട്ടുന്നത് വരെ, അച്ഛാ’ എന്ന വികാരഭരിതമായ ഒരു പോസ്റ്റ് സമാന്ത ഇൻസ്റ്റഗ്രാം സ്റ്റോറിയില്‍ പോസ്റ്റ് ചെയ്‌തു. ജോസഫ് പ്രഭുവിൻ്റെയും നിനെറ്റ് പ്രഭുവിൻ്റെയും മകളായി ചെന്നൈയിലാണ് സമാന്ത ജനിച്ചത്. തെലുങ്ക് ആംഗ്ലോ-ഇന്ത്യൻ ആയ പിതാവ് സമാന്തയുടെ ജീവിതത്തിലും വളർച്ചയിലും അവിഭാജ്യ പങ്ക് വഹിച്ചു. പ്രൊഫഷണല്‍ തിരക്കുകള്‍ ഉണ്ടായിരുന്നിട്ടും, സമാന്ത പലപ്പോഴും തൻ്റെ കുടുംബത്തെക്കുറിച്ചും സിനിമാ മേഖലയിലെ തൻ്റെ യാത്രയിലുടനീളം അവർ നല്‍കിയ പിന്തുണയെക്കുറിച്ചും സംസാരിച്ചിരുന്നു. സമാന്തയുടെ പിതാവിൻ്റെ മരണവാർത്തയില്‍ ആരാധകരും അഭ്യുദയകാംക്ഷികളും അനുശോചനം അറിയിച്ചു.

Continue Reading

Cinema

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ‘പടക്കളം’ പൂർത്തിയായി

Published

on

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു , വിജയ് സുബ്രഹ്മണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു.
വിനയ് ബാബുവാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസർ. എൺപതോളം ദിവസം നീണ്ടുനിന്ന ചിത്രീകരണമായിരുന്നു ഈ ചിത്രത്തിനു വേണ്ടി വന്നിരുന്നത്. പൂർണ്ണമായുംകാംബസ് പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ കാബസ്ഭാഗങ്ങൾ ചിത്രീകരിച്ചത് കേരളത്തിലെ പ്രശസ്തമായ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനിയറിംഗ് കോളജാണ്. അദ്ധ്യാപകരും കുട്ടികളും തമ്മിലുള്ള ബന്ധത്തിൻ്റെ മാറ്റുരക്കുന്ന ഈ ചിത്രം
പൂർണ്ണമായും ഫൺ ഫാൻ്റെസി ജോണറിലൂടെയാണ് അവതരിപ്പിക്കുന്നത്.

നാലായിരത്തോളം കുട്ടികളെ അണിനിരത്തി വലിയ മുതൽമുടക്കിലാണ് ഈ ചിത്രത്തിൻ്റെ അവതരണം. സന്ധീപ് പ്രദീപ് (ഫാലിമി ഫെയിം) സാഫ് ( വാഴ ഫെയിം) അരുൺ അജികുമാർ (ലിറ്റിൽ ഹാർട്ട്സ് ഫെയിം) യു ട്യൂബറായ അരുൺപ്രദീപ്, നിരഞ്ജനാ അനൂപ് എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കാംബസ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമൂട് ഷറഫുദ്ദീൻ എന്നിവരും ഈ ചിത്രത്തിലെ തിർണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Advertisement
inner ad

പൂജാ മോഹൻ രാജാണ് മറ്റൊരു പ്രധാന താരം. ഇവർക്കു പുറമേ നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ വേഷമിടുന്നു. തിരക്കഥ – നിതിൻ. സി.ബാബു.- മനുസ്വരാജ്. സംഗീതം – രാജേഷ് മുരുകേശൻ.(പ്രേമം ഫെയിം) ഛായാഗ്രഹണം – അനു മൂത്തേടത്ത്. എഡിറ്റിംഗ് – നിതിൻരാജ് ആരോൾ. പ്രൊഡക്ഷൻ ഡിസൈനർ – ഷാജി നടുവിൽ. കലാസംവിധാനം മഹേഷ് മോഹൻ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – നിതിൻ മൈക്കിൾ. അസ്സോസ്സിയേറ്റ് ഡയറക്ടർ – ശരത് അനിൽ, ഫൈസൽഷാ. പ്രൊഡക്ഷൻ മാനേജർ – സെന്തിൽ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ബിജു കടവൂർ. പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി. സുശീലൻ, വാഴൂർ ജോസ്.

Advertisement
inner ad
Continue Reading

Featured