Connect with us
inner ad

Ernakulam

എറണാകുളം ജംഗ്ഷൻ സ്റ്റേഷന് കൊച്ചി രാജാവിന്റെ പേര് നൽകണമെന്ന് എൽഡിഎഫ്; എതിർപ്പുമായി കോൺഗ്രസ്

Avatar

Published

on

കൊച്ചി: എറണാകുളം ജംഗ്ഷൻ റെയിൽവെ സ്റ്റേഷന് കൊച്ചി രാജാവിൻറെ പേര് നൽകണമെന്നഎൽഡിഫ് ഭരണത്തിലുള്ള കൊച്ചി നഗരസഭ പ്രമേയത്തെ വിമർശിച്ച് കോൺ​ഗ്രസ്. എറണാകുളം സൗത്ത് റയിൽവെ സ്റ്റേഷന് നൂറ് കൊല്ലം മുമ്പ് കൊച്ചി കൊച്ചി ഭരിച്ചിരുന്ന രാജാവ് രാജർഷി രാമവർമ്മൻറെ പേര് നൽകണമെന്ന ന​ഗരസഭയുടെ ആവശ്യം രാഷ്ട്രീയ ആയുധമാക്കാനൊരുങ്ങുകയാണ് കോൺ​ഗ്രസ്. പേര് മാറ്റലിലെ ബിജെപി രീതി ഇപ്പോൾ ഇടതുപക്ഷവും പിന്തുടരുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.

എറണാകുളം സൗത്ത് റയിൽവെ സ്റ്റേഷൻ മുഖംമിനുക്കുകയാണ്. പുതിയ മാറ്റങ്ങളിൽ പേര് കൂടി മിനുക്കണമെന്നാണ് ഇടതുപക്ഷം ഭരിക്കുന്ന കൊച്ചി കോർപ്പറേഷൻ കൗൺസിൽ ആവശ്യപ്പെടുന്നത്. ഇന്നലെയാണ് മദ്ധ്യകേരളത്തിലെ തന്നെ പ്രധാനപ്പെട്ട റെയിൽവെ സ്റ്റേഷൻറെ പേര് മാറ്റണമെന്ന പ്രമേയം കൊണ്ടുവന്നത്. നൂറ് കൊല്ലം മുമ്പ് കൊച്ചി രാജാവായിരുന്ന രാജർഷി രാമവർമ്മൻറെ പേരിലാക്കണമെന്നാണ് പ്രമേയം. ഷൊർണ്ണൂർ മുതൽ എറണാകുളം വരെയുള്ള റെയിൽപാത നിർമ്മാണം യാഥാർത്ഥ്യമാക്കിയത് രാജർഷി രാമവർമ്മനാണെന്ന് ചൂണ്ടിക്കാട്ടിയാണ് പേര് മാറ്റം നിർദ്ദേശിച്ചത്. പ്രമേയത്തിനെതിരെ കോർപ്പറേഷനിലെ പ്രതിപക്ഷം രംഗത്തെത്തി.

Advertisement
VKSHNM NWS KWT 1000 x 180 PX-01

മദ്ധ്യകേരളത്തിൻറെ വികസനത്തിന് പ്രധാന ചുവട് വയ്പ്പായിരുന്നു ഷൊർണ്ണൂർ മുതൽ എറണാകുളം വരെയുള്ള റെയിൽപാത നിർമ്മാണം. തൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രേയീശ ക്ഷേത്രത്തിലെ 15 തങ്ക നെറ്റിപട്ടങ്ങളിൽ 14 എണ്ണവും വിറ്റ് ആ തുക കൊണ്ടാണ് രാമവർമ്മൻ ഷൊർണ്ണൂർ എറണാകുളം റെയിൽപാത നിർമ്മിച്ചതെന്നും പ്രമേയത്തിൽ പറയുന്നു. പേര് മാറ്റം കേന്ദ്ര-സംസ്ഥാന സർക്കാരുകളോടും ഇന്ത്യൻ റെയിൽവെയോടും കോർപ്പറേഷൻ ആവശ്യപ്പെട്ടു.മുഖംമാറുന്ന സ്റ്റേഷൻറെ പേര് കൂടി മാറുമോ എന്ന് ഇനി കേന്ദ്രം തീരുമാനിക്കും.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading
Advertisement
VKSHNM NWS KWT 1000 x 180 PX-01
Click to comment

You must be logged in to post a comment Login

Leave a Reply

Ernakulam

കോതമംഗലത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റില് വീണ കാട്ടാനയെ രക്ഷപ്പെടുത്തി

Published

on

എറണാകുളം: കോതമംഗലം കോട്ടപ്പടിയില്‍ ഇന്നലെ രാത്രി സ്വകാര്യ വ്യക്തിയുടെ കിണറ്റില് വീണ കാട്ടാനയെ രക്ഷപ്പെടുത്തി. 16 മണിക്കൂറുകള്‍ നീണ്ട രക്ഷാദൗത്യത്തിന് ഒടുവിലാണ് ആനയെ ജെസിബി ഉപയോഗിച്ച്‌ കിണറിന്റെ വശമിടിച്ച്‌ കരയ്ക്ക് കയറ്റിയത്. രക്ഷപ്പെടുത്തിയ ആനക്കുട്ടി കാട്ടിലേക്കാണ് ഓടിയത്. മൂന്ന് കിലോമീറ്ററോളം ജനവാസ മേഖലയായതിനാല്‍ പടക്കം പൊട്ടിച്ചും നാട്ടുകാർ ഒച്ചയുണ്ടാക്കിയും ആനയെ ഓടിച്ചു. പ്രദേശത്ത് നാലു മണി വരെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ആനയെ കാടുകയറ്റാനുള്ള ശ്രമം തുടരുകയാണ്

Continue Reading

Ernakulam

‘എന്റെ പൊന്നെ’; സ്വർണ്ണവിലയിൽ ഇന്നും വർദ്ധനവ്, പവന് 80 രൂപ കൂടി

Published

on

കൊച്ചി: സ്വർണവിലയില്‍ ഇന്നും വർധനവ്. പവന് 80 രൂപ വർധിച്ച്‌ 52,960 രൂപയാണ് ഇന്നത്തെ വില. ഇന്നലെ 52,880 രൂപയായിരുന്നു.ഗ്രാമിന് 10 രൂപ വർധിച്ച്‌ 6620 രൂപയായി. തുടർച്ചയായ പത്താം ദിവസമാണ് സ്വർണവില വർധിക്കുന്നത്. ഏപ്രില്‍ രണ്ടിന് 50,680 രൂപയായിരുന്നു പവൻ വില. 10 ദിവസം കൊണ്ട് 2280 രൂപയുടെ വർധനവാണുണ്ടായത്. മാർച്ച്‌ ഒന്നിന് 46,320 രൂപയായിരുന്നു സ്വർണവില.

Continue Reading

Business

വിനോദ് ഫ്രാൻസിസ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ

Published

on

കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ജനറൽ മാനേജരായ വിനോദ് ഫ്രാൻസിസിനെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ (സി എഫ് ഒ) ആയി നിയമിച്ചു. കൂടാതെ, ബാങ്കിന്റെ പ്രധാന മാനേജീരിയൽ പദവിയിലേക്കും നിയമനം നൽകി. ഏപ്രിൽ 5ന് ചേർന്ന ബാങ്കിന്റെ ഡയറക്ടർ ബോർഡാണ് നിയമന അംഗീകാരം നൽകിയത്. ബാങ്കിങ് രംഗത്തും കോർപ്പറേറ്റ് ഫിനാൻസ് മേഖലയിലും 18 വർഷത്തെ അനുഭവ സമ്പത്തുള്ള വിനോദ് ഫ്രാൻസിസ് ജൂൺ 2021 മുതൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഡെപ്യൂട്ടി സി എഫ് ഒ ആയി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ഏപ്രിൽ 8 തിങ്കളാഴ്ച മുതലാണ് നിയമനം പ്രാബല്യത്തിൽ വരുന്നത്. നിലവിലെ സി എഫ് ഒയും സീനിയർ ജനറൽ മാനേജരുമായ എച്ച്. ചിത്രയെ ബാങ്കിന്റെ ചീഫ് കംപ്ലയൻസ് ഓഫീസറായി ചുമതലപ്പെടുത്തി.

Continue Reading

Featured