നിറമരുതൂര്‍ പഞ്ചായത്തില്‍ അവിശ്വാസം പാസായി; എല്‍ ഡി എഫ് ഭരണ സമിതി പുറത്തായി

നിറമരുതൂര്‍ പഞ്ചായത്തില്‍ അവിശ്വാസം പാസായി;
എല്‍ ഡി എഫ് ഭരണ സമിതി പുറത്തായി
താനൂര്‍ : നിറമരുതൂര്‍ പഞ്ചായത്തില്‍ അവിശ്വാസം പാസായി, എല്‍ ഡി എഫ് ഭരണ സമിതി പുറത്തായി.നിരമറുതൂര്‍ പഞ്ചായത്തില്‍ എല്‍ ഡി എഫ് ഭരണ സമിതിക്കെതിരെ യുഡിഎഫ് കൊണ്ടു വന്ന അവിശ്വാസം പാസായി. 17 അംഗ ഭരണസമിതിയില്‍ ലീഗ് 6, കോണ്‍ഗ്രസ് 3 എന്നിങ്ങനെ യു ഡി എഫിന് 9 അംഗങ്ങളും 8 സിപിഎം അംഗങ്ങളുമാണുള്ളത്.കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഒരു യു ഡി എഫ് അംഗത്തിന്റെ വോട്ട് അസാധുവായതിനെ തുടര്‍ന്ന് തുല്യമായപ്പോള്‍ നറുക്കെടുപ്പില്‍ എല്‍ ഡി എഫിന് പ്രസിഡന്റ് സ്ഥാനം ലഭിക്കുകയായിരുന്നു. 6 മാസം കഴിഞ്ഞതിനെ തുടര്‍ന്നാണ് യുഡിഎഫ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്. പഞ്ചായത്ത് രൂപീകരണം മുതല്‍ എല്‍ ഡി എഫാണ് ഭരിക്കുന്നത്.

Related posts

Leave a Comment