യുഡിഎഫ് വിജയം ; കൊല്ലം ജില്ലയിൽ എൽഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമാകും

കൊല്ലം: കൊല്ലം ജില്ലയിൽ വെളിനെല്ലൂർ പഞ്ചായത്തിൽ ഒരു സീറ്റ് യുഡിഎഫ് നേടിയതോടെ എൽഡിഎഫിന് പഞ്ചായത്തിന്റെ ഭരണം നഷ്ടമാകും. യുഡിഎഫിൽ നിന്നും രണ്ടും, ബിജെപിയിൽ നിന്ന് ഒന്നും വാർഡുകളാണ് എൽഡിഎഫ് പിടിച്ചെടുത്തത്. എന്നാൽ വെളിനെല്ലൂർ പഞ്ചായത്തിലെ ഒരു സീറ്റിൽ യുഡിഎഫ് വിജയിച്ചു. മുളയറച്ചാൽ വാർഡാണ് യുഡിഎഫ് പിടിച്ചെടുത്തത്. യുഡിഎഫ് സ്ഥാനാർത്ഥി വട്ടപ്പാറ നിസാറാണ് ഇവിടെ വിജയിച്ചത്. ഇതോടെ ഈ പഞ്ചായത്തിലെ ഭരണം എൽഡിഎഫിന് നഷ്ടമാകുമെന്നുറപ്പായി. സീറ്റ്‌ നില എട്ട്- എൽഡിഎഫ്, ഏഴ്-  യുഡിഎഫ്, രണ്ട് ബിജെപി എന്നായിരുന്നു ഇവിടെ കക്ഷി നില. ഒരു സീറ്റ് യുഡിഎഫ് നേടിയതോടെ സീറ്റ് നില എട്ട് -യുഡിഎഫ്. 7 എൽഡിഎഫ്. 2 ബിജെപി എന്നായി. 

Related posts

Leave a Comment