Connect with us
head

Featured

പാലാ നഗരസഭ അധ്യക്ഷയായി എല്‍ഡിഎഫ് സ്വതന്ത്ര അംഗം ജോസിന്‍ ബിനോ തെരഞ്ഞെടുക്കപ്പെട്ടു

മണികണ്ഠൻ കെ പേരലി

Published

on

പാലാ : ജോസ് കെ മാണിയുടെ സമ്മർദ്ദങ്ങൾക്ക് മുന്നിൽ സിപിഎം കീഴടങ്ങിയതോടെ പാലാ നഗരസഭ അധ്യക്ഷയായി എല്‍ഡിഎഫ് സ്വതന്ത്ര അംഗം ജോസിന്‍ ബിനോ തെരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പില്‍ ഏഴിനെതിരെ 17 വോട്ടിനാണ് ജോസിന്‍ വിജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി പ്രിന്‍സ് വി.സിയായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി. തെരഞ്ഞെടുപ്പില്‍ 25 പേര്‍ വോട്ട് ചെയ്തു. പ്രതിപക്ഷത്തെ ഒരു അംഗത്തിന്റെ വോട്ട് അസാധുവായി. യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവിന്റെ വോട്ടാണ് അസാധുവായത്.

സിപിഎം ചിഹ്നത്തില്‍ വിജയിച്ച അഡ്വ. ബിനു പുളിക്കക്കണ്ടത്തെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കേരള കോണ്‍ഗ്രസ് രംഗത്തെത്തിയതിന് പിന്നാലെയാണ് ജോസിനെ അധ്യക്ഷയാക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചത്. ചെയര്‍മാന്‍ സ്ഥാനത്തേക്ക് ബിനു പുളിക്കക്കണ്ടത്തെയാണ് ആദ്യം സിപിഎം പരിഗണിച്ചത്. എന്നാല്‍, കേരള കോണ്‍ഗ്രസ്(എം) കൗൺസിലർമാരെ മർദ്ദിക്കുകയും ജോസ് കെ മാണിയുമായി പോരടിച്ച് നിൽക്കുകയും ചെയ്യുന്ന ബിനുവിനെ ഒരു വിധത്തിലും അംഗീകരിക്കാനാകില്ലെന്ന് കേരള കോണ്‍ഗ്രസ്(എം) കൗൺസിലർ വ്യക്തമാക്കിയതോടെയാണ് എൽഡിഎഫ് സ്വതന്ത്രയായ ജോസിയെ സംസ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.

Advertisement
head

Featured

ഫെബ്രുവരി 7ന് കോണ്‍ഗ്രസ്
കളക്ട്രേറ്റുകളിലേക്കും സെക്രട്ടറിയേറ്റിലേക്കും പ്രതിഷേധ മാര്‍ച്ച് നടത്തും

Published

on

കേരള സര്‍ക്കാര്‍ ബജറ്റിലൂടെ നടത്തിയ ജനദ്രോഹ നടപടികള്‍ക്കും നികുതി കൊള്ളയ്ക്കും എതിരെ കേരളം സ്തംഭിപ്പിക്കുന്ന പ്രക്ഷോഭം കോണ്‍ഗ്രസ് സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍.ഫെബ്രുവരി 7ന്( ചൊവ്വാഴ്ച)ഡിസിസികളുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും മറ്റു ജില്ലകളില്‍ കളക്ട്രേറ്റുകളിലേക്കും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ജനത്തിന്റെ നടുവൊടിക്കുന്ന നികുതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കുന്നത് വരെ അതിശക്തമായ സമരപരിപാടികളാണ് കെപിസിസി ആസൂത്രണം ചെയ്യുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ഇതുപോലൊരു നികുതി വര്‍ധനവ് ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ കേരളം ഇതുവരെ കാണാത്തതിലും വലിയ പ്രക്ഷോഭമായിരിക്കും ഉണ്ടാകാന്‍ പോകുന്നതെന്നും ടി.യു.രാധാകൃഷ്ണന്‍ പറഞ്ഞു.

Advertisement
head
Continue Reading

Featured

ഫ്രാൻസിസ് മാർപാപ്പ അടുത്ത വർഷം ഇന്ത്യയിലെത്തും

Published

on

സുഡാൻ: ആ​ഗോള കത്തോലിക്കാ സഭാ തലവൻ ഫ്രാൻസിസ് മാർപാപ്പ അടുത്ത വർഷം ഇന്ത്യയിലെത്തും. സുഡാൻ സന്ദർശനത്തിന് ശേഷം മടങ്ങുമ്പോഴാണ് മാർപാപ്പയുടെ പ്രതികരണം. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഒരു മാർപാപ്പ ഇന്ത്യയിൽ എത്തുന്നത്. 1999 ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ആണ് അവസാനമായി ഇന്ത്യയിൽ എത്തിയത്.
മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി ആയിട്ടാണ് ഫ്രാൻസിസ് മാർപാപ്പ സന്ദർശന വിവരം അറിയിച്ചത്.

Continue Reading

Featured

ഇടുക്കി മുതിരപ്പുഴയിൽ വിനോദസഞ്ചാരിയെ കാണാതായി

Published

on

ഇടുക്കി: മുതിരപ്പുഴയിൽ വിനോദസഞ്ചാരിയെ കാണാതായി. ഹൈദരാബാദ് സ്വദേശി സന്ദീപ് (20)നെയാണ് കാണാതായത്. മുതിരപ്പുഴയിലെ ചുനയംമാക്കൽകുത്ത് കാണാനാണ് സന്ദീപും സുഹൃത്തുക്കളും എത്തിയത്‌. വെള്ളത്തിലിറങ്ങിയ സന്ദീപ് കാൽ വഴുതി ഒഴുക്കിൽപ്പെടുകയായിരുന്നു.പൊലീസും ഫയർഫോഴ്‌സും ചേർന്ന് തിരച്ചിൽ തുടരുകയാണ്.

Continue Reading

Featured