എല്‍.ഡി.എഫ്. ഭരണത്തിന്റെ പൊള്ളത്തരങ്ങള്‍ ജനം മനസ്സിലാക്കി വരികയാണ് : രമേശ്‌ ചെന്നിത്തല

കഴിഞ്ഞ ഏഴുമാസക്കാലത്തെ എല്‍.ഡി.എഫ്. ഭരണത്തിന്റെ പൊള്ളത്തരങ്ങള്‍ ജനം മനസ്സിലാക്കി വരികയാണന്ന് മുന്‍ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല പറഞ്ഞു.വാഴക്കാട് ഗ്രീന്‍ കോറസ് സാംസ്‌കാരികവേദി സംഘടിപ്പിച്ച സി.എച്ച്‌. മുഹമ്മദ്‌കോയ സ്മാരക അവാര്‍ഡ്ദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ചെയര്‍മാന്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. അധ്യക്ഷത വഹിച്ചു. സി.എച്ച്‌. മുഹമ്മദ്‌കോയ സാഹിബ് അവാര്‍ഡ് മുന്‍മന്ത്രിയും മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ പി.കെ.കെ. ബാവയ്ക്ക് നല്‍കി.മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി മുഖ്യപ്രഭാഷണം നടത്തി

Related posts

Leave a Comment