ബിപിൻ റാവത്തിനെ വിമർശിച്ച് അഭിഭാഷക രശ്മിത രാമചന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്

തിരുവനന്തപുരം: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ ഹെലികോപ്ടർ അപകട മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ നിലപാടുകളെ വിമർശിച്ച് ഗവൺമെന്റ് പ്ലീഡർ രശ്മിത രാമചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റിനെതിരെ സാമൂഹികമാധ്യമങ്ങളിൽ വിമർശനമുയർന്നു. ഇന്ത്യൻ സേനകളുടെ പരമോന്നത കമാൻഡർ രാഷ്ട്രപതിയാണെന്ന സങ്കൽപം മറികടന്ന് മൂന്ന് സേനകളുടെയും നിയന്ത്രണമുള്ള ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായിട്ടാണ് റാവത്തിനെ നിയമിച്ചതെന്നും രശ്മിത കുറിപ്പിൽ വ്യക്തമാക്കി. കശ്മീരി പൗരനെ ജീപ്പിൻ മുന്നിൽ കെട്ടിയ ഉദ്യോഗസ്ഥൻ മേജർ ലിതുൽ ഗൊഗോയിക്ക് കമൻഡേഷൻ കാർഡ് സമ്മാനിച്ചത് റാവത്താണെന്നും അവർ വിമർശനമുന്നയിച്ചു.

സൈനികർ വ്യാജമായി വികലാംഗരാണെന്ന് അവകാശം വാദം ഉന്നയിച്ചെന്ന് റാവത്ത് പറഞ്ഞതായി രശ്മിത കുറിപ്പിൽ വ്യക്തമാക്കി. സൈന്യത്തിലെ വനിതകളുടെ പ്രവേശനം, പൗരത്വ നിയമം എന്നിവയിൽ അദ്ദേഹം പ്രതിലോമകരമായ നിലപാട് സ്വീകരിച്ചെന്നും രശ്മിത പോസ്റ്റിൽ കുറ്റപ്പെടുത്തി. മരണം ഒരാളെയും വിശുദ്ധനാക്കുന്നില്ലെന്ന വാചകത്തോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

Related posts

Leave a Comment