Connect with us
48 birthday
top banner (1)

Delhi

ഇതും ചേർത്ത് 38 തവണ:മാറ്റമില്ലാതെ മാറ്റിവെച്ചു ലാവ്‌ലിൻ കേസ്

Avatar

Published

on

ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരെ കുറ്റമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരായ സി.ബി.ഐ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റി. മുതിര്‍ന്ന അഭിഭാഷകര്‍ക്ക് വക്കാലത്ത് മാറ്റാന്‍ സമയം അനുവദിച്ചു കൊണ്ടാണ് കേസ് വീണ്ടും മാറ്റിയത്. മേയ് ഒന്നിന് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് കേസ് വീണ്ടും പരിഗണിക്കും.

മുഖ്യമന്ത്രി പിണറായി വിജയന്‍, ഊര്‍ജ വകുപ്പ് സെക്രട്ടറി കെ. മോഹനചന്ദ്രന്‍, ജോയന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ കുറ്റമുക്തരാക്കിയ 2017ലെ ഹൈക്കോടതി വിധിക്കെതിരെയുള്ള സി.ബി.ഐയുടെ ഹരജിയും ഹൈകോടതി ഉത്തരവു പ്രകാരം വിചാരണ നേരിടേണ്ട വൈദ്യുതി ബോര്‍ഡ് മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് കെ.ജി. രാജശേഖരന്‍ നായര്‍, ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ആര്‍. ശിവദാസന്‍, മുന്‍ ചീഫ് എന്‍ജിനീയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ ഇളവറ വേണമെന്ന് ആവശ്യപ്പെടുന്ന ഹരജികളുമാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.

Advertisement
inner ad

2017 ആഗസ്റ്റ് 23നാണ് ലാവലിന്‍ കേസില്‍ പിണറായി വിജയന്‍, ഉദ്യോസ്ഥരായിരുന്ന കെ. മോഹനചന്ദ്രന്‍, കെ. ഫ്രാന്‍സിസ് എന്നിവരെ കേരള ഹൈകോടതി കുറ്റമുക്തരാക്കി വിധി പുറപ്പെടുവിച്ചത്. കൂടാതെ, ഉദ്യോസ്ഥരായിരുന്ന കസ്തൂരിരങ്ക അയ്യര്‍, എം.വി. രാജഗോപാല്‍, ആര്‍. ശിവദാസന്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും കോടതി വിധിച്ചു.

ഹൈക്കോടതി വിധി ചോദ്യം ചെയ്ത് 2017 ഡിസംബര്‍ 19നാണ് സി.ബി.ഐ സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. വിധിക്കെതിരെ കസ്തൂരിരംഗ അയ്യര്‍ അടക്കമുള്ളവര്‍ നല്‍കിയ അപ്പീലില്‍ വിചാരണ നേരിടണമെന്ന ഉത്തരവ് സുപ്രീംകോടതി ഭാഗികമായി സ്റ്റേ ചെയ്തിരുന്നു. ഇതിന് പിന്നാലെ കേസ് വാദം കേള്‍ക്കുന്നത് നിരവധി തവണ മാറ്റിയിരുന്നു.പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജല വൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി. ലാവലിനുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചെന്നുമാണ് കേസ്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Delhi

18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ 24 മുതല്‍

Published

on

ഡല്‍ഹി: 18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ 24 മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജു. ജൂലൈ മൂന്നിന് സഭാസമ്മേളനം അവസാനിക്കും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.പിമാരുടെ സത്യപ്രതിജ്ഞയാണ് സമ്മേളനത്തിന്റെ മുഖ്യ അജണ്ട.

ആദ്യത്തെ മൂന്ന് ദിവസങ്ങളിലായി എം.പിമാരുടെ സത്യപ്രതിജ്ഞയും സ്പീക്കര്‍ തെരഞ്ഞെടുപ്പും സഭയില്‍ നടക്കും. ജൂണ്‍ 27ന് സംയുക്ത സഭാസമ്മേളനത്തെ രാഷ്ട്രപതി ദ്രൗപതി മുര്‍മ്മു അഭിസംബോധന ചെയ്ത് സംസാരിക്കും. സര്‍ക്കാറിന്റെ അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള പദ്ധതികളെ കുറിച്ച് രാഷ്ട്രപതി പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

Advertisement
inner ad

രാജ്യസഭയുടെ 264-ാമത് സമ്മേളനം ജൂണ്‍ 27ന് തുടങ്ങി ജൂലൈ മൂന്നിന് അവസാനിക്കും. രാഷ്ട്രപതിയുടെ അഭിസംബോധനക്ക് പിന്നാലെ ജൂണ്‍ 27ന് പ്രധാനമന്ത്രി പുതിയ മന്ത്രിമാരെ സഭയില്‍ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. രാധ മോഹന്‍ സിങ് പ്രോടൈം സ്പീക്കറാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 17-ാം ലോക്‌സഭയുടെ ബജറ്റ് സമ്മേളനം ജനുവരി 31 മുതല്‍ ഫെബ്രുവരി 10 വരെയാണ് നടന്നത്.

Advertisement
inner ad
Continue Reading

Delhi

പപ്പു യാദവിന് പിന്നാലെ കോൺഗ്രസിന് പിന്തുണയുമായി ലഡാക്കിൽ നിന്നുള്ള സ്വതന്ത്രനും; ലോക്സഭയിലെ കോൺഗ്രസ് അംഗബലം 102 ആയി

Published

on

ന്യൂഡൽഹി: ബീഹാറിൽ നിന്നുള്ള ലോക്സഭാംഗം പപ്പു യാദവ് കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ കോൺഗ്രസിന് പിന്തുണയുമായി ലഡാക്കിൽ നിന്നുള്ള സ്വതന്ത്ര അംഗം ഹനീഫ ജാൻ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയെ ഇന്ന് സന്ദർശിച്ച് പാർട്ടിക്ക് തൻ്റെ ഔദ്യോഗിക പിന്തുണ അറിയിച്ചു. ലോക്സഭയിൽ പാർട്ടിയുടെ അസോസിയേറ്റ് അംഗമായി അദ്ദേഹം പ്രവർത്തിക്കുമെന്നും അറിയിച്ചു. ഇതോടെ ലോക്സഭയിൽ കോൺഗ്രസ്സിൻ്റെ അംഗസഖ്യ 102 ആയി.

Continue Reading

Delhi

സര്‍വകലാശാലകളില്‍ ഇനിമുതൽ വര്‍ഷത്തില്‍ രണ്ടുതവണ പ്രവേശനം

Published

on

ന്യൂഡൽഹി: വിദേശ സർവകലാശാലകൾക്ക് സമാനമായി രാജ്യത്തെ സർവകലാശാലകളിൽ വർഷത്തിൽ രണ്ടുതവണ പ്രവേശന നടപടികൾ നടത്താൻ യുജിസി തയ്യാറാകുന്നു.അധ്യയന വർഷത്തിൽ, അതായത് ജൂലൈ-ഓഗസ്റ്റ്, ജനുവരി-ഫെബ്രുവരി എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായി പ്രവേശന നടപടികൾ നടത്താൻ സർവകലാശാലകളെ അനുവദിക്കാനാണ് പദ്ധതി. ഈ അധ്യയന വർഷം (2024-25) തന്നെ സർവകലാശാലകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അനുമതി നൽകുമെന്ന് യുജിസി ചെയർമാൻ ജഗദീഷ് കുമാർ പറഞ്ഞു.വർഷത്തിൽ രണ്ടുതവണ പ്രവേശനം നൽകാനായാൽ, ബോർഡ് ഫലപ്രഖ്യാപനത്തിലെ കാലതാമസമോ ആരോഗ്യപ്രശ്നങ്ങളോ വ്യക്തിപരമായ കാരണങ്ങളോ മൂലം പ്രവേശനം നഷ്ടപ്പെട്ട നിരവധി വിദ്യാർത്ഥികൾക്ക് ഇത് പ്രയോജനപ്പെടുമെന്ന് ജഗദീഷ് കുമാർ പറഞ്ഞു.ഇതുവഴി പ്രവേശനം നഷ്ടപ്പെട്ടാല്‍ ഒരു വര്‍ഷം മുഴുവന്‍ കാത്തിരിക്കേണ്ടി വരില്ല. വ്യവസായങ്ങള്‍ക്ക് വര്‍ഷത്തില്‍ രണ്ടുതവണ ക്യാമ്ബസ് റിക്രൂട്ട്മെന്റ് നടത്താനും തൊഴിലവസരങ്ങളും തൊഴിലും മെച്ചപ്പെടുത്താനും കഴിയും.

Continue Reading

Featured