Special
എസ്എസ്എല്‍വി വിക്ഷേപണം ; ഉപഗ്രഹങ്ങളുമായി ബന്ധം സ്ഥാപിക്കാനാകുന്നില്ലെന്ന് അധികൃതർ

ചെന്നെെ: ഇന്ത്യയുടെ ആദ്യത്തെ ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണ വാഹനമായ എസ്എസ്എല്‍വി വിക്ഷേപിച്ചു. നിലവിൽ വിക്ഷേപിച്ച ഉപഗ്രഹങ്ങളുമായി ബന്ധം സ്ഥാപിക്കാനാകുന്നില്ലെന്ന് അധികൃതർ പറഞ്ഞു. പരിശോധനകള്‍ നടക്കുകയാണെന്നും എസ്എസ്എല്‍വിയുടെ മൂന്ന് ഘട്ടങ്ങൾ കൃത്യമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഐഎസ്ആർഒ ചെയര്മാന് പറഞ്ഞു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്ന് രാവിലെ 9.18 നാണ് റോക്കറ്റ് വിക്ഷേപിച്ചത്. എർത്ത് ഒബ്സർവേഷൻ സാറ്റലൈറ്റ് (ഇഒഎസ്–02), ആസാദിസാറ്റ് എന്നീ ഉപഗ്രഹങ്ങളെ വഹിച്ചുകൊണ്ടാണ് എസ്എസ്എൽവിയുടെ കുതിപ്പ്.സ്പേസ്കിഡ്സ് ഇന്ത്യ എന്ന സ്റ്റാർട്ടപ്പിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ ഗ്രാമീണമേഖലയിൽ നിന്നുള്ള 750 വിദ്യാർത്ഥിനികൾ വികസിപ്പിച്ചതാണ് ആസാദിസാറ്റ്. രാജ്യത്തിനകത്തും പുറത്തുമുള്ള ഉപയോക്താക്കൾക്ക് ഭാവിയിൽ എസ്എസ്എൽവി സേവനം ഉപയോഗിക്കാൻ കഴിയും. മൂന്ന് ഖര ഇന്ധന ഘട്ടമുള്ള എസ്എസ്എൽവിക്ക് 34 മീറ്റർ ഉയരവും 120 ടൺ ഭാരവുമാണുള്ളത്. വലിയ വിക്ഷേപണ വാഹനങ്ങൾ ഒരുക്കാൻ 40 – 60 ദിവസം വേണ്ടിവരുമ്പോൾ എസ് എസ്എൽവിക്കു 3 ദിവസം മാത്രം മതി. ഉപയോക്താക്കളിൽ നിന്ന് ഓർഡർ ലഭിച്ചാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ വിക്ഷേപണം നടത്താമെന്നത് എസ്എസ്എൽവിയുടെ ഗുണമാണ്.മിനി, മൈക്രോ ഉപഗ്രഹങ്ങളെ ഭൂമിയോടടുത്തുള്ള ഭ്രമണപഥത്തിൽ കൃത്യതയോടെ എത്തിക്കാൻ രൂപകൽപ്പന ചെയ്ത റോക്കറ്റാണിത്. ചെലവ് കുറഞ്ഞ സാങ്കേതികവിദ്യയും കുറഞ്ഞ വിക്ഷേപണച്ചെലവുമാണ് ഇതിന്റെ പ്രത്യേകത. അഞ്ഞൂറു കിലോവരെയുള്ള ഉപഗ്രഹങ്ങളെ ലക്ഷ്യത്തിലെത്തിക്കാൻ എസ്എസ്എല്‍വിക്ക് സാധിക്കും. ഒന്നിലധികം മിനി സാറ്റലൈറ്റുകളെയും ഇത് വഹിക്കും. 170 കോടി രൂപ ചെലവഴിച്ച് അഞ്ച് വര്‍ഷം കൊണ്ടാണ് എസ്എസ്എല്‍വി വികസിപ്പിച്ചെടുത്തത്.ഒരു വർഷം എട്ട് എസ് എസ് എല്‍ വി വിക്ഷേപണങ്ങളെങ്കിലും നടത്താനാണ് തുടക്കത്തിലെ ലക്ഷ്യം. 2016ലെ നാഷണൽ സ്പേസ് സയൻസ് സിമ്പോസിയത്തിലാണ് പിഎസ്എൽവിയെക്കാൾ ചെറിയ വിക്ഷേപണ വാഹനമെന്ന ആശയം ആദ്യമായി ഉയർന്നുവന്നത്. 2020 മുതൽ വാണിജ്യ ദൗത്യങ്ങൾക്കായി ഉപയോഗിക്കാനാണ് തീരുമാനിച്ചെങ്കിലും, കൊവിഡ് അടക്കമുള്ള കാരണങ്ങൾ മൂലം വൈകിയ പദ്ധതിയാണ് ഇപ്പോൾ യാഥാർത്ഥ്യമായത്.
Kerala
ഇന്നു യൂത്ത് കോൺഗ്രസ് മാർച്ച്, പ്രതിഷേധം കടുപ്പിക്കും

തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ ജനദ്രോഹ നയങ്ങൾക്കെതിരേ നിയമസഭയിലും പുറത്തും സമരം ശക്തമാക്കാൻ യുഡിഎഫ്. ഇന്നു കൂടുന്ന യുഡിഎഫ് ഉന്നത തല യോഗത്തിൽ സമരത്തിനു ധാരണയാകും. എന്നാൽ ഹർത്താൽ പോലുള്ള സമരം ഉണ്ടാകില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി.
ബജറ്റിലെ നടുവൊടിക്കുന്ന പ്രഖ്യാപനങ്ങൾക്കെതിരായ പ്രതിഷേധം കനക്കുന്നതിനിടെ നിയമസഭയിൽ ഇന്ന് ബജറ്റ് ചർച്ച തുടങ്ങും. ചോദ്യോത്തരവേള മുതൽ പ്രതിഷേധത്തിനാണ് തീരുമാനം. ബജറ്റിനെതിരെ യൂത്ത് കോൺഗ്രസ് ഇന്ന് നിയമസഭയിലേക്ക് മാർച്ചും നടത്തും.
തുടർ സമരപരിപാടികൾ തീരുമാനിക്കാൻ രാവിലെ 11ന് നിയമസഭ മന്ദിരത്തിലെ പ്രതിപക്ഷനേതാവിൻറെ മുറിയിൽ യുഡിഎഫ് യോഗം ചേരും. ജനരോഷം കണക്കിലെടുത്ത് പ്രഖ്യാപിച്ച രണ്ട് രൂപ ഇന്ധന സെസ് ഒരു രൂപയാക്കി കുറയ്ക്കാനാണ് സർക്കാർ നീക്കം. ബുധനാഴ്ച ബജറ്റ് ചർച്ചയുടെ മറുപടിയിലാകും ധനമന്ത്രിയുടെ പ്രഖ്യാപനം. ബജറ്റിലൂടെ സർക്കാർ കൈക്കൊണ്ട ജനദ്രോഹ നടപടിക്കെതിരെ ശക്തമായ തുടർസമരം നടത്തുമെന്ന് യുഡിഎഫ് കൺവീനർ എം. എം. ഹസൻ. തിങ്കളാഴ്ച ചേരുന്ന യുഡിഎഫ് നേതൃ യോഗത്തിൽ സമര രീതി തീരുമാനിക്കുമെന്നും ഹസൻ അറിയിച്ചു. ജനങ്ങളെ ഇതുപോലെ കൊള്ളയടിക്കുന്ന ബജറ്റ് ഇതുവരെ ഉണ്ടായിട്ടില്ലെന്നും ജനരോഷത്തിൽ എൽഡിഎഫ് സർക്കാർ മണ്ണാങ്കട്ട പോലെ അലിഞ്ഞ് ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.
Kerala
തുടർസമരം ശക്തമാക്കുമെന്ന് എം.എം. ഹസൻ

തിരുവനന്തപുരം: ബജറ്റിലൂടെ സർക്കാർ കൈക്കൊണ്ട ജനദ്രോഹ നടപടിക്കെതിരെ ശക്തമായ തുടർസമരം നടത്തുമെന്ന് യുഡിഎഫ് കൺവീനർ എം. എം. ഹസൻ. തിങ്കളാഴ്ച ചേരുന്ന യുഡിഎഫ് നേതൃ യോഗത്തിൽ സമര രീതി തീരുമാനിക്കുമെന്നും ഹസൻ അറിയിച്ചു. ജനങ്ങളെ ഇതുപോലെ കൊള്ളയടിക്കുന്ന ബജറ്റ് ഇതുവരെ ഉണ്ടായിട്ടില്ലെന്നും ജനരോഷത്തിൽ എൽഡിഎഫ് സർക്കാർ മണ്ണാങ്കട്ട പോലെ അലിഞ്ഞ് ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇന്ന് സംസ്ഥാന വ്യാപകമായി കോൺഗ്രസ് കരിദിനം ആചരിക്കുയാണ്. ഡിസിസികളുടെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ രാവിലെ പ്രതിഷേധ പരിപാടികളും വൈകുന്നേരം മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനങ്ങളും നടത്തും
Kerala
സാദാ പൈന്റിനും ക്വാർട്ടറിനും വില കൂടില്ല

തിരുവനന്തപുരം: 500 രൂപയിൽ താഴെ വിലയുള്ള ഒരു മദ്യത്തിനും വില കൂടില്ലെന്നു മന്ത്രി കെ.എൻ. ബാലഗോപാൽ. ഈ നിരക്കിലുള്ള സാധാരണ പൈന്റ്, ക്വാർട്ടർ മദ്യങ്ങൾക്ക് നിലവിലുള്ള വില തുടരും. എന്നാൽ സർക്കാർ നേരിട്ട ഉത്പാദിപ്പിക്കുന്ന വില കുറഞ്ഞ ജവാൻബ്രാൻഡിനടക്കം വില കൂടും.
സംസ്ഥാന ബജറ്റിൽ മദ്യ വിലയിൽ സെസ് ഏർപ്പെടുത്തിയതിനെ ന്യായീകരിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ രംഗത്തെത്തി. എല്ലാ മദ്യത്തിനും സെസ് ഏർപ്പെടുത്തിയിട്ടില്ലെന്നും എല്ലാത്തിനും വില വർധിക്കുന്നില്ലെന്നും ബാലഗോപാൽ വിശദീകരിച്ചു. 500 രൂപക്കു താഴെയുള്ള മദ്യത്തിന് വില കൂടില്ലെന്ന് വ്യക്തമാക്കിയ ധനമന്ത്രി 500 മുതൽ മുകളിലേക്ക് വിലയുള്ള മദ്യത്തിന് മാത്രമാണ് വില കൂടന്നതെന്നും കൂട്ടിച്ചേർത്തു. 500 രൂപ മുതൽ 999 രൂപ വരെ വില വരുന്ന ഇന്ത്യൻ നിർമിത വിദേശമദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപാനിരക്കിലും 1000 രൂപാ മുതൽ മുകളിലോട്ട് വില വരുന്ന മദ്യത്തിന് ബോട്ടിലിന് 40 രൂപാ നിരക്കിലുമുള്ള സാമൂഹ്യ സുരക്ഷാ സെസ്സ് ആണ് ഏർപ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം വിവരിച്ചു. 400 കോടി രൂപയാണ് സംസ്ഥാന സർക്കാർ മദ്യത്തിനേർപ്പെടുത്തിയ സെസിലൂടെ അധികമായി പ്രതീക്ഷിക്കുന്നത്.
-
Business2 months ago
കേരളത്തിൽ 5G: നാളെ മുതൽ
-
Featured1 month ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured2 weeks ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Featured2 months ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Featured3 weeks ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured2 months ago
ഓവർ കോട്ടില്ല, ജായ്ക്കറ്റില്ല,19 മണിക്കൂർ ഉണർന്നു നടന്ന് നൂറ് ദിവസം, ഒപ്പം നടന്ന് ഇന്ത്യയുടെ അഭിമാന താരങ്ങൾ
-
Featured2 months ago
കെ.പി.സി.സി ട്രഷറർ വി.പ്രതാപചന്ദ്രൻ അന്തരിച്ചു
-
Delhi3 weeks ago
‘ദയവായി ഇറങ്ങിപ്പോകൂ മാഡം’; വൃന്ദ കാരാട്ടിനെ ഇറക്കിവിട്ട് സമരക്കാർ
You must be logged in to post a comment Login