Connect with us
head

Global

ഓർമകളിൽ കെ.ജി സത്താർ’ ലോഗോ, പോസ്റ്റർ പ്രകാശനം ചെയ്തു

മണികണ്ഠൻ കെ പേരലി

Published

on

ദോഹ : ഗുൽ മുഹമ്മദ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ദോഹയിൽ നടക്കുന്ന ‘ഓർമകളിൽ കെജി സത്താർ’ എന്ന സംഗീത പരിപാടിയുടെ ലോഗോയും പോസ്റ്ററും പ്രകാശനം ഐസിസി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ഖത്തർ ഐസിസി പ്രസിഡന്റ്  പി എൻ ബാബുരാജ്   നിർവഹിച്ചു .
ഖത്തർ കെഎംസിസി പ്രസിഡന്റ് സാം ബഷീർ , ഖത്തർ സംസ്‌കൃതി പ്രസിഡന്റ് അഹമ്മദ് കുട്ടി , ഖത്തർ ഇൻകാസ് ഉപദേശക സമിതി ചെയർമാൻ ജോപ്പച്ചൻ തെക്കേക്കൂറ്റ്  , ഖത്തറിലെ മുതിർന്ന സാമൂഹ്യ പ്രവർത്തകനും ഫോക് ഖത്തർ പ്രസിഡണ്ടുമായ കെ കെ ഉസ്മാൻ , സിറ്റി എക്സ്ചേഞ്ച്  പ്രതിനിധി ഷാനിബ് , ഇസ്ലാമിക്  എക്സ്ചേഞ്ച് പ്രതിനിധി അയ്യൂബ് , മാപ്പിള കലാ അക്കാദമി ഖത്തർ പ്രസിഡന്റ് മുത്തലിബ് മട്ടന്നൂർ , സാമൂഹ്യ സാംസ്കാരിക പ്രവർത്തകരായ അബ്ദു റൗഫ് കൊണ്ടോട്ടി , ഡോക്ർ സി എച് റഷീദ് , അഡ്വ ജാഫർഖാൻ , വൺ  ടു വൺ ചെയർമാൻ മൻസൂർ അലി തുടങ്ങിയവർ ആശംസകൾ നേർന്നു.
സറീന  അഹദ് , നിമിഷ നിഷാദ് , ഈ .എം .  സുധീർ ,  നൗഷാദ് മതയൊത്ത്‌, അഷ്‌റഫ്‌ പട്ടു, സെലിം BTK, അലി കളത്തിങ്കൽ, ഷെമീം മുഹമ്മദ്‌, PA തലായി, KTK മുഹമ്മദ്‌, ജിജേഷ് കോടക്കൽ, ആരിഫ്‌ വടകര, ഷക്കീദ്‌,  നിസാർ കണ്ണൂർ, ജസീൽ, റെഷീദ് ‌ പുതുക്കുടി, ഇർഷാദ്‌ ഇസ്മയിൽ, ഷെരീഫ്‌, അൻസാബ്‌ പാട്ടുകാരായ സലിം പാവറട്ടി , ആഷിഖ് മാഹി  , ഹാരിബ് ഹുസൈൻ , മുസ്തഫ ഹസ്സൻ , റഷാദ്  ഖുറൈശി, മറ്റു കമ്മിറ്റി അംഗങ്ങൾ  പോസ്റ്റർ പ്രകാശനം നിർവഹിച്ചു
ഗുൽ മുഹമ്മദ് ഫൌണ്ടേഷൻ & പ്രോഗ്രാം  ചെയർമാൻ കെ ജി റഷീദ്  സ്വാഗതം ആശംസിച്ചു .
 പ്രോഗ്രാം കൺവീനർ അൻവർ ബാബു വടകര , പ്രോഗ്രാം ഡയറക്ടർ ഫൈസൽ അരീക്കാട്ടയിൽ , പ്രോഗ്രാം ക്രീയേറ്റീവ് ഹെഡ്  രതീഷ് മാത്രാടൻ,  തുടങ്ങിയവർ പരിപാടിയെ കുറിച്ച്  വിശദീകരിച്ചു .
പ്രോഗ്രാം ചീഫ് അസ്സോസിയേറ്റ്  ഡയറക്ടർ ഷെഫീർ വാടാനപ്പള്ളി മുഖ്യ അവതാരകനായ പരിപാടിയിൽ  മീഡിയ കോർഡിനേറ്റർ ഫൈസൽ മൂസ , ഗസ്റ്റ് കോർഡിനേറ്റർ മുസ്തഫ എലത്തൂർ എന്നിവർ പരിപാടികൾ നിയന്ദ്രിച്ചു.   പ്രോഗ്രാം ആർട് ഡയറക്ടർ ഫർഹാസ്  മുഹമ്മദ്‌ നന്ദി രേഖപ്പെടുത്തി .
സിറ്റി എക്സ്ചേഞ്ച് , ഇസ്ലാമിക് എക്സ്ചേഞ്ച് , ടീ ടൈം തുടങ്ങിയവർ മുഖ്യ സ്പോൺസർമാരായി സെപ്റ്റംബർ  29 വ്യാഴം വൈകീട്ട് 6-30  മുതൽ ഐസിസി അശോക ഹാളിലാണ് പ്രോഗ്രാം നടക്കുന്നത്. ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘടകർ അറിയിച്ചു .

Continue Reading
Advertisement
head
Click to comment

You must be logged in to post a comment Login

Leave a Reply

Featured

യാത്ര നയിച്ചത് വെറുപ്പ് വിതയ്ക്കുന്ന കൊലപാതകങ്ങൾ ഇല്ലാതാക്കാൻ: രാഹുൽ ​ഗാന്ധി

Published

on

ശ്രീന​ഗർ: പതിന്നാലാമത്തെ വയസിൽ എന്റെ മുത്തശിയെ നഷ്ടമായ ആളാണു ഞാൻ. പറക്ക മുറ്റുന്നതിനു മുൻപ് അച്ഛനെയും നഷ്ടപ്പെട്ടു. ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വം പോലൊരു സാഹചര്യമോ ആ വേദനയോ നരേന്ദ്രമോദിക്കോ അമിത് ഷായ്ക്കോ അജിത് ഡോവലിനോ മനസ്സിലാകില്ല. എന്നാൽ കശ്മീരിലെ ജനങ്ങൾക്കും സൈനികർക്കും അത് മനസ്സിലാകും. പുൽവാമയിലെ വീരമൃത്യു വരിച്ച സൈനികരുടെ കുഞ്ഞുങ്ങളുടെ വേദന എനിക്ക് മനസ്സിലാകും. ഈ സങ്കടങ്ങൾ പങ്കുവയ്ക്കാനായിരുന്നു കഴിഞ്ഞ അഞ്ചു മാസമായ ജനങ്ങളോടൊപ്പം പദയാത്ര നടത്തിയത്.
കഴിഞ്ഞ വർഷം സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽ നിന്നു തുടങ്ങിയ ഭാരത് ജോഡോ പദയാത്രയുടെ സമാപന സമ്മേളനത്തിൽ വികാരാധീനനായി രാഹുൽ ​ഗാന്ധി പറഞ്ഞു. ശ്രീനഗറിലെ സെൻട്രൽ സ്റ്റേഡിയത്തിൽ കനത്ത മഞ്ഞുവീഴ്ചയ്ക്കിടെയാണ് ജോഡോയാത്രയുടെ സമാപന ചടങ്ങുകൾ.
എൻ്റെ ഈ യാത്രയുടെ ലക്ഷ്യം എന്താണെന്ന് പലരും ചോദിച്ചു? ഒരൊറ്റ ലക്ഷ്യമേയുള്ളൂ വെറുപ്പ് വിതയ്ക്കുന്ന കൊലപാതകങ്ങൾ ഇല്ലാതാക്കുക….. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ആശയങ്ങൾ ആക്രമിക്കപ്പെടുകയാണ്. ഈ ആശയങ്ങൾ രക്ഷിക്കാനാണ് പോരാടുന്നത്. താൻ പോരാടുന്നത് കോൺഗ്രസ് പ്രവർത്തകർക്ക് വേണ്ടിയല്ല രാജ്യത്തിനായാണ് ഇന്ത്യ സ്നേഹത്തിൻറെ രാജ്യമാണ്. ഇന്ത്യയിലെ മതങ്ങളും ആത്മീയാചര്യൻമാരും പറയുന്നത് സ്നേഹത്തിന്റെ സന്ദേശമാണ്.
ഇന്ത്യ മുഴുവൻ സഞ്ചരിച്ച് പദയാത്ര നടത്തുക എന്നത് ഒരു പ്രശ്നമായി ഒരിക്കലും തോന്നിയിരുന്നില്ല. കോളെജ് കാലത്ത് കാലിന് പറ്റിയ പരിക്ക് യാത്രയുടെ ആദ്യഘട്ടത്തിൽ പ്രശ്നം സൃഷ്ടിച്ചിരുന്നു. അതോടെ എൻ്റെ മനസ്സിലെ അഹങ്കാരം ഇല്ലാതെയായി. ഈ യാത്ര പൂർത്തിയാക്കാൻ പറ്റില്ലെന്നാണ് കരുതിയത്. എന്നാൽ അനേകായിരം പേർ ഒപ്പം ചേർന്നത് വലിയ ഉത്തേജനമായി മാറി. യാത്രയ്ക്കിടെ ഒരുപാട് പേരെ കണ്ടുമുട്ടി. എത്രയോ സ്ത്രീകൾ കരഞ്ഞു കൊണ്ട് തങ്ങൾ നേരിട്ട പീഡനാനുഭവങ്ങൾ പങ്കുവച്ചു. അങ്ങനെ നിരവധി അനുഭവങ്ങളുള്ള മനുഷ്യരും സംഭവങ്ങളും ഈ രാജ്യത്തുണ്ട്. യാത്രയിൽ സുരക്ഷ പ്രശ്നം ഉണ്ടാകുമെന്ന് പല സുരക്ഷാ ഉദ്യോഗസ്ഥരും പറഞ്ഞിരുന്നു. എന്നാൽ മഹാത്മാഗാന്ധിയും തൻ്റെ കുടുംബവുമെല്ലാം പഠിപ്പിച്ചു തന്നത് എന്നും പോരാടാനാണ്. രാജ്യത്തിൻ്റെ ശക്തി നമ്മളോടൊപ്പമുണ്ട്. ഒരാൾക്കും തണുക്കുകയോ വിയർക്കുകയോ നനയുകയോ ഇല്ല.

ബിജെപിയിലെ ഒരു നേതാവിനും ഇതുപോലെ യാത്ര നടത്താൻ ആകില്ല. കാരണം അവർക്ക് ഭയമാണ്.

Advertisement
head

പൂർത്തിയാക്കാൻ സാധിക്കുമോ എന്ന ഉറപ്പില്ലാതെയാണ് ഭാരത് ജോഡോ യാത്രയ്ക്ക് വേണ്ടി താൻ ഇറങ്ങി പുറപ്പെട്ടതെന്ന് രാഹുൽ ഗാന്ധി. കോളേജ് കാലത്ത് കാലിന് പറ്റിയ പരിക്ക് ജോഡോ യാത്ര തുടങ്ങിയപ്പോൾ പ്രശ്നമായി. യാത്രയിൽ വലിയ സുരക്ഷാ പ്രശ്നങ്ങളുണ്ടായേക്കും എന്ന മുന്നറിയിപ്പും പലരിൽ നിന്നുമുണ്ടായി. പ്രതികൂല കാലാവസ്ഥയടക്കം പല പ്രശ്നങ്ങളും നേരിടേണ്ടി വന്നെങ്കിലും പ്രവർത്തകരുടേയും ജനങ്ങളുടേയും സ്നേഹവും പിന്തുണയുമായി ഭാരത് ജോഡോ യാത്ര പൂർത്തീകരിക്കാൻ തുണയായതെന്നും രാഹുൽ പറഞ്ഞു.

Advertisement
head
Continue Reading

Business

കൃത്രിമക്കണക്കുകൾ പുറത്ത് വിടുമ്പോൾദേശീയത പറഞ്ഞ് തട്ടിപ്പ് മറച്ചുവയ്ക്കാനാകില്ല; അദാനി ഗ്രൂപ്പിനോട് ഹിൻഡൻബർഗ്

Published

on

.ന്യൂയോർക്ക്: കൃത്രിമക്കണക്കുകൾ പുറത്ത് വിടുമ്പോൾ ദേശീയത പറഞ്ഞ് തട്ടിപ്പ് മറച്ചുവയ്ക്കാനാകില്ല. അദാനിഗ്രൂപ്പിനോട് ഹിൻഡൻബർഗിൻ്റെ മറുപടി.

അമേരിക്കൻ നിക്ഷേപ – ഗവേഷണ ഏജൻസിയായ ഹിൻഡൻബർഗും അദാനി ഗ്രൂപ്പും വനേർക്കുനേർ കൊമ്പുകോർക്കൽ തുടരുന്നു. കൃത്രിമ കണക്കുകൾ ചൂണ്ടിക്കാട്ടി ഗുരുതര ആരോപണങ്ങൾ ഉൾപ്പെട്ട ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ അദാനി ഗ്രൂപ്പ് 413 പേജുള്ള വിശദീകരണക്കുറിപ്പ് ഇറക്കിയിരുന്നു. എന്നാൽ 30 പേജിലുള്ള മറുപടിയുമായിട്ടാണ് ഹിൻഡൻബർഗ് തിങ്കളാഴ്ച രംഗത്തെത്തിയത്.

Advertisement
head

ദേശീയത പറഞ്ഞ് തട്ടിപ്പ് മറച്ചുവെക്കാൻ കഴിയില്ലെന്നാണ് ഹിൻഡൻബർ മറുപടിയിൽ ആരോപിക്കുന്നത്.

പ്രധാന ആരോപണങ്ങൾക്കൊന്നും മറുപടി പറയാതെ ഊതിവീർപ്പിച്ച വിശദീകരണമാണ് അദാനി ഗ്രൂപ്പ് നൽകിയതെന്നും ഹിൻഡൻബർഗ് മറുപടിയിൽ പറയുന്നു. വിദേശത്തുള്ള കമ്പനികളുമായി നടത്തിയ സംശയകരമായ ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾക്ക് മറുപടി നൽകിയിട്ടേയില്ല. 88 ചോദ്യങ്ങളിൽ 62 എണ്ണത്തിനും കൃത്യമായ മറുപടി നൽകാൻ അദാനി ഗ്രൂപ്പിന് കഴിഞ്ഞിട്ടില്ലെന്നും മറുപടിയിൽ ഹിൻഡൻബർഗ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Advertisement
head

എന്നാൽ അദാനി ഗ്രൂപ്പിൻ്റെ ക്രമക്കേടുകൾക്ക് മുന്നിൽ മോദി സർക്കാർ മൗനമാണ്.

തെറ്റായ വിപണി സൃഷ്ടിച്ച് സാമ്പത്തിക നേട്ടം ലക്ഷ്യമിടുന്നുണ്ട് എന്നും ഹിൻഡൻബർഗിൻ്റെ
റിപോർട്ടിൽ പറയുന്നു.

Advertisement
head

ഗൗതം അദാനിയും കുടുംബാംഗങ്ങളും ഉൾപ്പെട്ട കൂട്ടുകുടുംബ വ്യവസായത്തെ കൃത്രിമ കണക്കുകളിലൂടെ രാജ്യത്തെതന്നെ വൻ കോർപ്പറേറ്റ് സാമ്രാജ്യമായി ഉയർത്തിയെന്ന് ഹിൻഡൻബർഗ് റിപ്പോർട്ടിൽ ആരോപിച്ചിരുന്നു. ഓഹരിവിലയിൽ ഷെൽ കമ്പനികൾ വഴി കൃത്രിമം നടക്കുന്നു. കണക്കുകൾ പലതും വസ്തുതാപരമല്ല, തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് ഹിൻഡൻബർഗ് അദാനി ഗ്രൂപ്പിനെതിരെ പുറത്തുവിട്ട റിപ്പോർട്ടിൽ ആരോപിച്ചിരുന്നത്. ഇതേ തുടർന്ന് അദാനി ഗ്രൂപ്പിന്റെ കമ്പനികളുടെ വിപണിമൂല്യത്തിൽ കോടികളുടെ നഷ്ടമുണ്ടാക്കിയിരുന്നു

അസാധാരണമായ ഉറവിടങ്ങളില്‍ നിന്ന് കണ്ടെത്താന്‍ ഏറ്റവും പ്രയാസകരമായ വിവരങ്ങള്‍ കണ്ടെത്തുകയും അതില്‍ ഗവേഷണം നടത്തുകയും ചെയ്യുക. പ്രത്യേകിച്ച് അക്കൗണ്ട്കളിലെ ക്രമക്കേടുകൾ എന്നിവ
ഹിൻഡൻബർഗ്
കണ്ടെത്തുന്നു.

Advertisement
head
Continue Reading

Featured

ഭാരത് ജോഡോ സമാപന സമ്മേളനം തുടങ്ങി

Published

on

  • മുൻ നിശ്ചയച്ചിതിൽ നിന്നു ഒരു മണിക്കൂർ വൈകിയാണ് സമ്മേളനം തുടങ്ങിയത്

ശ്രീന​ഗർ: ലോക ചരിത്രത്തിൽ ഇടം പിടിച്ച ഭാരത് ജോഡോ യത്രയുട സമാപന സമ്മേളനം തുടങ്ങി. മുൻ നിശ്ചയച്ചിതിൽ നിന്നു ഒരു മണിക്കൂർ വൈകിയാണ് സമ്മേളനം തുടങ്ങിയത്. ശ്രീന​ഗറിൽ വ്യാപകമായ മഞ്ഞു മഴയാണു കാരണം. രാവിലെ ശക്തമായ മൂടൽ മഞ്ഞുമുണ്ടായിരുന്നു. അതിരാവിലെ തന്നെ അതിശൈത്യവുമുണ്ടായി. തുടർന്നായിരുന്നു മഞ്ഞു വീഴ്ച. രാവിലെ 11 നു സമാപന സമ്മേളനം തുടങ്ങുമെന്നായിരുന്നു അറിയിപ്പ്.
ഇന്നു രാവിലെ ജമ്മു കശ്മീർ പിസിസി ഓഫീസിൽ പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖാർ​ഗെ പതാക ഉയർത്തി.

Advertisement
head
Continue Reading

Featured