Connect with us
48 birthday
top banner (1)

Alappuzha

കുട്ടനാട്ടിൽ കോൺഗ്രസ് മാർച്ചിന് നേരെ ലാത്തിചാർജ്ജ്; കൊടിക്കുന്നിൽ സുരേഷ് എംപിക്ക് ദേഹാസ്വാസ്ഥ്യം

Avatar

Published

on

ആലപ്പുഴ: നെല്ല് സംഭരിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും കർഷകർക്ക് നെല്ലിന്റെ വില നൽകാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കുട്ടനാട്ടിൽ മന്ത്രിമാരുടെ അദാലത്ത് നടക്കുന്ന വേദിയിലേക്ക് കോൺഗ്രസ് മാർച്ച്. പതിനൊന്ന് മണിയോടെയാണ് പ്രവർത്തകർ അദാലത്ത് നടക്കുന്ന താലൂക്ക് ആശുപത്രിയിലെ വേദിയിലേക്ക് പ്രതിഷേധമാർച്ച് നടത്തിയത്. കോൺഗ്രസ് മാർച്ചിന് നേരെയുണ്ടായ ലാത്തിചാർജ്ജിൽ പ്രതിഷേധിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി യുടെ നേതൃത്വത്തിൽ​ പ്രവർത്തകർ എസി റോഡ് ഉപരോധിച്ചു.

സംസ്ഥാനത്ത് നെല്ല് സംഭരിച്ച വകയിൽ ഇപ്പോഴും കർഷകർക്ക് 700 കോടിയാണ് നൽകാനുള്ളതെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. പലരും വട്ടിപ്പലിശക്ക് വായ്പ എടുത്ത് കൃഷിയിറക്കിയവർ പട്ടിണിയിലാണ്. മാത്രമല്ല അടുത്ത കൃഷിയിറക്കേണ്ട സമയമായി. അതിനുള്ള പണം പോലും കർഷകരുടെ കൈവശമില്ല. കർഷകരോട് കടം പറഞ്ഞ് മുഖ്യമന്ത്രി വിദേശത്ത് ഉല്ലസിക്കാൻ പോകുന്നു. അത് അനുവദിക്കാൻ കഴിയില്ല. ആദ്യം പണം തരൂ, എന്നിട്ട് മതി വിദേശയാത്രയെന്നും എംപി പറഞ്ഞു.

Advertisement
inner ad

അരമണിക്കൂറോളം എസി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച എംപിയെയും പ്രവർത്തകരെയും ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.. അറസ്റ്റ് ചെയ്തു നീക്കുന്നതിനിനെ തുടർന്നുള്ള ബലപ്രയോഗത്തിൽ കൊടിക്കുന്നിൽ സുരേഷ് എംപിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. രാമങ്കരി സ്റ്റേഷനിൽ വെച്ചാണ് ദേഹസാസ്ഥ്യം അനുഭവപ്പെട്ടത്. സി ടി സ്കാൻ, എംആർഐ എന്നീ പരിശോധനകൾ നടത്തി.

Advertisement
inner ad

Alappuzha

ആലപ്പുഴ മണ്ണഞ്ചേരിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ സംസ്കാരം പൊലിസ് തടഞ്ഞു

Published

on

ആലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ 20കാരന്റെ മൃതദേഹം പൊലീസിൽ അറിയിക്കാതെ സംസ്‌കരിക്കാൻ ശ്രമം. മണ്ണഞ്ചേരി സ്വദേശി അർജുൻ ആണ് മരിച്ചത്. പൊലിസ് ഇടപെട്ടാണ് സംസ്കാരം തടഞ്ഞത്. ഇന്ന് രാവിലെയാണ് അർജുനെ വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ചനിലയിൽ കണ്ടത്. തുടർന്ന് വീട്ടുകാർ ചിതയൊരുക്കി സംസ്‍കാരം നടത്താൻ ഒരുങ്ങുകയായിരുന്നു. ഇതിനിടെ പൊലിസ് എത്തി ചടങ്ങ് നിർത്തിവച്ചു.യുവാവ് കിടപ്പുമുറിയിലെ കട്ടിലിൽ മരിച്ചു കിടക്കുകയായിരുന്നുവെന്നാണ് കുടുംബം പൊലീസിനോട് പറഞ്ഞത്. മറ്റ് സംശയങ്ങൾ ഇല്ലാതിരുന്നതിനാലാണ് പൊലീസിൽ അറിയിക്കാതെ മൃതദേഹം ചിതയൊരുക്കി സംസ്കരിക്കാൻ തീരുമാനിച്ചതെന്നും കുടുംബം പൊലീസിനോട് പറഞ്ഞു. നിലവിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റും

Continue Reading

Alappuzha

ആലപ്പുഴയിൽ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന യുവാവ് ഇടിമിന്നലേറ്റ് മരിച്ചു

Published

on

ആലപ്പുഴ: ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. ആലപ്പുഴയില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം.കൊടുപ്പുന്ന സ്വദേശി രാഹുല്‍ (30) ആണ് മരിച്ചത്. പാടശേഖരത്ത് കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇടിമിന്നലേല്‍ക്കുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

ഇടിമിന്നല്‍ ജാഗ്രതാ നിർദേശം

Advertisement
inner ad

ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുൻകരുതല്‍ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാല്‍ ഇത്തരം മുൻകരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.

Advertisement
inner ad
Continue Reading

Alappuzha

ആലപ്പുഴ തകഴിയിൽ അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു

Published

on

ആലപ്പുഴ: ആലപ്പുഴ തകഴിയിൽ അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. കേളമംഗലം സ്വദേശിനി പ്രിയ(35 )യേയും മകൾ കൃഷ്ണപ്രിയയേയുമാണ് മരിച്ച നിലയിൽ കണ്ടത്. സ്കൂട്ടറിൽ എത്തിയശേഷം ട്രെയിനിനു മുന്നിൽ ചാടുകയായിരുന്നു എന്ന് ദൃക്സാക്ഷി പറഞ്ഞു. ആത്മഹത്യ എന്ന് പ്രാഥമിക നിഗമനം. ആലപ്പുഴ തകഴി ലെവൽ ക്രോസിന് സമീപമാണ് സംഭവം. അമ്പലപ്പുഴ പോലീസ് സ്ഥലത്തെത്തിപത്താം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച കൃഷ്ണപ്രിയ. ഭർത്താവുമായി പ്രശ്‌നങ്ങളെ തുടർന്ന് അകന്ന് തമസിക്കുകയായിരുന്നു പ്രിയ. വീയപുരം പഞ്ചായത്തിലെ ജീവനക്കാരിയാണ് പ്രിയ. മരണത്തിലേക്ക് നയിച്ച കാരണം വ്യക്തമായിട്ടില്ല. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവത്തിൽ അമ്പലപ്പുഴ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Continue Reading

Featured