ലതാ മങ്കേഷ്കർക്ക് കോവിഡ്

മുംബൈ: ഗായിക ലതാ മങ്കേഷ്കർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഗായികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡ്-19 സ്ഥിരീകരിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. മുംബൈയിലെ ബ്രീച്ച് കാൻഡ് ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിൽ നിരീക്ഷണത്തിലാണ് ലതാ മങ്കേഷ്കർ. ആരോ​ഗ്യസ്ഥിതിയിൽ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതർ. കോവിഡിനു പുറമേ കടുത്ത ന്യൂമോണിയയും ബാധിച്ചിട്ടുണ്ട്.

അതി തീവ്രപരിചരണ വിഭാ​ഗത്തിലാണ് ​ഗായികയുള്ളത്. കഠിനമായ ശ്വാസ തടസം നേരിടുന്നുണ്ട്. ശ്വാസ തടസത്തെത്തുടർന്ന് ശനിയാഴ്ച തന്നെ ലതാ മങ്കേഷ്കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിവരം പുറത്തുവിട്ടിരുന്നില്ല.
ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന വിശ്രുത ​ഗായികയ്ക്ക് 93 വയസുണ്ട്. അവരുടെ രോ​ഗശമനത്തിനായി ബോളിവുഡ് അപ്പാടെ പ്രാർഥനയിലാണ്.

Related posts

Leave a Comment