കോവിഡ് ; ലതാ മങ്കേഷ്കർ ​ഗുരുതരാവസ്ഥയിൽ

മുംബൈ: കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കുന്ന ഗായിക ലതാ മങ്കേഷ്‌കർ അതീവ ഗുരുതരാവസ്ഥയിൽ. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ് ലതാ മങ്കേഷ്‌കർ.
ഇക്കഴിഞ്ഞ ജനുവരി 11 നാണ് കോവിഡ് ബാധയെത്തുടർന്ന് ഗായികയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ന്യുമോണിയയും ഗായികയെ അലട്ടിയിരുന്നു.
1942-ൽ 13-ാം വയസ്സിൽ തന്റെ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് കടന്ന ലതാ മങ്കേഷ്‌കർ നിരവധി ഇന്ത്യൻ ഭാഷകളിലായി 30000 ത്തിലധികം ഗാനങ്ങൾ പാടി.
ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച പിന്നണിഗായകരിൽ ഒരാളായ ലതാ മങ്കേഷ്‌കറിന് 2001 ൽ ഭാരത്‌രത്‌ന നൽകി രാജ്യം ആദരിച്ചിരുന്നു. പദ്മഭൂഷൺ, പദ്മവിഭൂഷൺ, ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം മറ്റ് നിരവധി പുരസ്‌കാരങ്ങൾ എന്നിവ ലഭിച്ച ലതാ മങ്കേഷ്‌കർ ഇന്ത്യയുടെ വാനമ്പാടി എന്നാണ് അറിയപ്പെടുന്നത്

Related posts

Leave a Comment