അവസാനത്തെ യുഎസ് വിമാനവും മടങ്ങി, ഒന്നും നേടാതെ

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നിന്ന് അവസാനത്തെ യുഎസ് വിമാനവും മടങ്ങി. ഔദ്യോഗിക പട്ടികയില്‍ ഇനിയൊരാളെയും അവിടെ അവശേഷിപ്പിക്കാതെയാണ് ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കല്‍ നടപടി യുഎസ് പൂര്‍ത്തിയാക്കിയത്. ഇരുപതു വര്‍ഷം. മൂന്നു ലക്ഷം കോടി യുഎസ് ഡോളര്‍, പതിനായിരക്കണക്കിനു മനുഷ്യ ജീവനുകള്‍ എന്നിവയാണ് അഫ്ഗാനിസ്ഥാനിലെ അധിനിവേശത്തിനു യുഎസ് നല്‍കിയ വില.

അമേരിക്കയുടെ അഫ്ഗാൻ പിന്മാറ്റം പൂർത്തിയായെന്ന് പ്രസിഡന്‍റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചു. 20 വർഷങ്ങൾക്ക് ശേഷം അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്കൻ സൈന്യം പൂർണമായും മടങ്ങി. അവസാന അമേരിക്കൻ വിമാനവും കാബൂൾ വിട്ടു. അമേരിക്കൻ അംബാസിഡർ റോസ് വിൽസൺ അടക്കമുള്ളവരുമായി അവസാന യു എസ് വിമാനം C17 ഇന്ത്യൻ സമയം രാത്രി 12 .59 നാണ് പറന്നുയർന്നത്.

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കകളുകളിൽ ഒന്നായിരുന്നു 18 ദിവസം നീണ്ട അഫ്ഗാൻ ഒഴിപ്പിക്കൽ ദൗത്യം. 123,000 പേരെ അഫ്ഗാനിസ്ഥാനിൽ നിന്നും തിരിച്ചെത്തിച്ചെന്ന് പെന്റഗൺ അറിയിച്ചു. അമേരിക്കൻ പിന്മാറ്റം വെടിയുതിർത്താണ് താലിബാൻ ആഘോഷിച്ചത്. ചരിത്ര ദിവസമാണെന്നും ഇനിയും ആരെങ്കിലും അവശേഷിക്കുന്നുവെങ്കിൽ അവരെയും പോകാൻ അനുവദിക്കുമെന്നും താലിബാൻ അറിയിച്ചു. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും. 17 ദിവസം നീണ്ട രക്ഷാദൗത്യത്തിൽ പങ്കെടുത്തവർക്ക് ബൈഡൻ നന്ദിയറിയിച്ചു.

ലോകത്തേക്കും വലിയ ഭീകരാക്രമണ സാധ്യതയുള്ള രാജ്യം, ലോകത്തേക്കും സുരക്ഷിതത്വം കുറഞ്ഞ രാജ്യം, ലോകത്തേക്കും കുറച്ച് കോവിഡ് ആളോഹരി പ്രതിരോധ വാക്സിനേഷന്‍ നല്‍കിയ രാജ്യം, ലോകത്തേക്കും വലിയ പട്ടിണി രാജ്യം, ലോകത്തേക്കും വലിയ സാമ്പത്തിക അസ്ഥിര രാജ്യം തുടങ്ങി പല വിശേഷണങ്ങളാണ് കഴിഞ്ഞ ഇരുപതു വര്‍ഷത്തെ അധിനിവേശം കൊണ്ട് അഫ്ഗാനിസ്ഥാന്‍റെ പക്കല്‍ ഇന്നൂുള്ള ബാക്കി പത്രം. ഏതു നിമിഷവും കൊടിയ ഭീകരാക്രമണങ്ങളും മനുഷ്യക്കുരുതിയുമാണ് അഫ്ഗാനെ കാത്തിരിക്കുന്നത്. മടക്കയാത്രയുടെ അവസാന നിമിഷത്തിലും യുഎസ് സേന അര ഡസണോളം റോക്കറ്റുകളാണു തകര്‍ത്തത്. അല്ലായിരുന്നെങ്കില്‍ ഇന്നലെ മാത്രം നൂറിലേറെ പേര്‍ കൊല്ലപ്പെടുമായിരുന്നു. ഇനിയങ്ങോട്ട് അഫ്ഗാനിസ്ഥാനില്‍ അന്താരാഷ്‌ട്ര സേനകളൊന്നുമില്ല. താലിബാനും ഐഎസ്ഐഎസും മത്സരിച്ച് വെടിവച്ചും ബോംബിട്ടും റോക്കറ്റ് ‌പായിച്ചും മനുഷ്യക്കുരുതി തുടര്‍ന്നുകൊണ്ടേയിരിക്കും.

Related posts

Leave a Comment