ബിച്ചു തിരുമലയുടെ സംസ്‌കാരം വൈകിട്ട് നാലിന് തൈക്കാട് ശാന്തികവാടത്തിൽ

തിരുവനന്തപുരം: അന്തരിച്ച ഗാനരചയിതാവും കവിയുമായ ബിച്ചു തിരുമലയുടെ സംസ്‌കാരം ഇന്നു വൈകിട്ട് നാലിന് തൈക്കാട് ശാന്തികവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെ നടക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ചടങ്ങ്.

കവിയും പ്രശസ്ത ഗാനരചയിതാവുമായ ബിച്ചു തിരുമലയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

ചലച്ചിത്ര ഗാനകലയെ ആസ്വാദക പക്ഷത്തേക്ക് കൂടുതലായി അടുപ്പിക്കുകയും ജനകീയവൽക്കരിക്കുകയും ചെയ്ത ഗാന രചയിതാവാണ് ബിച്ചു തിരുമല. അസാധാരണമായ പദ സ്വാധീനം കൊണ്ടും സംഗീതാത്മകമായ ഭാഷാ പ്രയോഗം കൊണ്ടും അദ്ദേഹത്തിന്റെ ഗാനങ്ങൾ ആസ്വാദക മനസ്സിനോട് ചേർന്നു നിന്നു.

സിനിമാ ഗാനങ്ങളും ഭക്തി ഗാനങ്ങളുമടക്കം അയ്യായിരത്തിലേറെ ഗാനങ്ങൾ അദ്ദേഹത്തിന്റേതായി വന്നു. എൺപതുകളിലും തൊണ്ണൂറുകളിലും കേരളത്തിൽ മുഴങ്ങിക്കേട്ട നിരവധി ഹിറ്റ് ഗാനങ്ങൾ ബിച്ചുവിന്റെ തൂലികയിൽ പിറന്നതായിരുന്നു. മലയാളത്തിലെ എണ്ണപ്പെട്ട ചലച്ചിത്ര ഗാനങ്ങൾക്ക് വരികൾ എഴുതിയതിലൂടെ ശ്രദ്ധേയനായിരുന്നു ബിച്ചു തിരുമലയെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

  • സജി ചെറിയാ ൻ

മലയാളികളുടെ പ്രിയപ്പെട്ട ഗാനരചയിതാവ് ബിച്ചു തിരുമലയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു എന്നു മന്ത്രി സജി ചെറിയാ ൻ .അരനൂറ്റാണ്ട് നീണ്ട എഴുത്തുജീവിതത്തിനിടെ അയ്യായിരത്തിലേറെ ഗാനങ്ങൾ മലയാള സിനിമയ്ക്കായി സമ്മാനിച്ച അതുല്യകലാകാരനാണ് ബിച്ചു തിരുമല. സിനിമാ ഗാനങ്ങളിൽ വാങ്മയ ചിത്രങ്ങൾ കാവ്യഭംഗി തുളുമ്പുന്ന വരികളിലൂടെ സൃഷ്ടിക്കാൻ പ്രത്യേക കഴിവ് അദ്ദേഹത്തിന് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ വേർപാട് മലയാള സിനിമാ മേഖലയ്ക്ക് വലിയ നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ആരാധകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലി അര്ർപ്പിച്ചു..

Related posts

Leave a Comment