ലഖിംപൂർ കര്‍ഷക കൊലപാതകം: കേന്ദ്രമന്ത്രിയുടെ മകന്‍ ആശിഷ് മിശ്ര റിമാന്‍ഡില്‍

യുപിയിലെ ലഖിംപൂർ ഖേരിയിൽ കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരെയും ബിജെപി സർക്കാരിനെതിരെയും പ്രതിഷേധിച്ച കര്‍ഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതി ആശിഷ് മിശ്രയെ റിമാന്‍ഡ് ചെയ്തു. അടുത്ത രണ്ട് ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.ആവശ്യമായ തെളിവുകള്‍ ഉണ്ടായിട്ടും ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യാന്‍ വൈകിപ്പി ക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീംകോടതി വിമർശനം ഉയർത്തിയ പിന്നാലെയാണ് അറസ്റ്റ് നടന്നത്.സംഭവം നടക്കുമ്പോൾ താൻസ്ഥലത്തില്ലെന്നായിരുന്നു ഇയാളുടെ വാദം. പക്ഷെ പോലീസ് അന്വേഷണത്തിലെ മൊബൈല്‍ ടവര്‍ ലൊക്കേഷനില്‍ നിന്ന് ഇത് കളവാണെന്ന് വ്യക്തമായി. പിന്നാലെ തന്നെ വാഹനം ഓടിച്ചത് തന്റെ ഡ്രൈവറല്ലെന്ന വാദവും പൊളിഞ്ഞു. അതേപോലെ തന്നെ, സംഭവ സമയം മകന്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്നായിരുന്നു കേന്ദ്രമന്ത്രി അജയ് മിശ്രയും പറഞ്ഞത്. എന്നാല്‍ ആശിഷിനെ ചോദ്യം ചെയ്തതില്‍ നിന്ന് ഇത് കളവാണെന്ന് ബോധ്യമായി.

Related posts

Leave a Comment