“ലേൺ ദി ഖുർആൻ” സൗദി ദേശീയ സംഗമം റിയാദിൽ മെയ് 13 ന്

നാദിർ ഷാ റഹിമാൻ

റിയാദ്: ഇരുപത്തിമൂന്നാമതു ലേൺ ദി ഖുർആൻ സൗദി ദേശീയ സംഗമം 2022 മെയ് 13, വെള്ളിയാഴ്ച്ച സുലൈ താഖത് വ്യൂ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. ഹ്യൂമൻ റിസോഴ്സ് മന്ത്രാലയത്തിന് കീഴിലുള്ള ദഅ്‌വ &.അവൈർനസ് സൊസൈറ്റിയുടെ ഡയറക്ടറും, കിംഗ് സൗദ് യൂണിവേഴ്സിറ്റിയിലെ ഫിഖ്ഹ് വിഭാഗം മേധാവിയുമായ ഡോ: അലി ബിൻ നാസർ അൽ ശലആൻ ഉദ്ഘാടനം ചെയ്യും.

2021 ൽ നടന്ന ലേൺ ദി ഖുർആൻ അന്താരാഷ്ട്ര ഓൺലൈൻ പരീക്ഷാ വിജയികളെ ആദരിക്കും. ഒന്നാം സമ്മാനം നേടിയ വിജയിക്ക് 1 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസ് സമ്മാനിക്കും.4 വേദികളിലായി നടക്കുന്ന പ്രോഗ്രാമിൻ്റെ ഉദ്ഘാടന സമ്മേളനം രാവിലെ 10.00 മണിക്ക് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സൗദി നാഷണൽ കമ്മിറ്റി പ്രസിഡൻ്റ് അബൂബക്കർ മേഴത്തുർ ഉദ്ഘാടനം ചെയ്യും. മൗലവി ഉസാമ മുഹമ്മദ് ഉദ്‌ബോധനം നൽകും.

രാവിലെ നടക്കുന്ന രണ്ടാമത്തെ സെഷനിൽ സംഘടനാ മീറ്റ് റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രസിഡൻറ് അബ്ദുൽഖയ്യൂം ബുസ്താനി ഉദ്ഘാടനം ചെയ്യും. നാഷണൽ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി ഹബീബ് റഹ്മാൻ വിഷയമവതരിപ്പിക്കും.ഉച്ചക്ക് 2.00 മണിക്ക് ആരംഭിക്കുന്ന നവോത്ഥാന സെഷൻ “വിശുദ്ധ ഖുർആൻ പരിഭാഷ – ചരിത്രം, കാലാത്‌മകത, മുസ്ലിം നവോത്ഥാനം” എന്ന പ്രമേയത്തിൽ എം.എസ്.എം മിൻ്റെ നാഷണൽ കൺവീനർ ഫർഹാൻ കാരക്കുന്ന് വിഷയമവതരിപ്പിക്കും. എം.എം അക്ബർ ചോദ്യോത്തര സെഷന് നേതൃത്വം നൽകും.

സൗദി അറേബ്യയിലെ ദഅ്‌വ സെൻ്ററുകളിലെ പ്രബോധകരുടെ മീറ്റ് , അജ്മൽ മദനി, അബ്ദുസലാം ബുസ്താനി എന്നിവർ നേതൃത്വം നൽകും. എം.ജി.എം പ്രവർത്തകരുടെ നേതൃത്വത്തിൽ “വനിതാവേദി”, റിയാദ് ഇന്റർനാഷ്ണൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൾ മീരാ റഹ്മാൻ ഉദ്ഘാടനം ചെയ്യും. എം.ജി.എം തൃശ്ശൂർ ജില്ലാ പ്രസിഡന്റ് ഉമ്മുകുൽസൂം ടീച്ചർ മുഖ്യാതിഥിയായിരിക്കും.”സ്ത്രീ സ്വത്വം ഇസ്‌ലാമിൽ” എന്ന വിഷയത്തിൽ അൻസാർ നന്മണ്ട മുഖ്യ പ്രഭാഷണം നിർവഹിക്കും. “ആത്മവിചാരണ” എന്ന വിഷയത്തിൽ റാഹില അൻവർ, ” അപരിചിതർക്ക് അനുമോദനം” എന്ന വിഷയത്തിൽ അമീന അനിവാരിയ്യ എന്നിവർ സംസാരിക്കും.

വൈകീട്ട് നാലിന് നടക്കുന്ന സാംസ്കാരിക സമ്മേളനം . ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ബാസ് ചെമ്പൻ ഉദ്ഘാടനം ചെയ്യും. “മതേതരത്വ കേരളം – സാമൂഹിക സൗഹാർദം” എന്ന പ്രമേയത്തിൽ ശിഹാബ് സലഫി ജിദ്ദ വിഷയമവതരിപ്പിക്കും. റിയാദിലെ സമൂഹിക- സാംസ്കരിക- മാധ്യമരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പ്രമേയ സംവേദനം നടത്തും.

കുട്ടികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന പ്രത്യേക പ്രോഗ്രാം “കളിത്തട്ട്” ഹനിഫ് മാസ്റ്റർ, അംജദ് അൻവാരി, ഇസ്‌ലാഹി സെന്ററിന് കീഴിലുള്ള മദ്റസ അധ്യാപികാ, അധ്യാപകന്മാർ എന്നിവർ നേതൃത്വം നൽകും.സമാപന സമ്മേളനവും, സമ്മാനദാനവും പ്രത്യേകം സജ്ജമാക്കിയ ഓപ്പൺ ഗ്രൗണ്ടിൽ രാത്രി 7.00 മണിക്ക് ആരംഭിക്കും. സമാപന സംഗമത്തിൽ എം.എം അക്ബർ, അൻസാർ നന്മണ്ട, എന്നിവർ മുഖ്യപ്രഭാഷണം നടത്തും .

സംഘാടക സമിതി ചെയർമാൻ അബ്ദുൽഖയ്യും ബുസ്താനി, ജനറൽ കൺവീനർ മുഹമ്മദ് സുൽഫിക്കർ, റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെൻ്റർ ജനറൽ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി, മുഹമ്മദ് കുട്ടി കടന്നമണ്ണ, അഡ്വക്കറ്റ് അബ്ദുൽജലീൽ, നൗഷാദ് അലി പി. മുജീബ് അലി തൊടികപ്പുലം, ഫൈസൽ ബുഹാരി, അബ്ദുൽ വഹാബ് പാലത്തിങ്ങൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Related posts

Leave a Comment