മൂന്നാറിലെ കുണ്ടള എസ്റ്റേറ്റിൽ ഉരുൾപൊട്ടൽ ; 141 കുടുംബങ്ങളിലെ 450 പേരെ മാറ്റിപ്പാർപ്പിച്ചു

മൂന്നാർ: മൂന്നാറിലെ കുണ്ടള എസ്റ്റേറ്റ് പുതുക്കടി ഡിവിഷനിൽ ഉരുൾപൊട്ടൽ. രണ്ട് കടമുറികളും ഒരു ക്ഷേത്രവും ഒരു ഓട്ടോറിക്ഷയും മണ്ണിനടിയിലായി. അപകടത്തിൽ ആളപായമില്ല. രാത്രി 12മണിയ്ക്ക് ശേഷമാണ് സംഭവം. സ്ഥലത്തെ തോട്ടം തൊഴിലളികളെ കുണ്ടള സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചു.ഉരുൾപൊട്ടലിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഫയർഫോഴ്സ് സംഘമാണ് 141 കുടുംബങ്ങളിലെ 450 പേരെ മാറ്റിപ്പാർപ്പിച്ചത്. മൂന്നാർ വട്ടവട സംസ്ഥാന പാതയിലെ പുതുക്കുടിയിൽ റോഡ് തകർന്ന നിലയിലാണ്. ഇതോടെ റോഡ് ഗതാഗതം തടസപ്പെട്ടതിനാൽ വട്ടവടയടക്കം ഒറ്റപ്പെട്ടതയാണ് വിവരം. സ്ഥലത്ത് ഗതാഗതം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്.

Related posts

Leave a Comment