Connect with us
fed final

Idukki

വണ്ടിപ്പെരിയാര്‍ റോഡിൽ അരണമുടിയില്‍ മണ്ണിടിച്ചിൽ

മണികണ്ഠൻ കെ പേരലി

Published

on

പത്തനംതിട്ട : ആങ്ങമൂഴി-കക്കി- വണ്ടിപ്പെരിയാര്‍ റോഡില്‍ അരണമുടിയില്‍ മണ്ണിടിച്ചിലുണ്ടായി. മൂഴിയാര്‍ കോളനിയില്‍ നിന്നും എട്ടു കിലോമീറ്റര്‍ അകലെയാണ് മണ്ണിടിച്ചിലുണ്ടായത്. ഇതേ തുടര്‍ന്ന് റോഡ് ഗതാഗതം സ്തംഭിച്ചു. തടസം നീക്കുന്നതിന് ജെസിബി ഉപയോഗിച്ച് പൊതുമരാമത്ത് നിരത്തുവിഭാഗം ശ്രമം തുടങ്ങി. വാല്‍വ് ഹൗസിനു സമീപം മണ്ണിടിച്ചിലിനു സാധ്യതയുണ്ട്.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Idukki

അടിമാലിക്ക് സമീപം ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞു; 19 പേർക്ക് പരിക്ക്

Published

on

ഇടുക്കി: അടിമാലിക്ക് സമീപം വിനോദസഞ്ചാരികളുടെ ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞു.അപകടത്തിൽ 19 പേർക്ക് പരിക്കേറ്റു. ആരുടെയും നില ​ഗുരുതരമല്ല. അടിമാലി മൂന്നാർ  റോഡിൽ ആനച്ചാലിലാണ് അപകടം നടന്നത്. എറണാകുളം പനങ്ങാട് നിന്നും എത്തിയ വിനോദസഞ്ചാരികൾക്കാണ് പരിക്കേറ്റത്. 

Continue Reading

Idukki

നവജാതശിശു മരിച്ചതിന് പിന്നാലെ അമ്മയും മൂത്ത മകനും ആത്മഹത്യ ചെയ്തു

Published

on

ഇടുക്കി : ഇടുക്കി ഉപ്പുതറയിൽ നവജാത ശിശുവിന്റെ മരണത്തിന് പിന്നാലെ അമ്മയും മൂത്ത മകനും ആത്മഹത്യ ചെയ്തു. ഉപ്പുതറ പഞ്ചായത്തിലെ നാലാംമൈല്‍ കൈതപ്പതാലിലാണ് സംഭവം. കൈതപ്പതാല്‍ സ്വദേശിനി ലിജ (38), ഏഴ് വയസുള്ള മകന്‍ എന്നിവരാണ് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തത്.

ഇന്ന് വ്യാഴാഴ്ച രാവിലെ 6 മണിയോടെയാണ് സംഭവം. ഇന്നലെയാണ് 28 ദിവസം പ്രായമുള്ള നവജാത ശിശു മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചത്. കുഞ്ഞിന്റെ മരണത്തെ തുടര്‍ന്ന് ലിജി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു .

Advertisement
inner ad

ഇന്ന് രാവിലെ ബന്ധുക്കളെല്ലാം പള്ളിയില്‍ പോയ സമയത്ത് ലിജിയും മകനും മാത്രമായിരുന്നു വീട്ടില്‍. പള്ളിയില്‍ നിന്ന് മടങ്ങിയെത്തിയ ബന്ധുക്കള്‍ വീട്ടില്‍ ലിജിയെയും മകനെയും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഇരുവരും കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ബന്ധുക്കളുടെ നിരീക്ഷണത്തിലായിരുന്നു ലിജി.

Advertisement
inner ad
Continue Reading

Idukki

ഇടുക്കിയിൽ വീണ്ടും അരിക്കൊമ്പൻ്റെ ആക്രമണം

Published

on

ഇടുക്കി : ഇടുക്കിയിൽ വീണ്ടും അരിക്കൊമ്പൻ്റെ ആക്രമണം. ആക്രമണത്തിൽ പന്നിയാർ എസ്റ്റേറ്റിലെ കാൻ്റീൻ തകർന്നു. കാൻ്റീൻ നടത്തിപ്പുകാരനായ എഡ്വിൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം.സംഭവ സമയത്ത് എഡ്വിൻ മാത്രമാണ് കാൻ്റീനിൽ ഉണ്ടായിരുന്നത്. അരിക്കൊമ്പനെ കണ്ട് എഡ്വിൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കാട്ടാന പുറകേയെത്തി ആക്രമിക്കാൻ ശ്രമിച്ചു. തൊട്ടടുത്തുണ്ടായിരുന്ന ലയത്തിൽ കയറിയാണ് എഡ്വിൻ രക്ഷപ്പെട്ടത്. പന്നിയാ‍‍ർ എസ്റ്റേറ്റിൽ റേഷൻ കട പല തവണ അരിക്കൊമ്പൻ ആക്രമിച്ചിട്ടുണ്ട്. കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുന്നതിനായി റേഷൻ കടക്ക് ചുറ്റും ഇലക്ട്രിക് ഫെൻസിംഗ് ത്തിയിട്ടുണ്ട്. ഇതിന് അടുത്തുള്ള ലേബ‍ർ കാ ന്റീനിലായിരുന്നു ആക്രമണം നടത്തിയത്.ശബ്ദം കേട്ടെത്തിയ തൊഴിലാളികളാണ് കാട്ടാനയെ തുരത്തിയത്.

Continue Reading

Featured