കൊക്കാത്തോട്ടിൽ ഉരുൾ പൊട്ടി, വൻ നഷ്ടം, ജീവഹാനിയില്ല

പത്തനംതിട്ട : കൊക്കാത്തോട് ഭാഗത്ത്‌ ഉരുൾ പൊട്ടിയതായും ഒരേക്കർ ഭാഗത്ത്‌ ഒരു വീട് (റേഷൻ കടയ്ക്ക് അടുത്ത് ) നശിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്. മേല്പറഞ്ഞ ഭാഗത്ത്‌ 4 വീടുകളിൽ വെള്ളം കയറിയതായും, നാട്ടുകാർ കൂടി സഹായിച്ച് ആൾക്കാരെയും സാധനസാമഗ്രികളും സുരക്ഷിതമായി നീക്കി എന്നും അറിയുന്നു. ആളപായം ഉള്ളതായി വിവരം ലഭിച്ചിട്ടില്ല. അച്ചൻകോവിലാർ, പമ്പ കല്ലാർ തീരങ്ങളിൽ അതീവ ജാഗ്രത പുലർത്തേണ്ടത്തുണ്ട്. ജലനിരപ്പ് ഒക്ടോബർ മാസത്തിലെ ലെവലിലെത്താൻ സാധ്യത
എന്നാണ് അറിയുന്നത്. കോന്നിയിൽ കൊക്കാത്തോട് ഭാഗത്ത് അച്ചൻകോവിൽ ആറ്റിൽ ജലനിരപ്പ് ഉയർന്നു :രാത്രിയിൽ 5 വിടുകളിൽ വെള്ളം കയറി:..അൾക്കാർ അയൽ വീടുകളിലേക്ക് മാറി: ഇപ്പോൾ ഐരവൺ ഭാഗത്ത് റോഡ് ഗതാഗതം തടസപ്പെട്ടു: വള്ളിക്കോട്, പന്തളം ഭാഗങ്ങളിൽ ജലനിരപ്പ് ഉയരാൻ സാധ്യത…. മഴ ഇപ്പോൾ കുറഞ്ഞു: ഇന്നലെ രാത്രയിൽ ചിറ്റാർ – സിതത്തോട് മേഖലയിലും കനത്ത മഴ പെയ്തു.

ഐരവൺ വില്ലേജിൽ കുമ്മണ്ണൂർ ഭാഗത്ത് ജലനിരപ്പുയരുകയും റബർ തോട്ടങ്ങളിലേയ്ക്ക് വെള്ളം കയറുകയും ചെയ്തിട്ടുണ്ട്. അപകടകരമാം വിധത്തിൽ വീടുകളിൽ വെള്ളം കയറിയിട്ടില്ല. ആളുകളെ മാറ്റിപ്പാർപ്പിയ്ക്കേണ്ട സാഹചര്യം ഇപ്പോൾ ഇല്ല. ദുരന്ത നിവാരണ വിഭാഗം ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്

Related posts

Leave a Comment