ഭൂവിനിയോഗ നിയമങ്ങൾ പൊളിച്ചെഴുതണം: ഗാന്ധിദർശൻ വേദി

കൊച്ചി: പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാൻ പര്യാപ്തമായ രീതിയിലും ,കേരളത്തിലെ ഭൂപ്രകൃതിയ്ക്കും ,ഭാവി തലമുറയ്ക്കും അനുയോജ്യമായ വിധത്തിൽ ഭൂവിനിയോഗ നിയമങ്ങൾ സമഗ്രമായി പരിഷ്ക്കരിക്കണമെന്ന് കേരള പ്രദേശ് ഗാന്ധി ദർശൻ വേദി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

മണ്ണ് ,ജലം ,വനം തുടങ്ങിയ ഭൂവിഭവങ്ങളുടെയും ,ഭൂമിയുടെയും സുസ്ഥിരവും അനുയോജ്യവുമായ ഉപയോഗത്തെ സംബന്ധിച്ച നിയമങ്ങളിൽ സമഗ്രവും , കാലാനുസൃതവുമായ മാറ്റങ്ങൾ വേണം. നിർദ്ദയമായ മണ്ണെടുപ്പും, നിലം നികത്തലും ,കരിങ്കൽ ഖനനവും ,ജലസ്രോതസ്സുകൾ സംരക്ഷിക്കാനുള്ള വിമുഖതയും മാറണമെങ്കിൽ നിയമങ്ങൾ കർശനമാക്കണം. .മല പ്രദേശങ്ങളും ,താഴ്ന്ന പ്രദേശങ്ങളും ,തീരപ്രദേശങ്ങളും, സമുദ്രനിരപ്പിന് താഴെ സ്ഥിതി ചെയ്യുന്ന തണ്ണീർത്തടങ്ങൾ പോലെയുള്ള പ്രദേശങ്ങളുടെയുമൊക്കെ ഭൂപരിപാലനത്തിന് വ്യത്യസ്ത സമീപനം അത്യന്ത്യാപേക്ഷിതമാണ് .ഇവിടങ്ങളിലെ ഭൂവിനിയോഗത്തിൽ തുടർച്ചയായി വന്നിട്ടുള്ള മാറ്റങ്ങൾ പ്രളയക്കെടുതി രൂക്ഷമാക്കുന്നതിനും ,ദുരന്ത സാധ്യത വർദ്ധിപ്പിക്കുന്നതിനും കാരണമായിട്ടുണ്ടോ എന്ന് വിവിധ മേഖലകളിലെ വിദഗ്ദ്ധരെ ഉൾപ്പെടുത്തി പഠനം നടത്തേണ്ടതാണ്. ഇതിൻ്റെ അടിസ്ഥാനത്തിൽ കാലാവസ്ഥാ വ്യതിയാനങ്ങളെ നമ്മൾ എങ്ങനെ നേരിടണമെന്നതു കൂടി കണക്കിലെടുത്തു കൊണ്ടും ,ഭാവി തലമുറയ്ക്ക് വേണ്ടിയും ഉള്ള വികസന ആസൂത്രണമാണ് സർക്കാരിൻ്റേയും ,തദ്ദേശ സ്ഥാപനങ്ങളുടേയും നേതൃത്വത്തിൽ ഇനി കേരളത്തിൽ നടപ്പാക്കേണ്ടതെന്നും യോഗം ചൂണ്ടിക്കാട്ടി.

സംസ്ഥാന ചെയർമാൻ ഡോ:എം.സി ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. ഡോ: നെടുമ്പന അനിൽ ,ഡോ: അജിതൻ മേനോത്ത് ,എം.എസ് ഗണേശ് ,ശങ്കർ കുമ്പളത്ത് ,ഡോ:പി .വി.പുഷ്പജ ,ബിനു.എസ്.ചെക്കാലയിൽ ,ഡോ :ഗോപീ മോഹൻ ,മാമ്പുഴക്കരി വി.എസ് ദിലീപ് കുമാർ എന്നിവർ സംസാരിച്ചു .

Related posts

Leave a Comment