Kerala
കെ. റെയിൽ; ഭൂമിയേറ്റെടുക്കലിനായി പ്രഖ്യാപിച്ച വിജ്ഞാപനം പിൻവലിക്കണമെന്ന് കെ.സുധാകരൻ എംപി

തിരുവനന്തപുരം; സിൽവർലൈൻ പദ്ധതിയിൽ നിന്നും മലക്കം മറിഞ്ഞസ്ഥിതിക്ക് ഭൂമിയേറ്റെടുക്കലിനായിപ്രഖ്യാപിച്ച വിജ്ഞാപനം പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. ഭൂമിയേറ്റെടുക്കൽ വിജ്ഞാപനം നിലനിൽക്കുന്നത് കാരണം പലർക്കും അവരുടെ ഭൂമി ക്രയവിക്രയം ചെയ്യാനോ അവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനോ ബാങ്ക് വായ്പ ലഭിക്കുന്നതിനോ സാധിക്കാത്ത സ്ഥിതിയാണുള്ളത്. കൂടാതെ പ്രതിഷേധക്കാർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കാനും തയ്യാറാകണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
ജനവിരുദ്ധവും നാടിനും പരിസ്ഥിതിക്കും ആപത്തുമായ കെ.റെയിൽ പദ്ധതി മരവിപ്പിച്ച് സർക്കാർ യുടേൺ എടുത്തത് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും പ്രതിഷേധം ഫലം കണ്ടത് കൊണ്ടാണ്. ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച ഉദ്യോഗസ്ഥരെ തിരികെ വിളിക്കാനുള്ള റവന്യു വകുപ്പ് ഉത്തരവ് അതിന്റെ ആദ്യഘട്ടവിജയം. പാരിസ്ഥിതിക പഠനം,സാമൂഹികാഘാത പഠനം,ഡിപിആർ തുടങ്ങി വ്യക്തമായ യാതൊരു തയ്യാറെടുപ്പുമില്ലാതെയാണ് സർക്കാർ സിൽവർലൈൻ പദ്ധതിക്കായി എടുത്ത് ചാടിയത്.കേന്ദ്രാനുമതി കിട്ടിയശേഷം പദ്ധതി തുടങ്ങുമെന്ന് ഇപ്പോൾ വീമ്പ് പറയുന്നത് ജാള്യത മറയ്ക്കാനാണെന്നും സുധാകരൻ പറഞ്ഞു.
സർക്കാർ ഖജനാവിൽ നിന്നും 56.69 കോടിയാണ് ഒട്ടും പ്രായോഗികമല്ലാത്ത സിൽവർലൈൻ പദ്ധതിക്കായി പൊടിച്ചത്. തട്ടിക്കൂട്ട് ഡിപിആർ തയ്യാറാക്കിയ ജനറൽ കൺസൾട്ടൻസിയായ ഫ്രഞ്ച് കമ്പനി സിസ്ട്രക്ക് ഇതുവരെ നൽകിയത് 22.27 കോടി രൂപയാണ്. കൈപുസ്തകം, സംവാദം,പ്രചരണം,ശമ്പളം തുടങ്ങിയവക്കായി കോടികൾ ചെലവാക്കി.ഇതെല്ലാം ഖജനാവിലേക്ക് തിരിച്ചടച്ച് പൊതുസമൂഹത്തോട് മാപ്പുപറയാൻ മുഖ്യമന്ത്രി തയ്യാറാകണം.ജനങ്ങൾക്ക് വേണ്ടാത്ത പദ്ധതിയുമായി വന്നാൽ അതു നടപ്പാക്കാൻ സമ്മതിക്കില്ലെന്ന് കോൺഗ്രസ് നേരത്തെ വ്യക്തമാക്കിയതാണ്.അന്നത് മുഖവിലയ്‌ക്കെടുക്കാത്ത സർക്കാരിന് ഇന്ന് നാണം കെട്ട് പിൻമാറേണ്ടിവന്നു.അധികാരം ജനങ്ങളെ ദ്രോഹിക്കാനുള്ളതെന്ന വെളിവ് ഇനിയെങ്കിലും മുഖ്യമന്ത്രിക്ക് ഉണ്ടാകണമെന്നും സുധാകരൻ പറഞ്ഞു.
കെ.റെയിൽ വേണ്ട,കേരളം മതിയെന്ന മുദ്രാവാക്യവും സർവെകല്ലുകൾ പിഴുതെറിയാനുള്ള കോൺഗ്രസ് ആഹ്വാനവും ജനം ഏറ്റെടുത്തതിന്റെയും വിജയം കൂടിയാണിത്.കുറ്റിയിടൽ,പോലീസിന്റെ ബൂട്ട് പ്രയോഗം,സ്ത്രീകളെയും കുട്ടികൾക്കുമെതിരെ കയ്യേറ്റം,തട്ടിക്കൂട്ട് സംവാദം, പ്രതിഷേധിച്ചാൽ പല്ല് തെറിപ്പിക്കുമെന്ന വെല്ലുവിളി,മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഗീർവാണം അങ്ങനെയെന്താല്ലാം പുകിലാണ് സർക്കാർ സിൽവർലൈൻ പദ്ധതിയുടെ പേരിൽ കാട്ടികൂട്ടിയത്. ഇതിനെല്ലാം സിപിഎമ്മും എൽഡിഎഫും പരസ്യമായി മാപ്പുപറയണം.ജനങ്ങളെ വെല്ലുവിളിച്ച് ധാർഷ്ട്യത്തോടെ ഏകപക്ഷീയ നടപടി സ്വീകരിച്ചത് കൊണ്ടാണ് പ്രക്ഷോഭങ്ങൾക്ക് മുന്നിൽ സർക്കാരിന് മുട്ടുമടക്കേണ്ടിവന്നത്. പദ്ധതി പൂർണ്ണമായി ഉപേക്ഷിക്കുമെന്ന് സർക്കാർ പ്രഖ്യാപിക്കുന്നതുവരെ കോൺഗ്രസ് സമര രംഗത്തുണ്ടാകുമെന്നും സുധാകരൻ പറഞ്ഞു.
Kerala
തിരുവനന്തപുരംത്ത് ഏപ്രിൽ 24 ന് പ്രാദേശിക അവധി

തിരുവനന്തപുരം: തലസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ ഏപ്രിൽ 24 ന് പ്രാദേശിക അവധി . മേജർ വെള്ളായണി ദേവീ ക്ഷേത്ര കാളിയൂട്ട് മഹോത്സവത്തിന്‍റെ ഭാഗമായി ഏപ്രിൽ 24 (വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം ജില്ലയിലെ 6 ഗ്രാമപഞ്ചായത്തുകളിലും നഗരസഭയുടെ ചില മേഖലകളിലുമാണ് അവധി.
കാളിയൂട്ട് മഹോത്സവത്തിന്റെ പ്രധാന ദിവസമായ ഏപ്രിൽ 24 ന് നേമം, കല്ലിയൂർ, പള്ളിച്ചൽ, ബാലരാമപുരം, വെങ്ങാനൂർ, തിരുവല്ലം എന്നീ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലാണ് അവധി (തിരുവനന്തപുരം നഗരസഭയിൽ ലയിപ്പിച്ച പ്രദേശങ്ങളുൾപ്പെടെ) പ്രദേശത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടറാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്. മുൻ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകൾക്ക് ഈ അവധി ബാധകമായിരിക്കില്ലെന്നും ഉത്തരവിൽ പറയുന്നു.
Kerala
യൂത്ത്കോൺഗ്രസുകാർക്ക് നേരെയുള്ള വധശ്രമം: ചിന്താ ജെറോമിന്റെ പങ്കിൽ റിപ്പോർട്ട് തേടി കോടതി

കൊല്ലം: നക്ഷത്ര റിസോർട്ടിൽ താമസിച്ചതിന് ചിന്താ ജെറോമിനെതിരെ പരാതി നൽകിയതിന്റെ പേരിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം, ആഷിക് ബൈജു, അജ്മൽ, ശരത് മോഹൻ എന്നിവരെ ആക്രമിച്ച കേസിൽ ചിന്താ ജെറോമിന്റെ പങ്ക് അന്വേഷിക്കണമെന്ന ഹർജിയിൽ പോലീസിനോട് റിപ്പോർട്ട് തേടി കോടതി. അന്വേഷണ പുരോഗതി മാർച്ച് 28ന് സമർപ്പിക്കണം എന്നാണ് കോടതി പോലീസിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. അഡ്വ. ധീരജ് രവി മുഖേന വിഷ്ണു സുനിൽ പന്തളം സമർപ്പിച്ച ഹർജിയിലായിരുന്നു കോടതി റിപ്പോർട്ട് തേടിയത്. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് നിയതാ പ്രസാദ് ആണ് ഹർജി പരിഗണിച്ചത്. ആക്രമണം നടത്തിയതിനുശേഷവും മുമ്പും ചിന്താ ജെറോമിനോടൊപ്പം പ്രതികൾ ഒന്നിച്ച് അത്താഴം കഴിക്കുന്നതും പാട്ടു പാടുന്നതുമായ ചിത്രങ്ങളും വീഡിയോകളും പ്രതികൾ തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രദർശിപ്പിച്ചിരുന്നു. ഗൂഢാലോചന അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ഈ തെളിവുകൾ കോടതിയിൽ സമർപ്പിച്ചു.
ആക്രമണ കേസിൽ ഇതുവരെയും രണ്ട് പ്രതികൾ മാത്രമാണ് അറസ്റ്റിൽ ആയിട്ടുള്ളത്. ബാക്കിയുള്ള പ്രതികൾ പൊതു വേദികളിൽ ഉൾപ്പെടെ പരസ്യമായി തങ്ങളുടെ സാന്നിധ്യം ഉണ്ടായിട്ടും പോലീസ് ഇതുവരെയും അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറായിട്ടില്ല. പ്രതികളെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റിയത് നേരത്തെ വിവാദമായിരുന്നു. സിപിഎമ്മിന്റെ നിർദ്ദേശാനുസരണം ആണ് ഈ കേസിൽ പോലീസ് പ്രതികളെ സംരക്ഷിക്കുന്ന തരത്തിൽ പ്രവർത്തിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. ഇതിൻറെ ഭാഗമായി രണ്ട് ദിവസത്തിനുള്ളിൽ തട്ടിക്കൂട്ട് കുറ്റപത്രം സമർപ്പിക്കാനുള്ള പോലീസിന്റെ നീക്കം നീതിന്യായ വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണ്. യൂത്ത് കോൺഗ്രസ് നേതാക്കന്മാർക്കെതിരെയുള്ള ആക്രമണം കരുതിക്കൂട്ടിയുള്ളതും മുൻകൂട്ടി തയ്യാറാക്കപ്പെട്ടതും ആണെന്ന് അഡ്വ. ധീരജ് രവി മുഖേന നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഗൂഢാലോചന അന്വേഷിക്കണമെന്നും തെളിവുകൾ ശാസ്ത്രീയമായി പരിശോധിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
Kerala
വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷം: മഹാത്മാ ഗാന്ധിയുടെ ഛായാചിത്ര ജാഥ 29ന്
-
Business3 months ago
കേരളത്തിൽ 5G: നാളെ മുതൽ
-
Featured3 months ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured2 months ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Cinema4 weeks ago
സിനിമ താരം സുബി സുരേഷ് അന്തരിച്ചു
-
Featured2 months ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured3 months ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 month ago
പാർട്ടിക്കു വേണ്ടി കൊലപാതകം ചെയ്തിട്ടുണ്ട്, തിരുത്താൻ CPM അനുവദിച്ചില്ല: ആകാശ് തില്ലങ്കേരി
-
Featured3 months ago
ഓവർ കോട്ടില്ല, ജായ്ക്കറ്റില്ല,19 മണിക്കൂർ ഉണർന്നു നടന്ന് നൂറ് ദിവസം, ഒപ്പം നടന്ന് ഇന്ത്യയുടെ അഭിമാന താരങ്ങൾ
You must be logged in to post a comment Login