‘ലളിതം സുന്ദരം’ പിറന്നാൾ ആഘോഷിച്ചു ബിജു മേനോൻ

മലയാളത്തിന്റെ പ്രിയ നായകൻ ബിജു മേനോന്റെ പിറന്നാൾ ദിനത്തിൽ പുതിയ ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ റിലീസ് ചെയ്‌ത് മോഹൻലാൽ. ഫേസ്‌ബുക്കിലൂടെയാണ് ബിജു മേനോൻ മുഖ്യവേഷത്തിലെത്തുന്ന ‘ലളിതം സുന്ദരം’ സിനിമയുടെ പോസ്‌റ്റർ ലാലേട്ടൻ റിലീസ് ചെയ്‌തത്. ബിജു മേനോനൊപ്പം മഞ്ജു വാര്യർക്കും സംവിധായകൻ മധു വാര്യർക്കും ക്രൂവിനും മോഹൻലാൽ ആശംസകളും നേർന്നു. ഏറെനാളത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യർ-ബിജു മേനോൻ ജോഡി ഒന്നിക്കുന്ന ചിത്രംകൂടിയാണ് ലളിതം സുന്ദരം. മഞ്ജുവാര്യരുടെ സഹോദരൻ മധു വാര്യരാണ് ചിത്രത്തിന്റെ സംവിധായകൻ. അഭിനേതാവെന്ന നിലയിൽ ശ്രദ്ധേയനായ മധു വാര്യരുടെ ആദ്യ ചിത്രമാണിത്. സെഞ്ചുറി പിക്‌ചേഴ്‌സിന്റെ സഹകരണത്തിൽ മഞ്ജു വാര്യർ പ്രൊഡക്‌ഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ബിജു മേനോനും മഞ്ജു വാര്യർക്കുമൊപ്പം സൈജു കുറുപ്പ്,ദീപ്‌തി സതി, അനു മോഹൻ എന്നിവരും ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററിലുണ്ട്.

Related posts

Leave a Comment