“ലാൽ ജോസ് ” വീഡിയോ ഗാനം റിലീസ്

ത്രിബിൾ സിക്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹസീബ് മേപ്പാട്ട് നിർമ്മിച്ച് നവാഗതനായ കബീർ പുഴമ്പ്രം കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന “ലാൽജോസ് ” എന്ന ചിത്രത്തിലെ വീഡിയോ ഗാനം സത്യം ഓഡിയോസ് പുറത്തിറക്കി.
ജോപോൾ എഴുതിയ വരികൾക്ക് ബിനേഷ് മണി ഈണം നൽകി സിദ് ശ്രീറാം ആലപിച്ച ” സുന്ദരി പെണ്ണേ…എന്ന ഗാനമാണ് റിലീസായത്.
ഒട്ടേറെ വെബ്‌സീരീസുകളിലൂടെ ശ്രദ്ധേയനായ യുവനടന്‍ മുഹമ്മദ് ശാരിഖ് നായകനാകുന്ന ഈ ചിത്രത്തിലെ നായിക
പുതുമുഖ നടി ആന്‍ഡ്രിയ ആന്‍ ആണ്.ഭഗത് മാനുവൽ,ജെൻസൺ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
മലയാളത്തിലെ പ്രമുഖ സംവിധായകന്‍ ലാല്‍ജോസിന്റെ പേര് തന്നെയാണ് ഈ ചിത്രത്തിന്റെ ടൈറ്റില്‍ എന്നത് ഏറേ പുതുമയാണ്.
ധനേഷ് രവീന്ദ്രനാഥ് ഛായാഗ്രാഹണം നിർവ്വഹിക്കുന്നു.
സിനിമയെ കുറിച്ചും, സിനിമക്കുള്ളിലെ പ്രശ്നങ്ങളെ കുറിച്ചും ചർച്ച ചെയ്യുന്ന ചിത്രമാണിത്.
സിദ് ശ്രീറാം,വിജയ് യേശുദാസ് എന്നിവരാണ് ഗായകൻ. പശ്ചാത്തലസംഗീതം- ഗോപി സുന്ദർ.

Related posts

Leave a Comment