ലക്ഷദ്വീപിൽ നിന്നും ചികിത്സക്കെത്തിയ ​ഗർഭിണിയും കുഞ്ഞും മരിച്ചു

കൊച്ചി: ലക്ഷദ്വീപിൽ നിന്നും ചികിത്സക്കെത്തിയ ​ഗർഭിണിയും കുഞ്ഞും മരിച്ചു. മൂന്ന് ദിവസം മുമ്പാണ് ആരോ​ഗ്യ നില വഷളായതിനെ തുടർന്ന് ഇവരെ കവരത്തിയിലേക്ക് കൊണ്ട് വന്നതും പിന്നീട് കൊച്ചിയിലേക്ക് എത്തിച്ചതും.എന്നാൽ ചികിത്സക്കിടെ മരണപ്പെടുകയായിരുന്നു. ഗുരുതരാവസ്ഥയിലായ ഗർഭിണിയെ നേരിട്ട് കൊച്ചിയിലെത്താൻ കഴിയാത്തതാണ് ആരോഗ്യനില വഷളാക്കാൻ കാരണമായതെന്നാണ് റിപ്പോർട്ട്. എയർ ആംബുലൻസ് വഴി യുവതിയെ നേരിട്ട് കൊച്ചിയിലെത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. യഥാസമയത്ത് വിദഗ്ദ്ധ ചികിത്സ ലഭിച്ചില്ലെന്നാണ് ബന്ധുക്കളുടെ പരാതി.

Related posts

Leave a Comment