ലക്ഷദ്വീപ് പ്രശ്നം പാര്‍ലമെന്‍റിലും ഉന്നയിക്കുംഃ പ്രതാപന്‍

കൊച്ചി: ലക്ഷദ്വീപ് നിവാസികളുടെ മനുഷ്യാവകാശ ലംഘനങ്ങളടക്കമുള്ള പ്രതിസന്ധികള്‍ മനസിലാക്കാനും വിലയിരുത്താനും ദ്വീപ് സന്ദര്‍ശിക്കാന്‍ പദ്ധതിയിട്ട കേരളത്തിലെ എംപിമാര്‍ക്ക് സന്ദര്‍ശനാനുമിതി നിഷേധിച്ച നടപടിക്കെതിരേ ദ്വീപ് ഭരണകൂടത്തെ സമീപിക്കുമെന്ന് ടി.എന്‍. പ്രതാപന്‍ എംപി. വന്‍കരയിലുള്ളവര്‍ ദ്വീപിലെത്തിയാല്‍ ക്രമസമാധാനം തകരുമെന്നാണ് ദ്വീപ് ഭരണകൂടം പറയുന്നത്. കേരളത്തോട് വലിയ തോതില്‍ ഒട്ടിനില്‍ക്കുന്ന പ്രദേശമാണ് ലക്ഷദ്വീപ്. അവിടെയുള്ള സഹോദരങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടുന്നത് എങ്ങനെ ക്രമസമാധാന പ്രശ്നമാകുമെന്ന് പ്രതാപന്‍ ചോദിച്ചു.

ക്രമസമാധാനം തകര്‍ക്കാനല്ല, അവിടെയുള്ള ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനാണ് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ സന്ദര്‍ശനാനുമതി തേടിയത്. എന്നാല്‍ ക്രമസമാധാന പ്രശനമുയര്‍ത്തി സന്ദര്‍ശനാനുമതി നിഷേധിക്കുകയായിരുന്നു. അതിനെതിരേ അഡ്മിനിസ്ട്രഷന് പരാതി നല്‍കും. തീരുമാനം അനുകൂലമല്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നു പ്രതാപന്‍ വ്യക്തമാക്കി. ആവശ്യമെങ്കില്‍ പാര്‍ലമെന്‍റിലും ഇക്കാര്യം ഉന്നയി‌ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Related posts

Leave a Comment