ലഖിംപൂര്‍ ഖേരിഃ മന്ത്രിയുടെ മകന്‍ ഒളിവില്‍, പ്രതിഷേധം കടുപ്പിക്കാന്‍ കോണ്‍ഗ്രസും കര്‍ഷകരും

ന്യൂഡല്‍ഹി ലഖിംപുരില്‍ പ്രതിഷേധം നടത്തിയ കര്‍ഷകര്‍ക്കു നേരേ വാഹനം ഇടിച്ചു കയറ്റി ഒന്‍പതു പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം കടുപ്പിക്കാന്‍ കോണ്‍ഗ്രസും പ്രതിപക്ഷ കക്ഷികളും. സംഭവം നടന്ന് ഒരാഴ്ച അടുത്തിട്ടും പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യാത്തതിലും മുഖ്യ പ്രതി ആശിഷ് ശര്‍മയുടെ അച്ഛന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയുടെ രാജി ആവശ്യപ്പെട്ടൂുമാണ് പ്രക്ഷോഭം. അതിനിടെ, മുഖ്യപ്രതി ആശിഷ് കുമാര്‍ മിശ്ര ഒളിവിലാണെന്നു പൊലീസ്. ഇന്നു രാവിലെ പത്തു മണിക്ക് മജിസ്ട്രേട്ടിനു മുന്നില്‍ ഹാജരാകണമെന്നു കാണിച്ച് ഇയാളുടെ വീടിനു മുന്നില്‍ പൊലീസ് നോട്ടീസ് പതിച്ചു. എന്നാല്‍ ആശിഷ് ഈ വീട്ടിലില്ലെന്നാണ് പൊലീസ് പറയുന്നത്.

കേസുമായി ബന്ധപ്പെട്ട രണ്ടു പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കര്‍ഷകരുടെ ദേഹത്തേക്കു വാഹനം ഇടിച്ചു കയറ്റിയപ്പോള്‍ ഇവരും വാഹനത്തിലുണ്ടായിരുന്നു എന്നാണ് പോലീസ് പറയുന്നത്. കുറ്റവാളികളെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ കടുത്ത അതൃപ്തി അറിയിച്ച് സുപ്രീം കോടതി ഇന്നലെ സ്വമേധയാ കേസ് ഫയല്‍ ചിയ്തിരുന്നു. ആരാണ് പ്രതി, എന്തുകൊണ്ടാണ് അറസ്റ്റ് നീളുന്നത് എന്നായിരുന്നു കോടതിയുടെ ചോദ്യങ്ങള്‍.

അതേ സമയം, ലഖിംപൂര്‍ ഖേരി സംഭവത്തില്‍ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. ഈ സംഭവത്തില്‍ മറ്റ് കക്ഷികളെല്ലാം പിന്നാക്കം നിന്നപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം മാത്രമാണ് മുന്നിട്ടിറങ്ങിയത്. ആദ്യ ദിവസം തന്നെ ലഖിംപുരിലേക്കു പുറപ്പെട്ട പ്രിയ‌ങ്ക ഗാന്ധിയെ യുപി പൊലീസ് തടഞ്ഞ് അറസ്റ്റ് രേഖപ്പെടുത്തി. സീതാപുര്‍ പൊലീസ് ഗസ്റ്റ് ഹൗസ് താല്‍ക്കാലിക ജയിലായി പ്രഖ്യാപിച്ച് പ്രിയങ്കയെ അവിടെ താമസിപ്പിക്കുകയായിരുന്നു. പിന്നീട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നേതാക്കള്‍ ലഖിംപുരിയിലേക്കു പുറപ്പെട്ടു. ഇവര്‍ക്ക് പ്രവേശനാനുമതി നിഷേധിച്ചെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പോരാട്ട വീര്യത്തില്‍ യുപി ഭരണകൂടം മുട്ടുമടക്കി. കഴിഞ്ഞ ദിവസം രാഹുലും പ്രിയങ്കയും മറ്റ് നേതാക്കളും ലഖിംപിരിലെത്തിയിരുന്നു.

സംയുക്ത കിസാന്‍ മോര്‍ച്ചയുടെ പ്രത്യേക എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം ഇന്നു ചേരുന്നുണ്ട്. സമരത്തിന്‍റെ തുടര്‍ പരിപാടികള്‍ ആലോചിക്കാനാണ് യോഗം നടക്കുന്നത്.

Related posts

Leave a Comment