ലഖിംപൂര്‍ കൂട്ടക്കൊലഃ കേന്ദ്ര മന്ത്രിയുടെ മകനെതിരേ കേസ്

ലക്നോ: ഉത്തര്‍പ്രദേശിലെ ലഖിംപുരിൽ കർഷകർ കാറിടിച്ചു മരിച്ച സംഭവത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയ്ക്കെതിരെ ഉത്തർപ്രദേശ് പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. കൊലപാതകത്തിനു പുറമേ ക്രിമിനൽ ഗൂഢാലോചന, കലാപമുണ്ടാക്കൽ എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

എഫ്ഐആറിൽ 14 പേരുടെ പേരുണ്ട്. കർഷകരെ ഇടിച്ച കാറുകളിലൊന്ന് ഓടിച്ചിരുന്നത് ആശിഷ് മിശ്രയാണെന്ന് കർഷകർ ആരോപിച്ചിരുന്നു. ആശിഷ് മിശ്രക്കെതിരേ കൊലക്കുറ്റത്തിനു കേസ് എടുക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടിരുന്നു, ദുരന്തം നടന്ന സ്ഥലത്തേക്കു ഇന്നലെ രാത്രി സഞ്ചരിച്ച പ്രിയങ്കയെ യുപി പൊലീസ് വഴിയില്‍ തടഞ്ഞ് അറസ്റ്റ് ചെയ്തിരുന്നു. അതില്‍ പ്രതിഷേധിച്ച് യുപിയിലുടനീളം കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും കടുത്ത പ്രതിഷേധത്തിലാണ്.

Related posts

Leave a Comment