ലഖീംപൂർ; അജയ്മിശ്ര ക്രിമിനൽ, പാർലമെന്റിൽ രൂക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

ഡൽഹി: ലഖിംപൂർ ഖേരി കർഷക കൊലപാതകം സംബന്ധിച്ച വിഷയത്തിൽ പ്രക്ഷുബ്ദമായി പാർലമെന്റ്. കൂട്ടക്കൊല ആസൂത്രിതമാണെന്ന അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് പിന്നാലെയാണ് പാർലമെന്റ് പ്രക്ഷുബ്ദമായത്. നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം പ്രതിഷേധം ഉയർത്തിയത്. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് രാജ്യസഭയും ലോക് സഭയും രണ്ട് മണിവരെ നിർത്തിവച്ചു.

കേന്ദ്രമന്ത്രി അജയ് മിശ്രയ്ക്ക് എതിരെ രൂക്ഷ വിമർശനം ആയിരുന്നു ലോക്‌സഭയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉയർത്തിയത്. ലഖിംപൂർ ഖേരിയിൽ നടന്ന കൊലപാതകത്തെക്കുറിച്ച് സംസാരിക്കാൻ പ്രതിപക്ഷത്തെ അനുവദിക്കണം, അവിടെ മന്ത്രിയുടെ പങ്കുണ്ട്, അത് ഗൂഢാലോചനയാണെന്നും റിപ്പോർട്ടുണ്ട്. കർഷകരെ കൊലപ്പെടുത്തിയ മന്ത്രി രാജിവച്ച് ശിക്ഷിക്കപ്പെടണം. എന്ന് ആവശ്യപ്പെട്ട രാഹുൽ ഗാന്ധി അജയ് മിശ്ര ക്രിമിനൽ ആണെന്നും കുറ്റപ്പെടുത്തി.

കർഷകരെ മനപൂർവം വാഹനം കയറ്റി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നത്. കർഷകർക്കു നേരെയുണ്ടായ അതിക്രമം ആസൂത്രിതമായിരുന്നു എന്ന് കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് സംഘം ഇക്കാര്യം അറിയിച്ചിരുന്നത്.

Related posts

Leave a Comment