Connect with us
,KIJU

crime

യുവതിയുടെ കഴുത്തറുത്തു, ഭർത്താവ് പി‌ടിയിൽ

Avatar

Published

on

കൊല്ലം: ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച യുവതി ഗുരുതരനിലയിൽ. പത്തനാപുരം കടശേരി സ്വദേശി രേവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് മലപ്പുറം സ്വദേശി ഗണേശിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.
ദാമ്പത്യപ്രശ്‌നങ്ങളെ തുടർന്ന് ഇരുവരും മൂന്ന് മാസമായി അകന്നു കഴിയുകയായിരുന്നു. ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് ഗണേശൻ ദിവസങ്ങൾക്ക് മുൻപ് പത്തനാപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇരുവരോടും സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നിർദേശിച്ചിരുന്നു.
ഇന്ന് ഇരുവരും പൊലീസ് സ്റ്റേഷനിൽ ഹാജരായി. എന്നാൽ ഗണേശിന് ഒപ്പം പോകാൻ താത്പര്യമില്ലെന്ന് യുവതി പൊലീസിനെ അറിയിച്ചു. സ്റ്റേഷനിൽ നിന്ന് മടങ്ങുന്നതിനിടെ പിന്നിൽ നിന്നെത്തിയ ഗണേശൻ കത്തിയുമായി യുവതിയുടെ കഴുത്തറുക്കാൻ ശ്രമിക്കുകയായിരുന്നു. ഗണേഷ് മുടിക്ക് കുത്തിപ്പിടിച്ച് കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് കഴുത്തറുത്തു. തടയുന്നതിനിടെ രേവതിയുടെ കൈ വിരൽ അറ്റു. മുഖത്തും ശരീരമാസകലവും മുറിവേറ്റു. രക്തം വാർന്ന് റോഡിൽ കിടന്ന രേവതിയെ നാട്ടുകാർ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലാക്കി. ആരോഗ്യസ്ഥിതി കൂടുതൽ മോശമായതോടെ മെഡിക്കൽ കോളേജിലേക്ക് മാറ്റി

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

crime

മാറ്റമില്ലാതെ മാറ്റിവയ്ക്കൽ: വീണ്ടും മാറ്റി ലാവ്‌ലിൻ കേസ്

Published

on

ന്യൂഡൽഹി: എസ്.എന്‍.സി. ലാവലിന്‍ കേസ്‌ പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റിവെച്ചു .ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവരടങ്ങുന്ന ബെഞ്ച് ഇന്ന് കേസ് പരിഗണനയ്ക്ക് എടുത്തപ്പോൾ സിബിഐ യുടെ സീനിയർ അഭിഭാഷകൻ കോടതിയിൽ എത്തിയിരുന്നില്ല. അൽപ്പസമയത്തിന് ശേഷം പരിഗണിക്കണം എന്ന് ജൂനിയർ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും പിന്നീട് പരിഗണിക്കാമെന്ന് വ്യക്തമാക്കി സുപ്രീം കോടതി ഹർജികൾ മാറ്റുകയായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജവകുപ്പ്‌ സെക്രട്ടറി കെ. മോഹനചന്ദ്രൻ, ജോയന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ 2017-ല്‍ സുപ്രീംകോടതിയിലെത്തിയ കേസ് ആറ് വര്‍ഷത്തിനിടെ നാല് ബെഞ്ചുകളിലായി 36 തവണയാണ് ലിസ്റ്റ് ചെയ്യപ്പെട്ടത്. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എന്‍.സി. ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി സംസ്ഥാനത്തന് നഷ്ടം സംഭവിച്ചെന്നുമാണ് കേസ്.

Advertisement
inner ad
Continue Reading

Cinema

നടൻ വിനായകനെ ജാമ്യത്തിൽ വിടാൻ പൊലീസ് ഒത്തുകളിച്ചു, മൂന്നു വർഷം വരെ തടവെന്ന് ഡിസിപി

Published

on

കൊച്ചി: നടൻ വിനായകന്റെ പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ പൊലീസ് ഒത്തു കളിച്ചെന്ന് ആരോപണം. മദ്യപിച്ചെത്തി എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ ബഹളം ഉണ്ടാക്കിയ നടൻ വിനായകനെതിരെ ദുർബല വകുപ്പുകളാണ് ചുമത്തിയതെന്നാണു പരാതി. നടന്റെ സിപിഎം ബന്ധമാണ് ഇതിനു പിന്നിലെന്നും ആരോപണമുണ്ട്. എന്നാൽ, മൂന്നുവർഷം വീതം ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയതെന്നു ഡിസിപി എസ്. ശശിധരൻ പറഞ്ഞു. ഇക്കാര്യത്തിൽ ഒരു തരത്തിലുള്ള സ്വാധീനത്തിനും വഴങ്ങില്ല. ഉദ്യോഗസ്ഥരെ കായികമായി നേരിട്ടാൽ മാത്രമെ ജാമ്യമില്ലാ വകുപ്പ് നിലനിൽക്കുവെന്നും കൊച്ചി ഡിസിപി വ്യക്തമാക്കി.
കഴിഞ്ഞദിവസം വൈകിട്ട് നാലരയോടെ വിനായകൻ കലൂരിനടുത്തുള്ള തന്റെ ഫ്ലാറ്റിലേക്ക് പോലീസിനെ വിളിച്ച്‌ വരുത്തുകയായിരുന്നു. ഭാര്യയുമായുള്ള തർക്കത്തെ തുടർന്നായിരുന്നു ഇത്. ഫ്ലാറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട തർക്കമാണ് കുടുംബവഴക്കിന് കാരണമെന്ന് മനസ്സിലാക്കിയ പോലീസ് രണ്ടുവശവും കേട്ട ശേഷം തർക്കം പരിഹരിച്ച് മടങ്ങാൻ ഒരുങ്ങി. എന്നാൽ നിങ്ങൾ ഒരു വശം മാത്രമേ കേൾക്കുന്നുള്ളൂ എന്നും സ്ത്രീകൾ പറയുന്നത് മാത്രമാണ് വിശ്വസിക്കുന്നതെന്നും കുറ്റപ്പെടുത്തിയാണ് വിനായകൻ ഫ്ലാറ്റിൽ എത്തിയ വനിത പോലീസ് അടക്കമുള്ള ഉദ്യോഗസ്ഥരെ മടക്കി അയച്ചത്. എന്നാൽ പിന്നീട് ഏഴരയോടെ മദ്യപിച്ച് പോലീസ് സ്റ്റേഷനിൽ എത്തിയ വിനായകൻ പോലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞു. സ്റ്റേഷനിൽ വച്ച്‌ വിനായകൻ പുകവലിക്കുകയും ചെയ്തു. പുകവലിച്ചതിന് പൊലീസ് വിനായകന് പിഴയിട്ടതോടെ വീണ്ടും വിനായകൻ പ്രകോപിതനായി പൊലീസിനെ അസഭ്യം പറയുകയും എസ്‌ഐയെ ചീത്ത വിളിക്കുകയും ചെയ്തു. ഇതോടെ വിനായകനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കും വിധേയനാക്കി. പരിശോധനയിൽ മദ്യപിച്ചിരുന്നതായാണ് റിപ്പോർട്ട്. പിന്നീട് വിനായകനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ട് അയക്കുകയായിരുന്നു.
എന്നാൽ ഇതിനെതിരെ ഉമ തോമസ് എംഎൽഎ രംഗത്ത് വന്നതോടെയാണ് സംഭവം വിവാദമായത്.

ഇത്രയും മോശമായി സ്റ്റേഷനിൽ വന്ന് പെരുമാറിയിട്ടും, ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തിട്ടും ദുർബലമായ വകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ പറഞ്ഞ് വിട്ടത് ‘സഖാവായതിൻറെ പ്രിവിലേജാണോ’. അതോ ക്ലിഫ് ഹൗസിൽ നിന്ന് ലഭിച്ച നിർദേശത്തെ തുടർന്നാണോ എന്ന് അറിയാൻ താല്പര്യമുണ്ട്. അത് എന്ത് തന്നെയായാലും അന്തസായി പണിയെടുക്കുന്ന ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നത് കൂടിയാണ് എന്ന് പറയാതെ വയ്യ എന്നായിരുന്നു ഉമ തോമസ് എംഎൽഎ യുടെ ആരോപണം.

Advertisement
inner ad

അതേസമയം മൂന്നുവർഷം വീതം ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയതെന്നു കൊച്ചി ഡിസിപി എസ് ശശിധരൻ പറഞ്ഞു. ഇക്കാര്യത്തിൽ ഒരു തരത്തിലുള്ള സ്വാധീനത്തിനും വഴങ്ങില്ല. ക്രമക്കേടും ഉണ്ടാകില്ല.പൊലീസുകാരെ അസഭ്യം പറഞ്ഞിട്ടുണ്ടോയെന്ന് വിഡിയോ പരിശോധിച്ച്‌ കണ്ടെത്തും. അസഭ്യം പറ‍ഞ്ഞിട്ടുണ്ടെങ്കിൽ അതിനുള്ള വകുപ്പ് കൂടി ചുമത്തും. ഉദ്യോഗസ്ഥരെ കായികമായി നേരിട്ടാൽ മാത്രമെ ജാമ്യമില്ലാ വകുപ്പ് നിലനിൽക്കുവെന്നും കൊച്ചി ഡിസിപി ശശിധരൻ വ്യക്തമാക്കി.

പൊതു സ്ഥലത്ത് സ്വയം നിയന്ത്രണമില്ലാതെ പെരുമാറുക, സർക്കാർ ഉദ്യോഗസ്ഥരോട് അകാരണമായി കയർക്കുക, അപമര്യാദയായി പെരുമാറുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് വിനായകനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

Advertisement
inner ad
Continue Reading

Cinema

ഇറാനിയൻ സംവിധായകൻ ദാരിയൂഷ് മെർജൂയി കുത്തേറ്റു മരിച്ചു; ഭാര്യയും

Published

on

ടെഹറാൻ: വിശ്രുത ഇറാനിയൻ ചലച്ചിത്ര സംവിധായകൻ ദാരിയൂഷ് മെർജൂയി വീട്ടിൽ കുത്തേറ്റ് മരിച്ചു. സ്വന്തം വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ വഹിദെ മുഹമ്മദീഫറിനെയും അക്രമികൾ കൊലപ്പെടുത്തി. കാരണം വ്യക്തമല്ല. ഒരു അജ്ഞാത അക്രമി വീട്ടിൽ വെച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇറാനിയൻ ഔദ്യോഗിക വാർത്ത ഏജൻസി
തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് 30 കിലോമീറ്റർ പടിഞ്ഞാറുള്ള പ്രാന്തപ്രദേശത്താണ് വീട്ടിലാണ് ദാരിയൂഷ് മെർജൂയിയും ഭാര്യയും താമസിച്ചിരുന്നത്. ശനിയാഴ്ച രാത്രി കുടുംബത്തെ സന്ദർശിക്കാൻ എത്തിയ ദാരിയൂഷ് മെർജൂയിയുടെ മകൾ മോണ മെർജൂയിയാണ് ഇവർ കൊല്ലപ്പെട്ട വിവരം ആദ്യം അറിഞ്ഞത്. ഇവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

തങ്ങൾക്ക് ഭീഷണിയുണ്ടെന്ന രീതിയിൽ സംവിധായകൻറെ ഭാര്യ പ്രതികരിച്ചിരുന്നു. 83 കാരനായ മെർജൂയി 1970 കളുടെ തുടക്കത്തിൽ ഇറാനിലെ നവതരംഗ സിനിമ പ്രസ്ഥാനത്തിലെ പ്രധാന വ്യക്തിയായിരുന്നു. റിയലിസ്റ്റിക്ക് ശൈലിയിലായിരുന്നു ഇദ്ദേഹത്തിൻറെ ചിത്രങ്ങൾ എല്ലാം. നിരവധി പുരസ്‌കാരങ്ങളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Advertisement
inner ad

1998 ലെ ചിക്കാഗോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നിന്ന് സിൽവർ ഹ്യൂഗോയും 1993 ലെ സാൻ സെബാസ്റ്റ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ സീഷെലും ഉൾപ്പെടെ നിരവധി അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചു. 1960 കളുടെ തുടക്കത്തിൽ ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ സർവകലാശാലയിലെ സിനിമാ വിദ്യാർത്ഥിയായിരുന്നു ഇദ്ദേഹം.

Advertisement
inner ad
Continue Reading

Featured