വനിതാ ഡോക്ടർക്ക് നേരേ ആക്രമണം ; ഒരാൾ പിടിയിൽ

തിരുവനന്തപുരം: ഫോർട്ട് താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്ടർക്കും ജീവനക്കാർക്കുമെതിരെ മർദ്ദനം. വ്യാഴാഴ്ച രാത്രി പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം.അത്യാഹിത വിഭാഗത്തിലെ ഡോക്ടർ മാളുവിനാണ് രോ​ഗിയുടെ മർദനമേറ്റത്.ചികിൽസ തേടിയെത്തിയ രണ്ട് പേരാണ് ഡോക്ടറെയും സുരക്ഷാ ജീവനക്കാരെയും മർദിച്ചത്.ആക്രമണത്തിനുളള കാരണം വ്യക്തമല്ല. ആക്രമണത്തിൽ പരുക്കേറ്റ ഡോക്ടർ ജനറൽ ആശുപത്രിയൽ ചികിൽസ തേടി. സംഭവത്തിൽ ഒപി ബഹിഷ്‌കരിച്ച്‌ പ്രതിഷേധിക്കുകയാണ് ഡോക്ടർമാർ.ഡോക്ടർക്ക് മർദനമേറ്റ സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തെന്നാണ് വിവരം. കരിമഠം സ്വദേശി റഷീദ് ആണ് കസ്റ്റഡിയിലുള്ളത് എന്നാണ് റിപ്പോർട്ട്.

Related posts

Leave a Comment