ഒരു മാസത്തോളം ഒരേ പി.പി.ഇ കിറ്റ് ഉപയോഗിച്ച് ലാബുകൾ, പൂട്ടിച്ച് ജില്ലാ കളക്ടർ ; സംഭവം കൊച്ചിയിൽ

സ്വകാര്യ ലാബുകളില്‍ കളക്ടറുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിൽ കൊച്ചിയിൽ ഹെല്‍ത്ത് കെയര്‍ ലാബ് പൂട്ടി. ഉപയോഗിച്ച പി.പി.ഇ കിറ്റുകൾ വീണ്ടും ഉപയോഗിക്കപ്പെടുന്നെന്നു വ്യാപകമായി സംസാരം ഉയർന്നിരുന്നു. ഇതിനെ തുടർന്നായിരുന്നു അന്വേഷണം. ലാബ് ഉടമ വൈറ്റില സ്വദേശി ജയകൃഷ്ണനെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. ഐ.സി.എ൦.ആ൪ മാനദണ്ഡങ്ങള്‍ പാലിക്കാതെയായിരുന്നു ലാബ് പ്രവ൪ത്തിച്ചിരുന്നതെന്നു൦ അതിനാൽ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നത് പരിഗണനയിലാണെന്നും കളക്ട൪ പറഞ്ഞു. കൊച്ചിയിലെ മറ്റ് സ്വകാര്യ ലാബുകളിലും കളക്ടറുടെ നേത‌ത്വത്തില്‍ പരിശോധന നടന്നു. കോവിഡ് പരിശോധന ഫല൦ സമയബന്ധിതമായി നല്‍കാത്തതു൦ തെറ്റായ വിവരങ്ങള്‍ നല്‍കുന്നതുമായ സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി എടുത്തിട്ടുണ്ട്.

Related posts

Leave a Comment