എട്ടുമണിക്കൂർ നീണ്ട പരിശ്രമം വിഫലം, ​ഗിരീഷ് കുമാർ മരണത്തിനു കീഴടങ്ങി

കൊല്ലം: കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണ് കിണറിനുള്ളിൽ കുടുങ്ങിയ തൊഴിലാളി മരിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചരയോടെ കിണറിനുള്ളിൽ കുടുങ്ങിയ എഴുകോൺ ഇരുമ്പനങ്ങാട് കൊച്ചുതുണ്ടിൽ വീട്ടിൽ ​ഗിരീഷ് കുമാർ (47) ന്റെ ചേതനയറ്റ ശരീരം ഇന്നു രാവിലെയാണു പുറത്തെടുത്തത്. ഇയാൾക്കൊപ്പം കിണർ വൃത്തിയാക്കാനിറങ്ങിയ ഹരിയെന്നയാൾ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്നലെ ഉച്ച കഴിഞ്ഞാണ് കിണർ വൃത്തിയാക്കാൻ തുടങ്ങിയത്. വെള്ളം വറ്റിച്ച ശേഷം ഹരി മുകളിലേക്ക് കയറി. ഈ സമയത്ത് അടിയിലെ തൊടി ഇടിഞ്ഞുവീഴുകയായിരുന്നു. തുടർന്ന് കൊല്ലത്തു നിന്നുള്ള ഫയർ ഫോഴ്സ് എത്തിയാണ് രക്ഷാ പ്രവർത്തനങ്ങൾ നടത്തിയത്. രണ്ട് ജെസിബി ഉപയോ​ഗിച്ച് കിണറിന്റെ വശങ്ങളിടിച്ചാണ് മൃതദേഹം പുറത്തെടുത്തത്.

Related posts

Leave a Comment