Connect with us
48 birthday
top banner (1)

Kuwait

ലേബർക്യാമ്പ് അത്യാഹിതം : കുവൈറ്റിലെങ്ങും അനുശോചനം!

കൃഷ്ണൻ കടലുണ്ടി

Published

on

കല കുവൈറ്റ്‌ അനുശോചനയോഗം സംഘടിപ്പിച്ചു. കുവൈറ്റ്‌ സിറ്റി: മംഗഫ് ലേബർ ക്യാമ്പിൽ ഉണ്ടായ അഗ്നിനിബാധയിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ ‘കല’ കുവൈറ്റിന്റെ നേതൃത്വത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. ഫിന്റാസ് കോ-ഓപ്പറേറ്റീവ് ഹാളിൽ പ്രസിഡന്റ് അനുപ് മങ്ങാട്ടിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മുൻ ഭാരവാഹി ജെ. സജി, വനിതാവേദി ആക്ടിങ് സെക്രട്ടറി പ്രസീത ജിതിൻ പ്രകാശ്, വിവിധ സംഘടന നേതാക്കൾ, സാമൂഹ്യ പ്രവർത്തകർ, മാധ്യമ പ്രവർത്തകർ, മരണപ്പെട്ടവരുടെ സുഹൃത്തുക്കൾ എന്നിവർ അനുശോചനം അർപ്പിച്ച് സംസാരിച്ചു. സമൂഹ്യ വിഭാഗം സെക്രട്ടറി ജിൻസ് തോമസ് അനുശോചന കുറിപ്പ് അവതരിപ്പിച്ചു, ട്രഷറർ അനിൽകുമാർ, വൈസ് പ്രസിഡന്റ് റിച്ചി കെ ജോർജ് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. ആക്ടിങ് സെക്രട്ടറി ബിജോയ്‌ സ്വാഗതം പറഞ്ഞ അനുശോചന യോഗത്തിന് അബുഹലീഫ മേഖല സെക്രട്ടറി രഞ്ജിത്ത് നന്ദി പറഞ്ഞു.

Advertisement
inner ad

ഫോക്ക് അനുശോചന യോഗം സംഘടിപ്പിച്ചു
കുവൈറ്റിൽ കെട്ടിടത്തിൽ ഉണ്ടായ അഗ്നിബാധയിൽ ജീവൻ നഷ്ടപ്പെട്ട ഫോക്ക് അംഗങ്ങളായ വിശ്വാസ് ക്യഷ്ണ, നിതിൻ ലക്ഷ്മണൻ അവരുടെ മറ്റ് സഹപ്രവർത്തകർ എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ അനുശോചന യോഗം സംഘടിപ്പിച്ചു . സൂം ഓൺലൈൻ പ്ലാറ്റു ഫോമിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് ലിജീഷ് അദ്ധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി ഹരിപ്രസാദ് സ്വാഗതവും മീഡിയ സെക്രട്ടറി രജിത് നന്ദിയും പറഞ്ഞു. ദുരന്ത സമയത്തു സമയോചിത ഇടപെടൽ നടത്തിയ ഗവർമെന്റ് അധികാരികൾക്കും ഫോക്കിന്റെ ആരോഗ്യപ്രവർത്തകർക്കും പ്രസിഡന്റ് നന്ദി രേഖപ്പെടുത്തി. സംഭവ സ്ഥലത്തു ആദ്യമെത്തിയവരിൽ ഒരാളായ കേന്ദ്രകമ്മിറ്റി അംഗം സുനേഷ് അനുഭവങ്ങൾ പങ്കുവെച്ചു. അപകടത്തിൽ മരണപ്പെട്ട ഫോക്ക് അംഗങ്ങളുടെ നാട്ടിൽ നിന്നുള്ള കുടുംബാംഗങ്ങളും സുഹൃത്തുക്കളും, മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ഫോക്ക് ട്രസ്റ്റ് ഭാരവാഹികളും ഉൾപ്പെടെ നൂറോളം പേര് പങ്കെടുക്കുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.

പാലക്കാട് പ്രവാസി അസോസിയേഷൻ അനുശോചന യോഗം
കഴിഞ്ഞദിവസം കുവൈറ്റിലെ മങ്കഫിൽ ഉണ്ടായ തീപിടുതത്തിൽപ്പെട്ട് ജീവൻ വെണ്ടിഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിന് വേണ്ടി പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് അനുശോചന യോഗം ചേർന്നു. പ്രസിഡൻറ് സക്കീർ പുതുനഗരത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി പ്രേംരാജ് അനുശോചന സന്ദേശം വായിച്ചു. “പ്രവാസികളായ നാം അതീവ ദുഖകരമായ അവസ്ഥയിലൂടെ ആണ് കടന്ന് പോകുന്നത്. കുവൈറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ മലയാളികൾ ഉൾപ്പടെ നിരവധി ഇൻഡ്യക്കാർക്ക് ജീവഹാനി സംഭവിക്കുകയും പരിക്കേൽക്കുകയും ചെയ്തതിൽ പല്പക്ക് ഒന്നടങ്കം ഖേദിക്കുന്നു. മരണമടഞ്ഞവരുടെ ബന്ധുമിത്രാദികളുടെ ദു:ഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്ന്പ്രാർത്ഥിക്കുന്നു” പല്പക്ക് അനുശോചന സന്ദേശത്തിൽ പറഞ്ഞു. യോഗത്തിൽ പങ്കെടുത്തവർ എല്ലാവരും അനുശോചനം അറിയിച്ചുകൊണ്ട് ജീവൻ വെടിഞ്ഞവരുമായുള്ള തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ച് സംസാരിച്ചു. ആശുപത്രികളിൽ കഴിയുന്നവരെ സന്ദർശിച്ച് അവർക്ക് ആവശ്യം വരുന്ന സഹായസഹകരണങ്ങൾ ചെയ്തു കൊടുക്കുവാൻ യോഗം തീരുമാനിച്ചു.

കെ.ഡി.എൻ.എ അനുശോചനം രേഖപ്പെടുത്തി.
കുവൈറ്റ് സിറ്റി: എൻ.ബി.ടി.സി കമ്പനിയുടെ മംഗഫ് ലേബർ ക്യാമ്പിൽ ഉണ്ടായ തീപിടുത്തത്തിൽ മരണപ്പെട്ട സഹോദരങ്ങൾക്ക് കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) ആദരാജ്ഞലികൾ അർപ്പിക്കുന്നു. മരണപ്പെട്ടവരുടെ കുടും ബാംഗങ്ങളുടെ തീരാനഷ്ടത്തിൽ പങ്ക് ചേരുകയും ചെയ്യുന്നു – കെ ഡി എൻ എ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

രണ്ടു മാസത്തെ മണി റൈൻ സമ്മാന പദ്ധതിയുമായിവീണ്ടും ‘ഗ്രാൻഡ്’

Published

on


കുവൈത്ത് സിറ്റി : സമ്മാന പെരുമഴയുമായി ഗ്രാൻഡ് വീണ്ടും; രണ്ടു മാസം നീണ്ടു നിൽക്കുന്ന മണി റൈൻ സമ്മാന പദ്ധതിക്കാണ് റീട്ടെയിൽ മേഖലയിലെ പ്രശസ്തരായ ഗ്രാൻഡ് ഹൈപ്പറിൽ തുടക്കമിട്ടിരിക്കുന്നത്. അഞ്ചു ദിനറിനൊ അതിനു മുകളിലോ സാധനങ്ങൾ വാങ്ങുന്നവർക്ക് കൈ നിറയെ സമ്മാനങ്ങളാണ് ഗ്രാൻഡ് ഹൈപ്പർ മണി റൈൻ സമ്മാന പദ്ധതിയിലൂടെ ഗ്രാൻഡ് ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബർ 17 വരെ നീണ്ടു നിൽക്കുന്ന പ്രൊമോഷൻ കാലയളവിൽ 396 വിജയികൾക്ക് അമ്പതിനായിരം ഡോളറിന്റെ സമ്മാനങ്ങളാണ് നൽകുന്നത്. എല്ലാ ആഴ്ചകളിലും നറുക്കെടുപ്പിലൂടെയാണ് വിജയികളെ തെരെഞ്ഞെടുക്കുക. ഉപഭോക്താക്കൾക്ക് മികച്ച നിലവാരവും വിലയും സേവനവും നൽകുന്നതോടൊപ്പം സന്തോഷകരമായ പർച്ചെസിങ് എന്നതാണ് സമ്മാന പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഗ്രാൻഡ് ഹൈപ്പർ മാനേജ്മെന്റ് അറിയിച്ചു.

നിലവിൽ കുവൈത്തിൽ 41ബ്രാഞ്ചുകളുള്ള ഗ്രാൻഡ് ഹൈപ്പർ ഉപഭോക്താക്കൾക്കായി നിരവധി സമ്മാന പദ്ധതികൾ നടപ്പിലാക്കാ റുണ്ട്. ഉപഭോക്താക്കളുടെ ആവശ്യാനുസരണം ലോകമെമ്പാടുമുള്ള പഴങ്ങൾ, പച്ചക്കറികൾ, മാംസം, കടൽ വിഭവങ്ങൾ എന്നിവയുൾപ്പെടെ നിരവധി പുതിയ ഉൽപ്പന്നങ്ങൾ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് ഔട്ട്‌ലെറ്റുകളിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ വളരെ ശ്രദ്ധയോടെയും ശുചിത്വത്തോടെയും തയ്യാറാക്കുന്ന ഇൻ-ഹൗസ് ബേക്കറിയും ചൂടുള്ള ഭക്ഷണ ഉൽപ്പന്നങ്ങളും സ്റ്റോറിൽ ക്രമീകരിച്ചിട്ടുണ്ട്. പലചരക്ക് സാധനങ്ങൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, മൊബൈൽ ഫോണുകൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ തുടങ്ങിയ നിത്യോപയോഗ വസ്തുക്കൾ എന്നിവ ഗ്രാൻഡ് ഹൈപ്പർ ഒരു കുടക്കീഴിൽ സജ്ജീകരിച്ചിരിക്കുന്നു.

Advertisement
inner ad
Continue Reading

Kuwait

സയ്യിദ് കെ പി സി തങ്ങളുടെ വിയോഗത്തിൽ കേരള ഇസ്ലാമിക് കൗണ്‍സില്‍ അനുശോചനം രേഖപ്പെടുത്തി.

Published

on

കുവൈത്ത് സിറ്റി : സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കേന്ദ്ര മുശാവറ അംഗം കെ പി സി തങ്ങളുടെ നിര്യാണത്തിൽ കുവൈത്ത് കേരള ഇസ്‌ലാമിക് കൌൺസിൽ (കെ.ഐ.സി) അനുശോചനം രേഖപ്പെടുത്തി. സമസ്ത പാലക്കാട് ജില്ല പ്രസിഡന്റ് കൂടിയായ സയ്യിദ് കെ പി സി തങ്ങൾ നിരവധി സ്ഥാപനങ്ങളുടെയും മേധാവിയായിരുന്നു. പണ്ഡിതനും വിനയാന്വിതനും നിസ്വാർത്ഥ സ്നേഹത്തിന്റെയും നിർമ്മല ഹൃദയത്തിന്റെയും ഉടമയുമായിരുന്ന അദ്ദേഹത്തിന്റെ വിയോഗം വിശ്വാസി സമൂഹത്തതിന് തീരാ നഷ്ടമാണെന്ന് കെ.ഐ.സി ഭാരവാഹികള്‍ അനുശോചനകുറിപ്പില്‍ വ്യക്തമാക്കി. സമൂഹത്തിനും സമസ്തക്കും വേണ്ടി അദ്ദേഹം ചെയ്ത സേവനങ്ങൾ നിസ്തുലമാണെന്ന് നേതാക്കൾ പറഞ്ഞു. സയ്യിദ് കെ പി സി തങ്ങളുടെ വിയോഗത്തിലൂടെ തികച്ചും അനുകരണീയനും മാതൃകാ യോഗ്യനുമായ ഒരു നേതാവിനെയാണ് നഷ്ടമായതെന്ന് കെ.ഐ.സി നേതാക്കൾ കൂട്ടിച്ചേർത്തു.

Advertisement
inner ad
Continue Reading

Kuwait

കെ കെ എം എ അവാർഡ് ദാന – അനുമോദന സദസ്സ് സംഘടിപ്പിച്ചു

Published

on

കുവൈത്ത് സിറ്റി : പുതിയ ലോകത്തിന്റെ പരിചേദമാണ് സോഷ്യൽ മീഡിയ. നന്മകളും, തിന്മകളും നിയന്ത്രിക്കുന്നതിലെ വിജയത്തെ സ്വായത്തമാക്കുവാൻ സാധിച്ചാൽ മാത്രമേ ഈ കാലത്തെ അതിജീവിക്കുവാൻ സാധിക്കു. കുവൈറ്റ്‌ കേരള മുസ്ലിം അസോസിയേഷൻ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അനു മോദനവും, മോട്ടി വേഷൻ ക്ലാസും ഉത്ഘാടനം ചെയ്തു കൊണ്ട് കൊയിലാണ്ടി മുൻസിപ്പൽ കൌസിലർ അബ്ദുൽ അസീസ് മാസ്റ്റർ അഭിപ്രായപ്പെട്ടു. കൊയിലാണ്ടി മദ്രസത്തുൽ ബദരിയാ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഹാഷിം തങ്ങൾ ഖിറാഅത്ത് നടത്തി. യു എ ബക്കർസ്വാഗതം പറഞ്ഞു. കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം കെ മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. സാബു കീഴരിയൂർ (റിട്ടേ : സബ്ബ് ഇൻസ്പക്ടർ) ഡോ. ഇസ്മയിൽ മരിതേരി) എന്നിവർ മോട്ടിവേഷൻ ക്ലാസ്സ്‌ നിയന്ത്രിച്ചു. പ്രമുഖ വാഗ്മി ശുഹൈൽ ഹൈതമി (പ്രിൻസിപ്പൾ ദഅവാ കോളേജ്) ഉൽബോധന ക്ലാസ് നടത്തി.

കെ കെ എം എ സംസ്ഥാന പ്രസിഡന്റ്‌ കെ.കെ അബ്ദുള്ള, സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ റസാഖ് മേലടി, ഇ കെ. അബുള്ള, പ്രമുഖ എഴുത്ത്കാരൻ നജീബ് മൂടാടി, ടി.എം. ഇസ്ഹാഖ് (കണ്ണൂർ ജില്ലാ പ്രസിഡണ്ട്), കെ.പി. അഷ്റഫ്, ഫർവാനിയ സോൺ വർക്കിംഗ്‌ പ്രസിഡന്റ്‌ മൊയ്തീൻ കോയ, സോൺ വൈസ് പ്രസിഡന്റ്‌ സാബിർ മുമ്മദ്, പി.കെ. കുട്യാലി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ബഷീർ അമേത്ത് ബഷീർ നന്ദി പറഞ്ഞു കോഴിക്കോട് ജില്ലാ നേതാക്കളായ മാമുക്കോയ അബ്ദുകുറ്റിച്ചിറ, യുസഫ്, മമ്മൂട്ടി എന്നിവർ നേതൃത്വം നൽകി.

Advertisement
inner ad
Continue Reading

Featured